സൗദി പ്രോ ലീഗ് മത്സരത്തിൽ അൽ നസ്റിന് വേണ്ടിയുള്ള തന്റെ കന്നി ഗോളടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. അൽ നസ്റിനെ തോൽ‌വിയിൽ നിന്ന് രക്ഷിച്ച് കൊണ്ടാണ്  ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ ഫത്തെഹിനെതിരെ ഗോൾ അടിച്ചത്. മത്സരത്തിന്റെ  ഇഞ്ചുറി ടൈമിൽ പെനാൽറ്റിയിലൂടെയാണ് താരം ഗോൾ സ്വന്തമാക്കിയത്. ഇതോടെ മത്സരത്തിൽ അൽ നസ്റിന് സമനില (2-2) ആകുകയായിരുന്നു. മത്സരത്തിൽ ആദ്യം ലീഡിൽ ഉണ്ടായിരുന്നത്  അൽ ഫത്തെഹ് ആയിരുന്നു.



COMMERCIAL BREAK
SCROLL TO CONTINUE READING

മത്സരം ആരംഭിച്ച് പന്ത്രണ്ടാം മിനിറ്റിൽ അൽ ഫത്തെഹിന് വേണ്ടി ക്രിസ്റ്റ്യൻ ടെല്ലോ ആദ്യ ഗോൾ നേടിയിരുന്നു. പിന്നീട് 42-ാം മിനിറ്റിൽ ആന്‍ഡേഴ്‌സണ്‍ ടലിസ്ക അൽ നസ്റിന് വേണ്ടി ഗോൾ സ്വന്തമാക്കിയതോടെ മത്‌സരം സമനിലയിൽ എത്തിയിരുന്നു. 58 -ാം മിനിറ്റിലെ സൊഫിയാൻ ബെൻഡെബ്കയുടെ ഗോൾ അൽ ഫത്തെഹിന് ലീഡ് നൽകുകയും അൽ നസ്റിനെ പിന്നിലാക്കുകയും ചെയ്തു. പിന്നീട് ഗോൾ സ്വന്തമാക്കാനും  അൽ നസ്റിന് സാധിച്ചിരുന്നില്ല. ഒടുവിൽ  ഇഞ്ചുറി ടൈമിൽ പെനാൽറ്റി കിക്കിലൂടെ റൊണാൾഡോ ഗോൾ അടിക്കുകയായിരുന്നു.


ALSO READ: Lionel Messi : എംബാപ്പെയ്ക്ക് പ്രാധാന്യം; പിഎസ്ജിയിൽ മെസി അസംതൃപ്തൻ; അർജന്റീനിയൻ താരം പാരിസ് വിടുന്നു


സൗദി ക്ലബ്ബിനായുള്ള റൊണാൾഡോയുടെ മൂന്നാം മത്സരമായിരുന്നു ഇത്. ആദ്യ രണ്ട് മത്സരങ്ങളിലും  റൊണാൾഡോ ഗോൾ അടിച്ചിരുന്നില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അരങ്ങേറ്റ മത്സരത്തിൽ അൽ നസ്ർ വിജയം നേടിയെങ്കിലും രണ്ടാമത്തെ മത്സരത്തിൽ പരാജയപ്പെടുകയായിരുന്നു.  ഇതോടെ അൽ നസ്ർ തീം സൗദി സൂപ്പര്‍ കപ്പില്‍ നിന്ന് പുറത്താകുകയും ചെയ്തിരുന്നു. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബായ അല്‍ നസറിൽ അംഗമായത് 2022 ഡിസംബർ 31 നായിരുന്നു.


പുറത്തുവന്ന വിവരങ്ങൾ അനുസരിച്ച് പരസ്യവരുമാനമടക്കം 200 മില്യണ്‍ ഡോളര്‍ (ഏകദേശം 1950 കോടി രൂപ) വാര്‍ഷിക വരുമാനത്തോടെ രണ്ടര വര്‍ഷത്തേയ്ക്കാണ് താരത്തിന്റെ കരാര്‍.  ടീം റൊണാള്‍ഡോയുടെ വരവ് ക്ലബിന് മാത്രമല്ല രാജ്യത്തിനും ഗുണം ചെയ്യുമെന്നാണ് റൊണാൾഡോയുടെ അംഗത്വത്തെ കുറിച്ച് പറഞ്ഞ് കൊണ്ടുള്ള ട്വീറ്റ് വ്യക്തമാക്കിയത്. ലോകകപ്പ് മത്സരങ്ങള്‍ക്കിടെയാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ അവസാനിപ്പിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ