Lionel Messi : എംബാപ്പെയ്ക്ക് പ്രാധാന്യം; പിഎസ്ജിയിൽ മെസി അസംതൃപ്തൻ; അർജന്റീനിയൻ താരം പാരിസ് വിടുന്നു

Lionel Messi PSG Contract : ഈ സമ്മർ ബ്രേക്ക് വരെയാണ് മെസിക്ക് പിഎസ്ജിയുമായി കരാറുള്ളു

Written by - Jenish Thomas | Last Updated : Jan 25, 2023, 07:47 PM IST
  • ഈ സമ്മർ ബ്രേക്ക് വരെയാണ് മെസിക്ക് പിഎസ്ജിയുമായി കരാറുള്ളത്
  • ബാഴ്സലോണ മെസിയെ വീണ്ട് ക്യാമ്പ് നൌവിലെത്തിക്കാൻ ശ്രമിക്കുന്നു
  • പിഎസ്ജിക്ക് പ്രാധാന്യം നൽകുന്നത് എംബൈപ്പെയ്ക്ക്
  • കരാർ പുതുക്കുന്നതിൽ വിസമ്മതം കാട്ടി മെസിയെന്ന് റിപ്പോർട്ട്
Lionel Messi : എംബാപ്പെയ്ക്ക് പ്രാധാന്യം; പിഎസ്ജിയിൽ മെസി അസംതൃപ്തൻ; അർജന്റീനിയൻ താരം പാരിസ് വിടുന്നു

പാരിസ് : ലയണൽ മെസി പാരിസ് സെന്റ് ജെർമെയിനിൽ തുടരുമേോ എന്ന ചോദ്യമാണ് ഇപ്പോൾ യൂറോപ്യൻ ഫുട്ബോളിൽ നിന്നും ഉയർന്ന് കേൾക്കുന്നത്. ഏറ്റവും ഒടുവിലായി പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ലോകകപ്പ് ജേതാവായ അർജന്റീനിയൻ സൂപ്പർ താരം ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായിട്ടുള്ള കരാർ നീട്ടുന്നതിൽ അതൃപ്തി കാട്ടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കിന്നത്. കൂടാതെ താരം ബാഴ്സലോണയിലേക്ക് തിരികെ പോകാനും സാധ്യതയുണ്ടെന്നും യൂറോപ്യൻ മാധ്യമമായ മാർസ റിപ്പോർട്ട് ചെയ്യുന്നത്. 2021ലാണ് മെസി തന്റെ ക്ലബായ ബാഴ്സലോണ വിട്ട് ഫ്രഞ്ച് ക്ലബിലേക്ക് ഫ്രീ ട്രാൻസ്ഫറിലൂടെ എത്തുന്നത്.

നിലവിൽ പിഎസ്ജിയുമായി കരാർ പുതുക്കാൻ ലയണൽ മെസിക്ക് താൽപര്യമില്ല, അതുകൊണ്ട് ഫ്രഞ്ച് ക്ലബ് തുടർ നടപടികൾ സ്വീകരിക്കുന്നത് നിർത്തിവെച്ചുയെന്നാണ് മാർസയുടെ സ്പാനിഷ് മാധ്യമപ്രവർത്തകനായ ജെറാർഡ് റൊമേറോ റിപ്പോർട്ട് ചെയ്യുന്നത്. ലോകകപ്പ് ജേതാവായതോടെ ക്ലബുമായിട്ടുള്ള മെസിയുടെ മാനസികമായ ഇടപെടലിൽ മാറ്റം വന്നുയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ALSO READ : Lionel Messi : തൽക്കാലം മെസി സൗദിയിലേക്കില്ല; അഭ്യൂഹങ്ങൾ എല്ലാം തള്ളി സൗദി ഫുട്ബോൾ ഫെഡറേഷൻ തലവൻ

കഴിഞ്ഞ പിഎസ്ജി ഏഴും എംബാപ്പെ അഞ്ചും ഗോളുകളും നേടിയ ഫ്രഞ്ച് കപ്പ് മത്സരത്തിൽ മെസിയുടെ സാന്നിധ്യമില്ലായിരുന്നു. ബെഞ്ചിൽ പോലുമില്ലാതെയാണ് പിഎസ്ജി പയസ് ഡി കാസ്സെലിനെതിരെ ഇറങ്ങിയത്. ഇത് ആരാധകർക്കിടെയിൽ വലിയ സംശയമാണ് ഉടലെടുത്തിരിക്കുന്നത്. മെസി എവിടെയെന്ന് ആരാധകർ സോഷ്യൽ മീഡിയയിൽ ആരായാകുയും ചെയ്തു. കൂടാതെ ഖത്തരി ഉടമകളുടെ ടീം മെസിയെക്കാളും കൂടുതൽ പരിഗണന ഫ്രഞ്ച് താരം കില്യയൻ എംബാപ്പെയ്ക്ക് നൽകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ക്ലബിന്റെ ഈ സമീപനം മെസിയിൽ അസംതൃപ്തി ഉള്ളവാക്കുന്നുണ്ട്.

അതേസമയം മെസിയെ വീണ്ടും തങ്ങളുടെ തട്ടകത്തിലേക്കെത്തിക്കാൻ സ്പാനിഷ് വമ്പന്മാരായ ബാഴ്സ ശ്രമം തുടങ്ങിയെന്നും ഫുട്ബോൾ ട്രാൻസ്ഫർ അഭ്യൂഹങ്ങളിൽ പറയുന്നുണ്ട്. കൂടാതെ താരം ഇംഗ്ലീഷ് ലീഗിലേക്കും കുടിയേറാനുള്ള സാധ്യത തള്ളി കളയാൻ സാധിക്കില്ല. ലോകകപ്പ് ജേതാവായ താരത്തെ എന്ത് കൊടുത്തും നേടാൻ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി തുനിഞ്ഞേക്കും. ബാഴ്സയ്ക്ക് പുറമെ സ്പാനിഷ് ക്ലബിന്റെ എംഎൽഎസ് ക്ലബായി ഇന്റർ മിയാമിയിലേക്കും. കൂടാതെ 35കാരനായ താരത്തെ ലക്ഷ്യവെച്ച് സൗദി അറേബ്യൻ ക്ലബ് അൽ-ഹിലാൽ നാളുകളായി രംഗത്തുണ്ട്.

അതേസമയം മെസി സൗദിയിലേക്കെന്നുള്ള അഭ്യുഹങ്ങളെ അമ്പാടെ തള്ളി കളയുകയാണ്  സൗദി ഫുട്ബോൾ ഫെഡറേഷൻ ജൻറൽ സെക്രട്ടറി. പക്ഷേ ഭാവിയിൽ അർജന്റീനയിൻ സൂപ്പർ താരം തങ്ങളുടെ കളിക്കണമെന്ന ആഗ്രഹവും ഫുട്ബോൾ ഫെഡറേഷന്റെ തലവൻ പ്രകടിപ്പിക്കുകയും ചെയ്തു. നിലവിൽ മെസി സൗദിയിലേക്ക് വരുമെന്ന് തങ്ങൾക്ക് യാതൊരു വിവരവുമില്ല. ഒരു നാൾ മെസി തങ്ങളുടെ ലീഗിന്റെ ഭാഗമാകണമെന്നാണ് ആഗ്രഹം. തങ്ങളുടെ ഫുട്ബോൾ മികവുള്ളതാകണമെന്നാണ് ഫെഡറേഷന്റെ ആഗ്രഹം. അതുപോലെ തന്നെയാണ് മെസിയും റൊണാൾഡോയും ഒരേ ലീഗിൽ കളിക്കണമെന്ന് തന്നെയാണ് ആഗ്രഹം. എന്നാൽ മെസി സൗദിയിൽ വരുമെന്ന് യാതൊരു ഉറപ്പുമില്ലയെന്ന് ഇബ്രാഹിം അൽകാസിം സ്പാനിഷ് മാധ്യമമായ മാഴ്സയ്ക്ക് നൽകി അഭിമുഖത്തിൽ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News