'ശവപ്പെട്ടിയില്‍ PM-Cares സ്റ്റിക്കറുണ്ടോ?' പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് CSKയുടെ ഡോക്ടറായ മധു തോട്ടപ്പിള്ളില്‍ 


COMMERCIAL BREAK
SCROLL TO CONTINUE READING

പൗരന്‍മാരുടെയും സൈന്യത്തിന്‍റെയും കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തുന്ന പ്രധാനമന്ത്രിയെയും സര്‍ക്കാരിനെയും അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ, മറ്റ് വ്യക്തിക്കളും സംഘടനകളുമായി തന്‍റെ ട്വീറ്റിനു യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. 


അമേരിക്കയില്‍ കൊല്ലപ്പെട്ട കറുത്ത വര്‍ഗക്കാരന്‍റെ മകള്‍ ഇനി ഡിസ്നിയുടെ ഓഹരി ഉടമ


ഇന്ത്യ-ചൈന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ 'PM-Cares' ഫണ്ടിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സന്‍റെ ഡോക്ടറെ പുറത്താക്കിയിരുന്നു. ഡോക്ടര്‍ മധു തോട്ടപ്പിള്ളിലിനെ ആണ് ടീം ബുധനാഴ്ച സസ്പെന്‍ഡ് ചെയ്തത്.


ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷവും സൈനീകരുടെ വീരമൃത്യുവും 'PM-Cares' ഫണ്ടിനെ വിമര്‍ശിക്കാന്‍ ഉപയോഗിച്ചതിനായിരുന്നു സസ്പെന്‍ഷന്‍. 


തൊട്ടാല്‍ പൊള്ളും... 13 ദിവസം, പെട്രോള്‍ വിലയില്‍ 7.12 രൂപയുടെ വര്‍ധനവ്!!


ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലെഫ്റ്റനന്റ് പദവി വഹിക്കുന്ന മഹേന്ദ്ര സിംഗ് ധോണി ക്യാപ്റ്റനായ ടീമാണ് CSK. CSKയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഡോക്ടറെ സസ്പെന്‍ഡ് ചെയ്തതായി അറിയിച്ചത്. ഡോക്ടറിന്‍റെ വിവാദ ട്വീറ്റ് തള്ളിക്കൊണ്ടാണ് CSK സസ്പെന്‍ഷന്‍ വിവര൦ പങ്കുവച്ചത്.


2008ല്‍ IPL ആരംഭിക്കുമ്പോള്‍ മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഔദ്യോഗിക ഡോക്ടറാണ് മധു തോട്ടപ്പിള്ളില്‍. 'ആ ശവപ്പെട്ടികളില്‍ 'PM Cares' സ്റ്റിക്കറുണ്ടാകുമോ?, ഒരു ആകാംഷ' -ഇതായിരുന്നു മധുവിന്‍റെ ട്വീറ്റ്. ഇതിനു പിന്നാലെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തിയതോടെ ഡോക്ടര്‍ ട്വീറ്റ് പിന്‍വലിച്ചു. 


അച്ഛന്‍റേത് വീരമൃത്യു, അവസാന സല്യൂട്ട് നല്‍കി നാല് വയസുകാരന്‍


എന്നാല്‍, ഡോക്ടറെ സസ്പെന്‍ഡ് ചെയ്യാനായിരുന്നു ടീം അധികൃതരുടെ തീരുമാനം. ഡോക്ടറുടെ വ്യക്തിപരമായ ട്വീറ്റായിരുന്നു അതെന്നും അതെക്കുറിച്ച് ടീം മാനേജ്മെന്‍റിന് അറിവുണ്ടായിരുന്നില്ല എന്നും ടീമിന്‍റെ ട്വീറ്റില്‍ പറയുന്നു. കൂടാതെ തീര്‍ത്തും മോശം ഭാഷയിലുള്ള ഡോക്ടറുടെ ട്വീറ്റില്‍ ടീം ഖേദം പ്രകടിപ്പിക്കുന്നതായും അവര്‍ വ്യക്തമാക്കി.