ബിർമിങ്ഹാം : കോമൺവെൽത്ത് ഗെയിംസ് 2022ന്റെ ഇന്ത്യക്ക് ഇന്ന് ഓഗസ്റ്റ് 2ന് രണ്ടാമത്തെ സ്വർണം. ടേബിൾ ടെന്നീസിൽ സിംഗപൂരിനെ തകർത്ത് ഇന്ത്യ പുരുഷ ടീമാണ് സ്വർണം നേടിയത്. ഇതോടെ കോമൺവെൽത്തിലെ ഇന്ത്യയുടെ സ്വർണനേട്ടം അഞ്ചായി. കൂടാതെ ഭാരോദ്വഹനത്തിൽ ഇന്ത്യൻ താരം വികാസ് താക്കൂർ വെള്ളിയും സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 11 ആയി ഉയർന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സിംഗപൂരിനെ 3-1 എന്ന പോയിന്റിന് തകർത്താൻ ഇന്ത്യയുടെ ഹർമീത് ദേശായി ജി സത്യൻ സഖ്യം സ്വർണം നേടിയത്. ആദ്യ സെറ്റ് സ്വന്തമാക്കിയ ഇന്ത്യ സഖ്യത്തെ വെല്ലുവിളിച്ചു കൊണ്ട് സിംഗപൂർ രണ്ടാം സെറ്റ് പിടിച്ചെടുത്ത് സമനില സൃഷ്ടിച്ചു. പിന്നീട് സിംഗപൂരിനെ തിരച്ച് വരാൻ അവസരം കൊടുക്കാതെ രണ്ട് സെറ്റ് ഇന്ത്യൻ സഖ്യം നേടുകയായിരുന്നു. 


ALSO READ : CWG 2022 : കോമൺവെൽത്തിൽ ഇന്ത്യക്ക് രണ്ടാം സ്വർണം; ഭാരോദ്വഹനത്തിൽ 19കാരനായ ജെറെമിയുടെ സുവർണ നേട്ടം ഗെയിം റിക്കോർഡോടെ



നേരത്തെ വനിതകളുടെ ലോൺ ബൗൾസ് ഫൈനലിൽ ശക്തരായ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യൻ ടീം സ്വർണം നേടിയിരുന്നു. ചരിത്രത്തിലാദ്യമായിട്ടാണ് ഈ മത്സരയിനത്തിൽ ഇന്ത്യ മെഡൽ നേടുന്നത്.


38കാരിയായ ലൗലി ചൗബെ, രൂപാ റാണി തിർക്കി, പിങ്കി, നയൻമോണി സൈക്കിയ എന്നിവരാണ് ഇന്ത്യക്കായി സ്വർണം നേടിയത്. ജാർഖണ്ഡ് പോലീസ് ഉദ്യോഗസ്ഥായണ് ലൗലി, രൂപയും ജാർഖണ്ഡ് സ്വദേശിയാണ്. ന്യൂ ഡൽഹി സ്വദേശിനിയായ കായിക അധ്യാപികയാണ് പിങ്കി. അസം സ്വദേശിനിയാണ് നയൻമോണി.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.