CWG 2022 : എന്താണ് ഈ കോമൺവെൽത്ത്? ഇന്ത്യ ഉൾപ്പെടെ ഏതൊക്കെ രാജ്യങ്ങളാണ് പട്ടികയിലുള്ളത്?
Commonwealth Nations 72 രാഷ്ട്രങ്ങളാണ് കോമൺവെൽത്തിന്റെ ഭാഗമായിട്ടുള്ളത്.
നാളെ ജൂലൈ 28 ഓടെ കോമൺവെൽത്ത് ഗെയിംസിന്റെ 22-ാം പതിപ്പിന് ഇംഗ്ലണ്ടിലെ ബിർമിങ്ഹാമിൽ കൊടിയേറും. 2002ന് ശേഷം കോമൺവെൽത്ത് മത്സരങ്ങൾ ആദ്യമായിട്ടാണ് ഇംഗ്ലണ്ട് ആതിഥേത്വം വഹിക്കുന്നത്. നേരത്തെ 1930ലും മത്സരം സംഘടിപ്പിച്ചിരുന്നു. എന്നാൽ യുകെയിൽ ഇത് ഏഴാം തവണയാണ് കോമൺവെൽത്ത് മത്സരങ്ങൾ എത്തുന്നത്.
72 രാഷ്ട്രങ്ങളാണ് കോമൺവെൽത്തിന്റെ ഭാഗമായിട്ടുള്ളത്. ഈ 72 കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്ന് 5000ത്തിൽ അധികം കായിക താരങ്ങളാണ് ഓസ്ട്രേലിയയുടെ ബിസിനെസ് നഗരമായ ബിർമിങ്ഹാമിലേക്കെത്തിച്ചേർന്നിരിക്കുന്നത്. നാളെ ആരംഭിക്കുന്ന കായിക മാമാങ്കം ഓഗസ്റ്റ് എട്ടിനാണ് അവസാനിക്കുന്നത്.
ALSO READ : CWG 2022 : ബിർമിങ്ഹാം കോമൺവെൽത്ത് ഗെയിംസ് എപ്പോൾ, എവിടെ, എങ്ങനെ ലൈവായി കാണാം?
എന്താണ് ഈ കോമൺവെൽത്ത്?
1949ലാണ് കോമൺവെൽത്ത് കോമൺവെൽത്ത് രാജ്യങ്ങളുടെ ആദ്യ ഒത്തുചേരൽ നടക്കുന്നത്. അന്ന് 56 രാജ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അധീനതയിലും സഹായത്തിലും ഉടലെടുത്ത രാജ്യങ്ങളുടെ ഒരു അസോസിയേഷനാണ് കോമൺവെൽത്ത്.
കോമൺവെൽത്ത് ഗെയിംസോ?
നാല് വർഷം കൂടിയിരിക്കുകമ്പോഴാണ് ഏകദേശം 250തിൽ അധികം കായിക ഇനങ്ങളുമായി കോമൺവെൽത്ത് ഗെയിംസ് സംഘടിപ്പിക്കുന്നത്. പട്ടികയിലുള്ള 72 രാഷ്ട്രീങ്ങളാണ് ഈ കായിക മാമാങ്കത്തിന് പങ്കെടുക്കാൻ സാധിക്കുന്നത്. 1949ലാണ് കോമൺവെൽത്ത് രൂപിതമായതെങ്കിലും കോമൺവെൽത്ത് രാഷ്ട്രങ്ങളുടെ ആദ്യ കായിക മാമാങ്ക നടക്കുന്നത് 1930ൽ ലണ്ടണിൽ വെച്ചാണ്. ബിട്ടീഷിന്റെ ഭാഗമായ ഇംഗ്ലണ്ട്, സ്കോട്ട്ലാൻഡ്, വേയിൽസ്, നോർത്തേൺ ഐർലാൻഡ് പ്രത്യേക രാഷ്ട്രങ്ങളായിട്ടാണ് കോമൺവെൽത്തിൽ മത്സരിക്കുന്നത്.
ALSO READ : CWG 2022 : ഇന്ത്യക്ക് തിരിച്ചടി; നീരജ് ചോപ്ര കോമൺവെൽത്ത് ഗെയിംസിന് ഇല്ല
അമേരിക്ക എന്തുകൊണ്ട് കോമൺവെൽത്തിൽ ഇല്ല?
ബ്രിട്ടീഷ് അധീനതയിലായിരുന്നു ഭരണകൂടത്തിന്റെ കോളനിയായിരുന്നു അമേരിക്ക ഇതുവരെ കോമൺവെൽത്ത് ഗെയിംസിന്റെ ഭാഗമായിട്ടില്ല. അസോസിയേഷൻ ആരംഭിച്ചിട്ട് 73 വർഷമായെങ്കിലും ഇതുവരെ യുഎസ് കോമൺവെൽത്തിന്റെ ഭാഗമായിട്ടില്ല.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.