CWG 2022 : ബിർമിങ്ഹാം കോമൺവെൽത്ത് ഗെയിംസ് എപ്പോൾ, എവിടെ, എങ്ങനെ ലൈവായി കാണാം?

Birmingham Commonwealth Games 2022 Live Streaming നാളെ ജൂലൈ 28നാണ് കോമൺവെൽത്ത് മത്സരങ്ങളുടെ ഉദ്ഘാടന ചടങ്ങ്. ഇന്ത്യൻ പ്രദേശിക സമയം രാത്രി 11.30നാണ് ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jul 27, 2022, 02:11 PM IST
  • 72 കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്ന് 5000ത്തിൽ അധികം കായിക താരങ്ങളാണ് ഓസ്ട്രേലിയയുടെ ബിസിനെസ് നഗരമായ ബിർമിങ്ഹാമിലേക്കെത്തിച്ചേർന്നിരിക്കുന്നത്.
  • ഇന്ത്യൻ പ്രദേശിക സമയം രാത്രി 11.30നാണ് ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നത്.
  • നാളെ ആരംഭിക്കുന്ന കായിക മാമാങ്കം ഓഗസ്റ്റ് എട്ടിനാണ് അവസാനിക്കുന്നത്.
  • 215 കായിക താരങ്ങൾ ഉൾപ്പെടെ 322 പേരാണ് ഇന്ത്യയിൽ നിന്ന് വിവിധ ഇനങ്ങളിലായി പ്രതിനിധീകരിക്കാൻ ബിർമിങ്ഹാമിൽ എത്തിച്ചേർന്നിരിക്കുന്നത്.
CWG 2022 : ബിർമിങ്ഹാം കോമൺവെൽത്ത് ഗെയിംസ് എപ്പോൾ, എവിടെ, എങ്ങനെ ലൈവായി കാണാം?

CWG 2022 Live Streaming : ബിർമിങ്ഹാം കോമൺവെൽത്ത് ഗെയിംസ് ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രാണാണ് ബാക്കിയുള്ളത്. നാളെ ജൂൺ 28ന് നടക്കുന്ന വർണാഭമായ ഉദ്ഘാടന ചടങ്ങോടെ കോമൺവെൽത്ത് ഗെയിംസിന് കൊടിയേറും. 72 കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്ന് 5000ത്തിൽ അധികം കായിക താരങ്ങളാണ് ഇംഗ്ലണ്ടിന്റെ ബിസിനെസ് നഗരമായ ബിർമിങ്ഹാമിലേക്കെത്തിച്ചേർന്നിരിക്കുന്നത്. നാളെ ആരംഭിക്കുന്ന കായിക മാമാങ്കം ഓഗസ്റ്റ് എട്ടിനാണ് അവസാനിക്കുന്നത്. 

ഇന്ത്യയുടെ സുവർണ്ണ പ്രതീക്ഷയായിരുന്ന ജാവലിൻ താരം നീരജ് ചോപ്ര മത്സരത്തിൽ നിന്നും പിന്മാറിയെങ്കിലും നിരവധി മെഡൽ പ്രതീക്ഷകളാണ് ഇന്ത്യൻ കായിക ആരധകർ ബിർമിങ്ഹാമിൽ നിന്നും പ്രതീക്ഷിക്കുന്നത്. 215 കായിക താരങ്ങൾ ഉൾപ്പെടെ 322 പേരാണ് ഇന്ത്യയിൽ നിന്ന് വിവിധ ഇനങ്ങളിലായി പ്രതിനിധീകരിക്കാൻ ബിർമിങ്ഹാമിൽ എത്തിച്ചേർന്നിരിക്കുന്നത്. 

ALSO READ : CWG 2022 : ഇന്ത്യക്ക് തിരിച്ചടി; നീരജ് ചോപ്ര കോമൺവെൽത്ത് ഗെയിംസിന് ഇല്ല

കോമൺവെൽത്ത് മത്സരങ്ങളും എങ്ങനെ എപ്പോൾ എവിടെ കാണാം?

നാളെ ജൂലൈ 28നാണ് കോമൺവെൽത്ത് മത്സരങ്ങളുടെ ഉദ്ഘാടന ചടങ്ങ്. ഇന്ത്യൻ പ്രദേശിക സമയം രാത്രി 11.30നാണ് ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നത്. പരിക്കേറ്റ് നീരജ് ചോപ്ര ഗെയിംസിൽ നിന്നും പിന്മാറിയതിനാൽ ഒളിമ്പിക്സ് മെഡൽ ജേതാവായ ബാഡ്മിന്റൺ താരം പി.വി സിന്ധുവാണ് ഇന്ത്യയുടെ ദേശീയ പതാക വഹിക്കുന്നത്. സോണിക്കാണ് മത്സരത്തിന്റെ ബ്രോഡ്കാസ്റ്റ് അവകാശം ലഭിച്ചിരിക്കുന്നത്. ഒപ്പം ഡിഡി സ്പോർട്സിലും ഗെയിംസ് തത്സമം കാണാൻ സാധിക്കുന്നതാണ്. കൂടാതെ ഓൺലൈനായി സോണി ലിവ് ആപ്ലിക്കേഷനിലും മത്സരങ്ങൾ കാണാൻ സാധിക്കുന്നതാണ്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News