ഹൈക്കോടതി ഹര്‍ജി തള്ളി; സുശീൽ കുമാറിന്റെ ഒളിമ്പിക്‌സ് സ്വപ്നങ്ങൾക്ക് തിരിച്ചടി
ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിന്റെ റിയോ ഒളിമ്പികിസ് മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി. റിയോ ഒളിമ്പിക്‌സ് ഗുസ്തിയിലെ മത്സരാര്‍ത്ഥിയെ കണ്ടെത്താന്‍ തനിക്കും നര്‍സിംഗ് യാദവിനുമിടയില്‍ ട്രയല്‍സ് നടത്തണമെന്ന് ആവശ്യപ്പെട്ട് സുശീല്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഇതോടെ റിയോ ഒളിമ്പിക്‌സ് 74 കിലോ വിഭാഗം ഗുസ്തിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക നര്‍സിംഗ് യാദവാണെന്ന്ഏകദേശം ഉറപ്പായി.ഒളിമ്പിക്‌സ് അടുത്തിരിക്കെ ട്രയല്‍സ് നടത്തുന്നത് ഒരു കായികതാരത്തെ മാനസികമായി തളര്‍ത്തുകയും പരിക്കിന് കാരണമായേക്കുമെന്നും ജസ്റ്റിസ് മന്‍മോഹന്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ന്യൂഡൽഹി: ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിന്റെ റിയോ ഒളിമ്പികിസ് മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി. റിയോ ഒളിമ്പിക്‌സ് ഗുസ്തിയിലെ മത്സരാര്‍ത്ഥിയെ കണ്ടെത്താന്‍ തനിക്കും നര്‍സിംഗ് യാദവിനുമിടയില്‍ ട്രയല്‍സ് നടത്തണമെന്ന് ആവശ്യപ്പെട്ട് സുശീല്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഇതോടെ റിയോ ഒളിമ്പിക്‌സ് 74 കിലോ വിഭാഗം ഗുസ്തിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക നര്‍സിംഗ് യാദവാണെന്ന്ഏകദേശം ഉറപ്പായി.ഒളിമ്പിക്‌സ് അടുത്തിരിക്കെ ട്രയല്‍സ് നടത്തുന്നത് ഒരു കായികതാരത്തെ മാനസികമായി തളര്‍ത്തുകയും പരിക്കിന് കാരണമായേക്കുമെന്നും ജസ്റ്റിസ് മന്‍മോഹന്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ റിയോയില്‍ യുവ താരം നാര്‍സിംഗ് യാദവ് തന്നെയാകും 74 കിലോ ഗ്രാം ഫ്രീ സ്‌റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ലോക ചാമ്പ്യന്‍ഷിപ്പ് പ്രകടനമാണ് യാദവിന് യോഗ്യത നേടിക്കൊടുത്തത്. പരുക്ക് മൂലം തനിക്ക് യോഗ്യതാ മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും ഒളിംപിക്‌സ് യോഗ്യത നേടാന്‍ അവസരം നല്‍കണമെന്നുമായിരുന്നു സുശീല്‍ കുമാറിന്റെ വാദം.ട്രയൽ നടത്തണമെന്നാവശ്യപ്പെട്ട് സുശീല്‍ നേരത്തെ പ്രധാനമന്ത്രിയേയും കേന്ദ്ര കായിക മന്ത്രാലയത്തെയും സമീപിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തില്‍ ഫെഡറേഷന് സ്വതന്ത്ര തീരുമാനമെടുക്കാന്‍ അധികാരമുണ്ടെന്നായിരുന്നു കായിക മന്ത്രാലയത്തിന്റെ നിലപാട്.
2008 ബെയ്ജിങ്, 2012 ലണ്ടന്‍ ഒളിംപിക്‌സുകളില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ താരമാണു സുശീല്‍ കുമാര്‍. ലണ്ടന്‍ ഒളിംപിക്‌സിനു ശേഷം തുടര്‍ച്ചയായി വേട്ടയാടിയ പരുക്കും ഇഷ്ട ഇനമായ 66 കിലോ ഫ്രീസ്‌റ്റൈല്‍ ഒളിംപിക്‌സില്‍നിന്ന് ഒഴിവാക്കിയതുമാണു സുശീല്‍ കുമാറിനു വിനയായത്.കഴിഞ്ഞ രണ്ട് ഒളിംപിക്‌സിലും 66 കിലോ വിഭാഗത്തിലായിരുന്നു സുശീല്‍ കുമാറിന്റെ മെഡല്‍ നേട്ടം. ഇഷ്ട ഇനം ഒഴിവാക്കിയതോടെ സുശീല്‍ 74 കി.ഗ്രാം വിഭാഗത്തിലേക്കു മാറി.
ലണ്ടന്‍ ഒളിംപിക്‌സിനു ശേഷം സുശീല്‍ കുമാര്‍ പങ്കെടുത്ത പ്രധാന ടൂര്‍ണമെന്റ് 2014ലെ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസാണ്. അവിടെ സ്വര്‍ണ നേട്ടം കുറിച്ചു. വിടാതെ പിടികൂടിയ പരുക്കു കാരണം പിന്നീട് ടൂര്‍ണമെന്റുകളിലോ ദേശീയ ക്യാംപിലോ പങ്കെടുത്തില്ല.ഏറെ ആവേശം വിതറിയ പ്രോ റസ്‌ലിങ് ലീഗിലും സുശീലിന്റെ സാന്നിധ്യമില്ലായിരുന്നു. അതേസമയം, ലോക ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേട്ടത്തോടെ നാര്‍സിങ് ഒളിംപിക്‌സ് യോഗ്യത സ്വന്തമാക്കി. പ്രോ റസ്‌ലിങ് ലീഗില്‍ മിന്നിത്തിളങ്ങുകയും ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ സുശീല്‍കുമാര്‍ സുപ്രീംകോടതിയില്‍ പോകുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.