കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ ഒരു കാലത്ത് എല്ലാവരും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്ന ഗെയിമായിരുന്നു ക്യാന്‍ഡി ക്രഷ്. ചലഞ്ചിംഗായ ഓരോ ലെവലും മറികടക്കാന്‍ മണിക്കൂറുകളോളം ഈ ഗെയിം കളിച്ചവരുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം ക്യാന്‍ഡി ക്രഷ് വീണ്ടും ട്രെന്‍ഡിംഗായി മാറിയിരിക്കുകയാണ്. കാരണം എന്താണെന്നല്ലേ? ഇതിഹാസ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയാണ് ക്യാന്‍ഡി ക്രഷിനെ വീണ്ടും ഹിറ്റാക്കിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒഴിവുവേളകളില്‍ ക്യാന്‍ഡി ക്രഷ് കളിച്ചാണ് ധോണി സമയം ചെലവഴിക്കാറുള്ളത്. ഇത് എങ്ങനെ കണ്ടുപിടിച്ചെന്നല്ലേ? അടുത്തിടെ പുറത്തുവന്ന ധോണിയുടെ ഒരു വിമാന യാത്രയുടെ വീഡിയോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ധോണിയുടെ വിമാന യാത്ര എന്ന് കേള്‍ക്കുമ്പോള്‍ ആഡംബര പൂര്‍ണമായിരിക്കും എന്ന ചിന്ത എല്ലാവരിലും ഉണ്ടാകും. എന്നാല്‍ സാധാരണക്കാര്‍ യാത്ര ചെയ്യുന്ന ഇക്കണോമിക് ക്ലാസിലായിരുന്നു ധോണിയുടെ യാത്ര.  


ALSO READ: ധോണി തിരിച്ചു വരും, അടുത്ത സീസണിലും ചെന്നൈയെ നയിക്കും; വമ്പൻ അപ്ഡേറ്റ് പുറത്ത്


ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യുന്ന ധോണിയ്ക്ക് എയര്‍ ഹോസ്റ്റസ് ചോക്ലേറ്റുകള്‍ നല്‍കുന്നതാണ് വീഡിയോ. ചോക്ലേറ്റുകളുമായി എയര്‍ ഹോസ്റ്റസ് എത്തുന്ന സമയം ധോണി തന്റെ ടാബില്‍ ക്യാന്‍ഡി ക്രഷ് കളിക്കുകയായിരുന്നുവെന്ന് വീഡിയോയില്‍ വ്യക്തമാണ്. ചോക്ലേറ്റുകളില്‍ ഒന്ന് തിരഞ്ഞെടുത്ത ധോണിയുമായി എയര്‍ ഹോസ്റ്റസ് അല്‍പ്പ സമയം സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഈ സമയമത്രയും ധോണിയുടെ ടാബില്‍ ക്യാന്‍ഡി ക്രഷ് കാണാം. 



 


വീഡിയോ വൈറലായതോടെ ധോണിയ്‌ക്കൊപ്പം ക്യാന്‍ഡി ക്രഷ് ഹാഷ്ടാഗും ട്വിറ്ററില്‍ ട്രെന്‍ഡിംഗായി. നിരവധിയാളുകളാണ് ധോണിയുടെ ഇക്കണോമിക് ക്ലാസ് യാത്രയെ പ്രശംസിച്ച് രംഗത്തെത്തിയത്. ധോണി എത്രത്തോളം സിമ്പിളാണെന്നാണ് ആരാധകര്‍ പറയുന്നത്. ധോണിയുടെ ക്യാന്‍ഡി ക്രഷ് പ്രേമത്തെ ചൂണ്ടിക്കാട്ടിയും നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.