ആരോഗ്യപ്രശ്‌നങ്ങള്‍, മറഡോണ പരിശീലക സ്ഥാനം രാജിവച്ചു
ആരോഗ്യപ്രശ്‌നങ്ങള്‍ വില്ലനായപ്പോള്‍ പരിശീലക സ്ഥാനം രാജിവച്ച് ഫുട്ബോള്‍ ഇതിഹാസം ഡിയഗോ മറഡോണ.
മെക്സിക്കോ: ആരോഗ്യപ്രശ്‌നങ്ങള്‍ വില്ലനായപ്പോള്‍ പരിശീലക സ്ഥാനം രാജിവച്ച് ഫുട്ബോള്‍ ഇതിഹാസം ഡിയഗോ മറഡോണ.
മെക്‌സിക്കന്‍ ക്ലബ്ബ് ഡോറാഡോസിന്‍റെ പരിശീലക സ്ഥാനമാണ് അദ്ദേഹം രാജി വച്ചത്. ഒരു വര്‍ഷത്തില്‍ താഴെ മാത്രമാണ് മറഡോണ മെക്സിക്കോയില്‍ പരിശീലകനായി സേവനം അനുഷ്ഠിച്ചത്.
58 വയസുകാരനായ മറഡോണയെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതിന് ശേഷം ഊന്നുവടിയുടെ സഹായത്തിലാണ് മറഡോണ നടക്കുന്നത്. 2018 സെപ്റ്റംബറില്‍ ടീമിന്‍റെ ചുമതലയേറ്റ മറഡോണ അവരെ രണ്ട് തവണ പ്രമോഷന്‍ പ്ലേ ഓഫിലേക്ക് യോഗ്യത നേടിക്കൊടുക്കുന്നതിലും വിജയിച്ചിരുന്നു.