മാരത്തണില്‍ ലോക റെക്കോര്‍ഡ് തിരുത്തി കെനിയന്‍ താരം
മാരത്തണില്‍ ലോക റെക്കോര്‍ഡ് തിരുത്തി 33-കാരനായ കെനിയന്‍ താരം എലിയഡ് കിപ്ച്ചോഗെ.
ബെര്‍ലിന്‍: മാരത്തണില്‍ ലോക റെക്കോര്‍ഡ് തിരുത്തി 33-കാരനായ കെനിയന്‍ താരം എലിയഡ് കിപ്ച്ചോഗെ.
ഞായറാഴ്ച നടന്ന ബെര്‍ലിന്‍ മാരത്തണിലാണ് താരം റെക്കോര്‍ഡ് തിരുത്തിയത്. മറ്റൊരു കെനിയക്കാരന്‍ ഡെന്നിസ് കിമെറ്റോ 2014 ബെര്‍ലിന്‍ മാരത്തണില്‍ സ്ഥാപിച്ച റെക്കോഡാണ് ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്.
രണ്ടുമണിക്കൂര്‍ ഒരു മിനിറ്റ് 39 സെക്കന്‍ഡില്‍ (2:01:39) ഓട്ടം പൂര്‍ത്തിയാക്കിയാണ് കിപ്ച്ചോഗെ റെക്കോഡ് സ്വന്തം പേരിലാക്കിയത്. രണ്ട് മണിക്കൂര്‍ രണ്ട് മിനിറ്റ് 57 സെക്കന്‍ഡ് (2:02:57) ആയിരുന്നു ഡെന്നിസ് കിമെറ്റോയുടെ റെക്കോര്‍ഡ്.
അതേസമയം, ബെര്‍ലിന്‍ മാരത്തണ്‍ വനിതാ വിഭാഗത്തില്‍ കെനിയയുടെ തന്നെ ഗ്ലാഡിസ് ചെറോണോ (2:18:11) സ്വര്‍ണം നേടി. ദീര്‍ഘദൂര ഓട്ടത്തില്‍ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ എലിയഡ് കിപ്ച്ചോഗെ മാരത്തണില്‍ നിലവിലെ ഒളി൦മ്പിക് ജേതാവാണ്.
അഞ്ച് വര്‍ഷത്തിനിടെ പങ്കെടുത്ത 11 ലോക മാരത്തണ്‍ മീറ്റുകളില്‍ പത്ത് സ്വര്‍ണം നേടി. നേരത്തെ ലോക ചാമ്പ്യന്‍ഷിപ്പില്‍ 5000 മീറ്ററിലും സ്വര്‍ണം നേടിയിട്ടുണ്ട്.
2017-ല്‍ രണ്ട് മണിക്കൂറില്‍ താഴെ മാത്രം സമയമെടുത്ത് മാരത്തണ്‍ പൂര്‍ത്തിയാക്കാനുള്ള സുവര്‍ണാവസരം കെനിയന്‍ താരം നഷ്ടപ്പെടുത്തിയിരുന്നു. 26 സെക്കന്‍റിന്‍റെ വ്യത്യാസത്തിലായിരുന്നു ഇത്.
അന്ന് റെക്കോഡിട്ടിരുന്നെങ്കില്‍ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യ താരമെന്ന ചരിത്രനേട്ടം കിപ്‌ച്ചോഗെയുടെ പേരിലാകുമായിരുന്നു.