Emerging Asia Cup 2023: എമർജിംഗ് ഏഷ്യാ കപ്പ് 2023; നാളെ സ്വപ്ന ഫൈനൽ, ഇന്ത്യ - പാക് മത്സരം എപ്പോൾ, എവിടെ കാണാം?
എമർജിംഗ് ഏഷ്യാ കപ്പ് 2023 ആവേശകരമായ അന്ത്യത്തിലേയ്ക്ക് നീങ്ങുകയാണ്. കലാശപ്പോരാട്ടത്തിൽ ഇന്ത്യ എയും പാകിസ്താൻ എയും തമ്മിലാണ് ഏറ്റുമുട്ടുക. ജൂലൈ 23 ഞായറാഴ്ച കൊളംബോയിലെ ആർ.പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
എമർജിംഗ് ഏഷ്യാ കപ്പ് 2023 ആവേശകരമായ അന്ത്യത്തിലേയ്ക്ക് നീങ്ങുകയാണ്. കലാശപ്പോരാട്ടത്തിൽ ഇന്ത്യ എയും പാകിസ്താൻ എയും തമ്മിലാണ് ഏറ്റുമുട്ടുക. ജൂലൈ 23 ഞായറാഴ്ച കൊളംബോയിലെ ആർ.പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
ആവേശകരമായ സെമി ഫൈനൽ പോരാട്ടത്തിൽ ബംഗ്ലാദേശിനെ 51 റൺസിന് തകർത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. ഇന്ത്യ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 160 റൺസ് നേടാനെ സാധിച്ചുള്ളൂ. മികച്ച തുടക്കം ലഭിച്ച ബംഗ്ലാദേശ് പിന്നീട് അതിവേഗം അടിപതറി വീഴുകയായിരുന്നു. മറുഭാഗത്ത് ശ്രീലങ്കയെ 60 റൺസിന് തകർത്താണ് ഫൈനലിലേയ്ക്ക് പാകിസ്താൻ യോഗ്യത നേടിയത്.
ALSO READ: ഇനിയാണ് കളി; 45 ദിവസത്തിനുള്ളിൽ ഇന്ത്യയും പാകിസ്താനും 4 തവണ ഏറ്റുമുട്ടാൻ സാധ്യത
എസിസി മെൻസ് എമർജിംഗ് ഏഷ്യാ കപ്പ് 2023 - ഇന്ത്യ എ vs പാകിസ്താൻ എ ഫൈനൽ ലൈവ് സ്ട്രീമിംഗും മറ്റ് വിശദാംശങ്ങളും ചുവടെ
ജൂലൈ 23ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മണിയ്ക്കാണ് ഫൈനൽ മത്സരം ആരംഭിക്കുക. മത്സരം ഇന്ത്യയിൽ ഫാൻ കോഡ് ആപ്പിലും വെബ്‌സൈറ്റിലും തത്സമയം സംപ്രേക്ഷണം ചെയ്യും. ഫൈനൽ മത്സരം ഇന്ത്യയിൽ സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിലാണ് തത്സമയം സംപ്രേക്ഷണം ചെയ്യുക.
സ്ക്വാഡുകൾ
ഇന്ത്യ എ സ്‌ക്വാഡ്: സായ് സുദർശൻ, അഭിഷേക് ശർമ, ധ്രുവ് ജുറെൽ(ഡബ്ല്യു), നിക്കിൻ ജോസ്, യാഷ് ദുൽ(സി), ആകാശ് സിംഗ്, യുവരാജ്‌സിംഗ് ദോഡിയ, പ്രഭ്‌സിമ്രാൻ സിംഗ്, പ്രദോഷ് പോൾ, റിയാൻ പരാഗ്, നിശാന്ത് സിന്ധു, മാനവ് സുതാർ, ഹർഷിത് റാണ, നിതീഷ്‌കർ റെഡ്ഡി.
പാകിസ്താൻ എ സ്ക്വാഡ്: സയിം അയൂബ്(സി), സാഹിബ്സാദ ഫർഹാൻ, ഒമൈർ യൂസഫ്, കമ്രാൻ ഗുലാം, മുഹമ്മദ് ഹാരിസ്(ഡബ്ല്യു), ഷാനവാസ് ദഹാനി, മെഹ്‌റാൻ മുംതാസ്, ഹസീബുള്ള ഖാൻ, മുബാസിർ ഖാൻ, അമദ് ബട്ട്, തയ്യബ് താഹിർ, ഖാസിം അക്രം, മുഹമ്മദ് സുഫിയാൻ, മുഹമ്മദ് വാസിം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...