ഇംഗ്ലണ്ട്-വെസ്റ്റിന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്;ഇംഗ്ലണ്ട് ശക്തമായ നിലയില്‍!
വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍,
മാഞ്ചസ്റ്റര്‍:വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍,
ഡോം സിബ്ലെയുടെയും ബെന്‍ സ്റ്റൊക്സിന്‍റെയും മികച്ച ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് ശക്തമായ നിലയിലാണ്.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ട്ത്തില്‍ 396 റണ്‍സ് എന്ന നിലയിലാണ്.
146 ഓവറുകള്‍ പിന്നിട്ടപ്പോള്‍ 2.69 ആണ് ഇംഗ്ലണ്ടിന്‍റെ റണ്‍ റേറ്റ്.
ആദ്യ ദിനം 81 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ഇംഗ്ലണ്ട് പിന്നീട്
ഡോം സിബ്ലെയുടെയും ബെന്‍ സ്റ്റൊക്സിന്‍റെയും കൂട്ടുകെട്ടില്‍ മുന്നോട്ട് പോകുകയായിരുന്നു.
372 പന്തില്‍ നിന്നും 120 റണ്‍സെടുത്ത സിബ്ലെയെ റോസ്റ്റന്‍ ചേസ് ആണ് പുറത്താക്കിയത്.
ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 260 റണ്‍സ് കൂട്ടിചേര്‍ത്തു,
ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
ആദ്യ ടെസ്റ്റില്‍ വിജയിച്ച വിന്‍ഡീസ് മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0 ന് മുന്നിലാണ്.