മുംബൈ: ഏകദിന ലോകകപ്പിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ കരുത്തർ കളത്തിൽ. നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട് മികച്ച ഫോമിലുള്ള ദക്ഷിണാഫ്രിക്കയെ നേരിടും. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2 മണിയ്ക്കാണ് മത്സരം ആരംഭിക്കുക. സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുഞ്ഞൻ ടീമുകളോട് പരാജയം ഏറ്റുവാങ്ങിയ ക്ഷീണത്തിലാണ് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഇന്ന് ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്ക നെതർലൻഡ്‌സിനോട് പരാജയപ്പെട്ടപ്പോൾ അഫ്ഗാനിസ്താൻ ഇംഗ്ലണ്ടിനെ അട്ടിമറിച്ചു. സൂപ്പർ താരം ബെൻ സ്റ്റോക്‌സ് ടീമിൽ തിരിച്ചെത്തുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ക്യമ്പ്. ഈ ലോകകപ്പിൽ തന്റെ ആദ്യ മത്സരത്തിനാണ് സ്റ്റോക്‌സ് തയ്യാറെടുക്കുന്നത്. ക്രിസ് വോക്‌സിന് പകരം ഗസ് അറ്റ്കിൻസണും ഇംഗ്ലീഷ് ടീമിൽ ഇടംനേടിയേക്കും. അതേസമയം, സ്പിന്നർ ടബ്രായിസ് ഷംസി ഇന്ന് ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവനിൽ സ്ഥാനം പിടിച്ചേക്കും. 


ALSO READ: ഓസീസ് റണ്‍മല താണ്ടാനായില്ല; പാകിസ്താന് തുടര്‍ച്ചയായ രണ്ടാം തോല്‍വി


സാധ്യതാ ടീം


ഇംഗ്ലണ്ട്: ജോണി ബെയർസ്റ്റോ, ഡേവിഡ് മലൻ, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ജോസ് ബട്ട്ലർ (C/WK), ഹാരി ബ്രൂക്ക്, ക്രിസ് വോക്സ് / ഗസ് അറ്റ്കിൻസൺ, ഡേവിഡ് വില്ലി, ആദിൽ റഷീദ്, മാർക്ക് വുഡ്, റീസ് ടോപ്ലി


ദക്ഷിണാഫ്രിക്ക: ക്വിന്റൺ ഡി കോക്ക് (WK), ടെംബ ബാവുമ (C), റാസി വാൻ ഡെർ ഡസ്സെൻ, എയ്ഡൻ മർക്രം, ഡേവിഡ് മില്ലർ, ഹെൻറിച്ച് ക്ലാസൻ, മാർക്കോ ജാൻസെൻ, കാഗിസോ റബാഡ, കേശവ് മഹാരാജ്, ലുങ്കി എൻഗിഡി, തബ്രൈസ് ഷംസി / ജെറാൾഡ് കോറ്റ്സി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.