COVID 19 പ്രൊട്ടോക്കോള്‍ ലംഘനം; മത്സരത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ താര൦ പുറത്ത്
COVID 19 പ്രൊട്ടോക്കോള്‍ ലംഘിച്ച ക്രിക്കറ്റ് താരത്തെ ടീമില്‍ നിന്നും പുറത്താക്കി
COVID 19 പ്രൊട്ടോക്കോള്‍ ലംഘിച്ച ക്രിക്കറ്റ് താരത്തെ ടീമില്‍ നിന്നും പുറത്താക്കി
ഇംഗ്ലണ്ട് (England) പേസര്‍ ജോഫ്ര ആര്‍ച്ചറെയാണ് മത്സരത്തിനു മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ടീം പുറത്താക്കിയത്. വെസ്റ്റിന്‍ഡീസി(West Indies)നെതിരായ രണ്ടാം ടെസ്റ്റ് നടക്കാനിരിക്കെയാണ് കൊറോണ വൈറസ് (Corona Virus)സുരക്ഷയുടെ ഭാഗമായുള്ള ബയോ സെക്യുര്‍ പ്രോട്ടോക്കോള്‍ ജോഫ്ര ലംഘിച്ചത്.
സ്നേഹാശിഷ് ഗാംഗുലിക്ക് COVID-19, BCCI അദ്ധ്യക്ഷന്‍ Sourav Ganguly ഹോം ക്വാറന്റൈനില്‍......!!
COVID 19 വ്യാപനത്തെ തുടര്‍ന്ന് അതീവ ജാഗ്രതയോടെയാണ് ഇംഗ്ലണ്ട്-വെസ്റ്റിന്‍ഡീസ് മത്സരം സംഘടിപ്പിക്കുന്നത്. ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് (Cricket) ബോര്‍ഡാണ് ടെസ്റ്റ് പരമ്പര സംഘടിപ്പിച്ചത്. രോഗം പടരാതിരിക്കാന്‍ ബയോ സെക്യുര്‍ സാഹചര്യത്തിലാണ് മത്സരങ്ങള്‍ നടത്തുന്നത്. പ്രത്യേക മുന്‍കരുതലുകള്‍ ഉള്ള ഈ മെഖലയില്‍ കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഈ നിയന്ത്രങ്ങലാണ് ജോഫ്ര ലംഘിച്ചത്. ഇതേ തുടര്‍ന്ന് താരത്തെ അഞ്ചു ദിവസത്തേക്ക് ഐസോലെഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടു തവണ നടത്തുന്ന പരിശോധനകളുടെയും ഫലം നെഗറ്റീവായാല്‍ മാത്രമേ താരത്തെ ഐസൊലേഷനില്‍ നിന്നും പുറത്ത് വരാന്‍ അനുവദിക്കൂ.
ഇനി ഫോണ്‍ വിളിക്കാന്‍ മരം കയറണ്ട; പരിഹാരം കണ്ട് അമ്പയര്‍!!
ടീമില്‍ നിന്ന് പുറത്തായതിനു പിന്നാലെ ക്ഷമ ചോദിച്ച് താരം രംഗത്തെത്തിയിരുന്നു. തന്റെ പ്രവൃത്തിയിലൂടെ സഹതാരങ്ങളും ടീം മാനേജ്മെന്റും അപകടത്തിലായെന്നും താരം പറഞ്ഞു. കൂടാതെ, ഇതിന്റെ അനന്തര ഫലങ്ങള്‍ എന്ത് തന്നെയായാലും അത് അംഗീകരിക്കുമെന്നും ബയോ സെക്യുര്‍ ബബിളിനുള്ളില്‍ ഉണ്ടായിരുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നതായും താരം വ്യക്തമാക്കി.