സ്നേഹാശിഷ് ഗാംഗുലിക്ക് COVID-19, BCCI അദ്ധ്യക്ഷന്‍ Sourav Ganguly ഹോം ക്വാറന്റൈനില്‍......!!

  BCCI അദ്ധ്യക്ഷന്‍റെ കുടുംബത്തിലും   കടന്നുകൂടി  COVID-19...!! സൗരവ് ഗാംഗുലി (Sourav Ganguly) ഹോം ക്വാറന്റൈനിൽ....

Last Updated : Jul 16, 2020, 01:03 PM IST
സ്നേഹാശിഷ് ഗാംഗുലിക്ക്  COVID-19, BCCI അദ്ധ്യക്ഷന്‍ Sourav Ganguly ഹോം  ക്വാറന്റൈനില്‍......!!

കൊല്‍ക്കത്ത:  BCCI അദ്ധ്യക്ഷന്‍റെ കുടുംബത്തിലും   കടന്നുകൂടി  COVID-19...!! സൗരവ് ഗാംഗുലി (Sourav Ganguly) ഹോം ക്വാറന്റൈനിൽ....

സൗരവ് ഗാംഗുലിയുടെ  സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ (Bengal Cricket Association) സെക്രട്ടറിയുമായ സ്നേഹാശിഷ് ഗാംഗുലിക്ക് കോവിഡ്-19 സ്ഥിരീകരിച്ചതോടെയാണ്  അദ്ദേഹം  ക്വാറന്റൈനിൽ പോയത്. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്നേഹാശിഷ് ഗാംഗുലി പനി ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ  പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.  ബുധനാഴ്ചയാണ് സ്നേഹാശിഷ് ഗാംഗുലിയുടെ പരിശോധനാ ഫലം പുറത്തുവന്നത്.  കോവിഡ്-19 സ്ഥിരീകരിച്ചതോടെ, അദ്ദേഹത്തെ  ബെല്ലെ വ്യൂ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സഹോദരന് കോവിഡ്-19 സ്ഥിരീകരിച്ചതോടെയാണ്  പ്രോട്ടോകോള്‍ അനുസരിച്ച് സൗരവ് ഗാംഗുലി  ഹോം ക്വാറന്റൈനില്‍ പോയത്.

Also read: ധോണി ടീമില്‍ വേണമെന്ന് ആവശ്യപ്പെട്ടത് താനായിരുന്നു.... വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

ദിവസങ്ങള്‍ക്കു മുമ്പ് സ്നേഹാശിഷ് ഗാംഗുലിയുടെ ഭാര്യയ്ക്കും ഭാര്യയുടെ മാതാപിതാക്കള്‍ക്കും കോവിഡ്-19  സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം  സൗരവ് ഗാംഗുലിയുടെ ബെഹലയിലുള്ള കുടുംബവീട്ടിലേക്ക്  മാറുകയും സ്വയം ഐസൊലേഷനിലാവുകയും ചെയ്തിരുന്നു.

സ്നേഹാശിഷിന്‍റെ  മോമിന്‍പുരിലെ വീട്ടില്‍ സഹായിയ്ക്ക്  കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് ഗാംഗുലിയുടെ  കുടുംബാ൦ങ്ങള്‍ക്കു൦   കോവിഡ്-19 സ്ഥിരീകരിച്ചത്. 

Trending News