ലണ്ടന്‍:കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ മത്സരങ്ങള്‍ പുനരാരഭിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജൂണ്‍ 17 ന് എല്ലാ സുരക്ഷാ മുന്‍കരുതലുകളോടെയുമായിരിക്കും മത്സരങ്ങള്‍ തുടങ്ങുക.


കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ മാസങ്ങള്‍ക്ക് ശേഷം പുനരാരംഭിക്കാനുള്ള 
തീരുമാനം ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്.


കോവിഡ് വ്യാപനത്തില്‍ വര്‍ദ്ധന ഉണ്ടായില്ലെങ്കില്‍ രാജ്യത്തെ കായിക മത്സരങ്ങള്‍ അടുത്ത മാസത്തോടെ പുനരാരംഭിക്കുമെന്ന് 
ബ്രിട്ടിഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.


ഈ പ്രഖ്യാപനമാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പുനരാരംഭിക്കുന്നതിന് സഹായകമായതെന്നാണ് വിവരം.


അടച്ചിട്ട സ്റ്റേഡിയങ്ങളിലാകും മത്സരങ്ങള്‍ നടക്കുക, കുറച്ച് കാലം കഴിഞ്ഞാല്‍ മാത്രമേ സ്റ്റേഡിയങ്ങളില്‍ കാണികളെ അനുവദിക്കൂവെന്ന് 
സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.


Also Read:ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് മാറ്റിവച്ചേക്കും


കോവിഡ് ബാധയെ തുടര്‍ന്ന് ഒളിമ്പിക്സ് അടക്കമുള്ള കായിക മത്സരങ്ങള്‍ നീട്ടിവെച്ചിരിക്കുകയാണ്.


അതേസമയം ജൂണ്‍ 17 ന് മത്സരങ്ങള്‍ പുനരാരംഭിക്കുന്നത് രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ തോത്കൂടി കണക്കിലെടുത്തായിരിക്കും.