Budapest : യൂറോ 2020 (Euro 2020) പ്രീ-ക്വാർട്ടറിലേക്ക് ഇംഗ്ലണ്ടിന് (England) ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ പ്രവേശനം. ചെക്ക് റിപ്പബ്ലിക്കിനെ (Czech Republic) ഏകപക്ഷീയ ഒരു ഗോളിന് തകർത്താണ് ഇംഗ്ലീഷ് ടീം അവസാന പതിനാറിലേക്ക് ഇടം നേടിയത്. ഇംഗ്ലണ്ടിനെ കൂടാതെ ക്രൊയേഷ്യയും (Croatia) ഗ്രൂപ്പ് ഡിയിൽ നിന്ന് പ്രീ-ക്വാർട്ടറിലേക്ക് ഇടം നേടിയത്. യൂറോ 2020 ടൂർണമെന്റിലെ ഗ്രൂപ്പ് പോരാട്ടങ്ങൾക്ക് ഇന്ന് അവസാനം കുറിക്കും. ഇന്ന് നടക്കുന്ന മത്സരത്തിൽ സ്വീഡൻ പോളണ്ടിനെയും (Sweden vs Poland) സ്ലോവാക്യ സ്പെയിനെയും (Slovakia vs Spain) നേരിടും. മരണ ഗ്രൂപ്പിൽ പോർച്ചുഗലും ഫ്രാൻസും (Portugal vs France) തമ്മിലും ജർമനിയും ഹംഗറിയും (Germany vs Hungary) തമ്മിലും ഏറ്റുമുട്ടും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഞെങ്ങി ഞെരുങ്ങി ഇംഗ്ലീഷ് ടീമിന്റെ പ്രീ-ക്വാർട്ടർ പ്രവേശനം


ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെയാണ് ഇംഗ്ലണ്ട് അവസാന പതിനാറിൽ ഇടം നേടിയെങ്കിലും അത്രയ്ക്കും ശോഭനീയമല്ലായിരുന്നു നേടിയ ഇരു വിജയങ്ങളും. മൂന്ന് മത്സരത്തിലും ഇംഗ്ലീഷ് ടീം തങ്ങളുടെ ആരാധകരുടെ പ്രതീക്ഷയ്ക്ക് ഉതുകതക്കവിധം ഒരു പ്രകടനം പുറത്തെടുത്തിട്ടില്ല. ആ ചോദ്യങ്ങൾ എത്തി നിൽക്കുന്നത് കോച്ച് സൗത്ത് ഗേറ്റ് മുന്നിലേക്കാണ് മറ്റൊരു വാസ്തവം.


ALSO READ : Euro 2020 Group D : ഗ്രൂപ്പ് ഡിയിൽ നിന്ന് ആരൊക്കെ നോക്കൗട്ടിൽ കയറും ഇന്നറിയാം, ഇംഗ്ലണ്ട് ചെക്ക് റിപ്പബ്ലിക്കിനെയും ക്രൊയേഷ്യ സ്കോട്ട്ലാൻഡിനെയും നേരിടും


എന്നിരുന്നാലും കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ബഞ്ചിൽ ഇരുത്തിയ രണ്ട് താരങ്ങളെ ഉൾപ്പെടുത്തി ചെക്ക് റിപ്പബ്ലിക്കിനെതിരെ ഇറക്കിയത് ഇംഗ്ലണ്ടിന് വിജയം കണ്ടത്താൻ സാധിച്ചത് മറ്റൊരു വാസ്തവമാണ്. ഇടത് വിങ്ങിൽ ജാക്ക് ഗ്രീലിഷും വലത് ഭാഗത്ത് സാക്കയും ഇറങ്ങിയത് തന്നെയാണ് ഇംഗ്ലീഷ് വിജയത്തിന്റെ പ്രധാന കാരണം. സാക്ക നൽകിയ പന്ത് ഗ്രീലിഷ് കൃത്യമായി ക്രോസ് നൽകി റഹീം സ്റ്റെർലിങിന്റെ അരികിലെത്തിക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളിൽ നേടിയ ക്ലീൻ ഷീറ്റാണ് ഇംഗ്ലണ്ടിനുള്ള ഏക മുതൽ കൂട്ട്. 


നിർണായക പ്രകടനത്തിലൂടെയാണ് ലോകകപ്പ് റണ്ണറപ്പറുമാരായ ക്രൊയേഷ്യ പ്രീ-ക്വാർട്ടറിലെത്തുന്നത്. സ്കോട്ട്ലാൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ലൂക്ക് മോഡ്രിച്ചും സംഘവും അവസാന പതിനാറിലേക്കെത്തുന്നത്. നോക്കൗട്ടിൽ പ്രവേശിക്കാൻ ചെക്ക് റിപ്പബ്ലിക്ക് ഇംഗ്ലണ്ട് മത്സരം സമനിലയിൽ കലാശിക്കാതിരിക്കുക അതോടൊപ്പം മികച്ച് ഗോള വേട്ടയിൽ സ്കോട്ടിഷ് ടീമിന് തോൽപ്പിക്കുക എന്ന അവസ്ഥയിലാണ് ക്രൊയേഷ്യ റൗണ്ട് 16ൽ എത്തുന്നത്. മോഡ്രിച്ചാണ് ഒരു ഗോൾ നേടിയതും മറ്റൊരു ഗോളിനായി വഴി വെച്ചതും. നിക്കോള വ്ലാസിച്ചും ഇവാൻ പെരിസിച്ചുമാണ് ക്രൊയേഷ്യയുടെ മറ്റ് രണ്ട് ഗോളുകൾ സ്വന്തമാക്കിയത്. കാളം മക്ഗ്രിഗോറാണ് സ്കോട്ടിഷ് ടീമിനായി ആശ്വാസ ഗോൾ സ്വന്തമാക്കിയത്.


ALSO READ : Euro 2020 Group F : ലോകചാമ്പ്യന്മാരായ ഫ്രാൻസിന് ഹംഗറിയുടെ സമനില പൂട്ട്, ഇരു ടീമും ഓരോ ഗോൾ വീതം നേടി


സമനില പൂട്ട് തകർത്ത് സ്പെയിൻ ഇന്ന് പ്രീ-ക്വാർട്ടർ പ്രവേശിക്കുമോ? 


ലൂയിസ് എൻറിക്വയുടെ കീഴിൽ എത്തുന്ന മുൻ ചാമ്പ്യന്മാരായ സ്പെയിന് ഇതുവരെ യൂറോ 2020ൽ ഒരു ജയം കണ്ടെത്താൻ സാധിച്ചിട്ടില്ല.  സ്വീഡന്റെ ബസ് പാർക്കിങ്ങിന്റെ മുന്നിൽ ഒന്നും ചെയ്യാൻ സാധിക്കാത്ത നിഷ്ഭ്രമരായി നിൽക്കുകയായിരുന്നു സ്പാനിഷ് ടീം രണ്ടാം മത്സരത്തിൽ നേടിയ ലീഡ് നിലനിർത്താൻ സാധിക്കാതെയാണ് സമനില വഴങ്ങിയത്. ഫിനിഷ്ങിൽ അൽവാരോ മൊറാത്തായുടെ കൃത്യത ഇല്ലാഴ്മയാണ് സ്പെയിനെ വലയ്ക്കുന്നത്. ഇന്ന് സ്ലൊവാക്യയാണ് സ്പെയിന്റെ എതിരളി. റോബർട്ടോ ലവൻഡോവ്സ്കിയുടെ പോളിണ്ടിനെ തോൽപ്പിച്ച് ആത്മവിശ്വാസത്തിലാണ് സ്ലൊവാക്യ എന്ന് മുൻ ലോകകപ്പ് യൂറോ ചാമ്പ്യന്മാർക്കെതിരെ ഇറ്ങ്ങുന്നത്.


മറ്റൊരു മത്സരത്തിൽ സ്വീഡൻ പോളിണ്ടിനെ നേരിടും. പ്രീക്വാർട്ടർ ഏകദേശം ഉറപ്പിച്ച സ്വീഡന് ഇന്നത്തെ മത്സരത്തിൽ ഒരു സമനില മാത്രമാണ് പ്രതീക്ഷിക്കുന്നത്. ഏതേ വിധേനയും തങ്ങളുടെ ഗോൾ വല കാക്കുക എന്ന് ലക്ഷ്യമാണ് സ്വീഡിഷ് താരങ്ങൾക്കുള്ള ലക്ഷ്യം. മറിച്ച് ലെവൻസോവ്സ്കിയുടെ പോളണ്ടാകട്ടെ ഗോളടിച്ച് മികച്ച ഒരു ജയം മാത്രമാണ് ലക്ഷ്യം വെക്കുന്നത്. ഇരു മത്സരങ്ങൾ ഇന്ത്യൻ സമയം രാത്രി 9.30നാണ്.


ALSO READ : Euro 2020 : ഇറ്റലിക്ക് വീണ്ടും 3-0 ജയം, സ്വിറ്റസർലാൻഡിനെ തകർത്ത് അസൂറികൾ യൂറോയുടെ പ്രീ-ക്വാർട്ടർ ഉറപ്പിച്ചു


പ്രീ-ക്വാർട്ടർ ഉറപ്പിക്കാൻ ലോക ചാമ്പ്യന്മാരും യൂറോ ചാമ്പ്യന്മാരും ഇന്ന് നേർക്കുന്നേർ


യൂറോ കപ്പിലെ മരണ ഗ്രൂപ്പ് എന്ന വിശേഷിപ്പിക്കുന്ന ഗ്രൂപ്പ് എഫിലെ കലാശപോരാട്ടത്തോടെയാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് അവസാനം കുറിക്കുന്നത്. ആരാകും ഗ്രൂപ്പ് ചാമ്പ്യന്മാരായി അവസാന പതിനാറിലേക്ക് പ്രവേശിക്കുക എന്ന ആകാംക്ഷയോടെയാണ് ഫുട്ബോൾ ആരാധകർ നോക്കി കാണുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12.30ന് നടക്കുന്ന നടക്കുന്ന മത്സരങ്ങളിൽ ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രാൻസ് നിലവിലെ യൂറോ ജേതാക്കളായ പോർച്ചുഗല്ലിനെ നേരിടു. വിജയത്തിൽ കുറഞ്ഞതൊന്നും ഇരു ടീമികളും ലക്ഷ്യം വെക്കുന്നില്ല. രണ്ടാം മത്സരത്തിൽ ശക്തരായ ജർമനി ലോകകപ്പ് ജേതാക്കളായ ഫ്രാൻസിന് സമനില പൂട്ടിച്ച എന്ന് ആത്മവിശ്വാസത്തോടെ എത്തുന്ന ഹംഗറിയെ നേരിടും. ജയം നേടി ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ-ക്വാർട്ടറിൽ പ്രവേശിക്കുകയെന്നതാണ് ജർമനിയുടെ ലക്ഷ്യം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.