Budapest : യൂറോ 2020ലെ (Euro 2020) മരണ ഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കുന്ന ഗ്രൂപ്പ് എഫിലെ ആദ്യ പോരാട്ടങ്ങൾ ഇന്ന്. രാത്രി 9.30ന് നിലവിലെ യൂറോ ചാമ്പ്യന്മാരായ പോർച്ചുഗൽ ഹംഗറിയെയും (Portugal vs Hungary) രാത്രി 12.30ന് ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രാൻസ് ജർമനിയെ (France vs Germany) നേരിടും.


COMMERCIAL BREAK
SCROLL TO CONTINUE READING

മരണ ഗ്രൂപ്പിൽ നിന്ന് കരേറി യൂറോ നിലനിർത്താൻ റോണാൾഡോയും പോർച്ചുഗല്ലും


മികച്ച ഒരു ടീമിനെ പടത്തുയർത്തിയാണ് പോർച്ചുഗൽ യൂറോയിലേക്കെത്തുന്നത്. നിലവിൽ യൂറോയിൽ പങ്കെടുക്കുന്ന ഏറ്റവും ഡപ്ത്തുള്ള സ്ക്വാഡിൽ ഒന്നാണ് പോർച്ചുഗലിനുള്ളത്. പ്രധാനമായും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയറിലെ അവസാനാത്തെ യൂറോ എന്ന് കരുതപ്പെടുന്ന ടൂർണമെന്റിൽ കപ്പിൽ കുറഞ്ഞതൊന്ന് പോർച്ചൂഗീസ് ടീം പ്രതീക്ഷിക്കുന്നില്ല.


ALSO READ : COPA America 2021 : Lionel Messi മഴവില്ല് വിരിയിച്ചു, പക്ഷെ അർജന്റീനയ്ക്ക് സമനില മാത്രം


മത്സരത്തിൽ എങ്ങനെയെങ്കിലും പിടിച്ച് നിൽക്കുക എന്ന ഉദ്യോശത്തോടെയാണ് ഹംഗറി ഇന്ന് മത്സരത്തിൽ ഇറങ്ങുക. റോണാൾഡോയും ബ്രൂണോ ഫെർണാണ്ടസും ഷാവോ ഫെല്കിസ് റാഫേൽ ലേ തുടങ്ങിയ മികച്ച മുന്നേറ്റ നിരയെ ഏത് വിധത്തിലും തടയാനാകും ഹംഗറിയുടെ ലക്ഷ്യം. വിജയവും ഗോളും അനിവാര്യമായതിനാൽ മികച്ച ഒരു പ്രകടനം തന്നെ പ്രതീക്ഷിക്കാം.


ALSO READ : Copa America 2021 : ഉദ്ഘാടന മത്സരത്തിൽ ചാമ്പ്യന്മാരായ ബ്രസീലിന് തകർപ്പൻ ജയം, ആദ്യ മത്സരത്തിനായി അർജന്റീനാ ഇന്ന് ഇറങ്ങും


ലോകചാമ്പ്യന്മാരെ പൂട്ടാൻ മുൻ ലോകചാമ്പ്യന്മാർ


യൂറോ കപ്പ് നേടാൻ സാധ്യതയുള്ള ടീമുകളിൽ  പലരും പ്രവചിച്ചിരിക്കുന്ന ടീമാണ് ഫ്രാൻസ്. ടീമിൽ തിരികെ എത്തിയ കരീം ബെൻസിമ, ക്യിലിയൻ ഉംമ്പാപ്പെ, എൻഗോളേ കാന്റെ അന്റോണിയോ ഗ്രീസ്മാൻ പോൾ പോഗ്ബാ, ഹ്യുഗോ ലോറിസ്, റാഫേൽ വരാൻ, കിംമ്പെമ്പെ വൻ താര നിരയാണ് ഫ്രാൻസിനുള്ളത്. 


ALSO READ : Breaking : Euro 2020 : Christian Eriksen അത്യാസന്ന നിലയിൽ ; ഡാനിഷ് താരം കളിക്കിടയിൽ പെട്ടെന്ന് ബോധരഹിതനായി വീഴുകയായിരുന്നു


മറിച്ച് ജർമനിയാകെട്ട് മാനുവേൽ ന്യൂയറും തോമസ് മുള്ളറും ടീമിൽ തിരികെയത്തിപ്പോൾ ഒന്നും കൂടി ശക്തി പ്രാപിച്ചിരിക്കുകയാണ്. പുത്തൻ താരോദയങ്ങളായ കായ് ഹാവേർട്സ്, സെർജെ ഗ്നാബ്രി, ഇൽകെ ഗുണ്ടോകൻ എന്നിവർ ടീമിന് കൂടുതൽ ശക്തി പകരും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.