ഇത്തവണ ലോകകപ്പിൽ കേവലം ജയത്തിനൊപ്പം ടീമുകൾ മികച്ച നെറ്റ് റൺ റേറ്റ് സ്വന്തമാക്കാനും ശ്രമിക്കുന്നത്. റൗണ്ട് റോബിൻ മത്സരഘടനയിലുള്ള ലോകകപ്പിൽ ടീമുകൾക്ക് ഒരേ പോയിന്റ് വരാൻ സാധ്യത വളരെയേറെയാണ്. ഇത് ടീമുകളുടെ സെമി ഫൈനൽ പ്രവേശനത്തിൽ വലിയ ചർച്ച സൃഷ്ടിച്ചേക്കാം. അങ്ങനെ പോയിന്റ് ടൈ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഐസിസി ഗ്രൂപ്പ് ഘട്ടം മത്സരങ്ങളിൽ നെറ്റ് റൺ റേറ്റിനെ ആശ്രയിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്താണ് നെറ്റ് റൺ റേറ്റ്?


മത്സരത്തിലുടനീളം ഒരു ടീം ഓരോ ഓവറിൽ നേടിയ ശരാശരി റണ്ണും ആ ടീം വഴങ്ങിയ റൺസുകളുടെ ശരാശരി കണക്കിന്റെ വ്യത്യാസമാണ് നെറ്റ് റൺ റേറ്റ്. ചുരുക്കത്തിൽ പറഞ്ഞാൽ നേടിയ റൺസും വിട്ടുകൊടുത്ത റൺസുകളുടെ ശരാശരിയിലുള്ള വ്യത്യാസം. ഒരു 50 ഓവറുകൾ പൂർത്തിയാക്കാതെ തോൽക്കുന്ന ടീം ഇന്നിങ്സ് ആവസാനിപ്പിച്ചെങ്കിലും മുഴുവൻ ഓവറുകളും അവരുടെ ശരാശരിയിൽ കണക്കാക്കുന്നതാണ്. മത്സര ഫലം ഉണ്ടായ മത്സരങ്ങൾക്ക് മാത്രമെ നെറ്റ് റൺ റേറ്റ് കണക്ക് കൂട്ടലിനായി പരിഗണിക്കൂ. ഏതെങ്കിലും കാരണം കൊണ്ട് മത്സരം പകുതിക്ക് ഉപേക്ഷിച്ചാൽ ആ മത്സരത്തിന്റെ നെറ്റ് റൺ റേറ്റ് കൂട്ടുന്നതല്ല. 


ALSO READ : Cricket World Cup 2023 : ആ വിക്കറ്റിന് പിന്നിലെ രഹസ്യമെന്ത്? കൂടോത്രമോ?


എന്നാൽ ഡക്ക്വർത്ത് ലൂയിസ് നിയമം പ്രയോഗിക്കപ്പെട്ട മത്സരങ്ങളിൽ ഫലം ഉണ്ടായില്ലെങ്കിലും ഇരു ടീമുകളുടെ ഓവറുകളുടെ അടിസ്ഥാനത്തിലാകും നെറ്റ് റൺ റേറ്റ് കൂട്ടുക. എന്നാൽ ഡക്ക്വർത്ത് ലൂയിസ് നിയമം പ്രയോഗിക്കപ്പെട്ട മത്സരം ഫലം കണ്ടെത്താൻ സാധിച്ചാൽ ജയിച്ച ടീം എത്ര ഓവർ കളിച്ചതിന്റെ അടിസ്ഥാനത്തിലാകും നെറ്റ് റൺ റേറ്റ് കൂട്ടുന്നത്.


നെറ്റ് റൺ റേറ്റ് എങ്ങനെയാണ് കണക്ക് കൂട്ടുന്നത്?


ഈ ലോകകപ്പിലെ ഇന്ത്യയുടെ മൂന്ന് മത്സരങ്ങളുടെ കണക്ക് ഉദ്ദാഹരണമായി എടുക്കാം


മത്സരം - 3
ജയം -3
തോൽവി - 0
നെറ്റ് റൺ റേറ്റ് - +1.821
പോയിന്റ് - 6


നെറ്റ് റൺ റേറ്റിൽ രണ്ട് ഭാഗങ്ങളാണുള്ളത്. ഒന്ന് നേടിയ റൺസിന്റെ ശരാശരി. രണ്ട് വഴങ്ങിയ റൺസിന്റെ ശരാശരി


ഇന്ത്യ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നേടിയ ഒരു ഓവറിലെ റൺസിന്റെ ശരാശരി - 666/106.5 (106.83)= 6.234 ആണ്. ഇന്ത്യ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലായി ആകെ ബാറ്റ് ചെയ്തത് 106 ഓവറും അഞ്ച് പന്തുകളുമാണ്.


വഴങ്ങിയ റൺസിന്റെ ശരാശരി - 662/150 = 4.413 ആണ്. തോൽക്കുന്ന ടീമിന്റെ എല്ലാ ഓവറും ഈ കണക്കിൽ കൂട്ടുന്നതാണ്. 


ഈ രണ്ട് കണക്കുകൾ തമ്മിലുള്ള വ്യത്യാസമാണ് നെറ്റ് റൺ റേറ്റ്. 6.234-4.413 = 1.821 എന്ന ഇന്ത്യയുടെ നെറ്റ് റൺ റേറ്റ് ലഭിക്കുന്നതാണ്.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.