അഹമ്മദബാദ് : ഏകദിന ലോകകപ്പിൽ പാകിസ്താനെ 191 റൺസിന് പിടിച്ചുകെട്ടിയിരിക്കുകയാണ് ഇന്ത്യൻ ബോളർമാർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ബാറ്റിങ് ലൈനപ്പ് ഇന്ത്യൻ ബോളിങ് ആക്രമണത്തിൽ തകർന്നടിയുകയായിരുന്നു. അതിനിടെ മത്സരത്തിൽ പാക് ഓപ്പണർ ഇമാം-ഉൾ-ഹഖിനെ പുറത്താക്കിയ ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
കീപ്പർ ക്യാച്ചിലൂടെയാണ് പാക് ഓപ്പണറെ ഹാർദിക് പാണ്ഡ്യ പുറത്താക്കുന്നത്. ആ പന്ത് എറിയുന്നതിന് മുമ്പുള്ള പാണ്ഡ്യയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. വിക്കറ്റെടുക്കുന്നതിന് മുമ്പായി പാണ്ഡ്യ പന്ത് രണ്ട് കൈകളിലുമായി പിടിച്ച് പ്രാർഥിക്കുന്നത് പോലെ കാണാമായിരുന്നു. ഒറ്റനോട്ടത്തിൽ മന്ത്രം ചൊല്ലുന്നത് പോലെയാണ്. ആ പന്ത് എറിഞ്ഞപ്പോൾ പാകിസ്താന്റെ രണ്ടാം വിക്കറ്റ് തെറിക്കുകയും ചെയ്തു. ദൃശ്യങ്ങൾ കാണാം;
These stump mics are getting out of hand.#INDvPAK #INDvsPAK2023 #HardikPandya pic.twitter.com/RDG9uMllCO
— OTTplay (@ottplayapp) October 14, 2023
മത്സരത്തിൽ രണ്ട് വിക്കറ്റാണ് പാണ്ഡ്യ സ്വന്തമാക്കിയത്. ആറ് ഓവറിൽ 34 റൺസ് വിട്ടുകൊടുത്താണ് പാണ്ഡ്യ തന്റെ രണ്ട് വിക്കറ്റുകൾ നേടിയത്. പാണ്ഡ്യക്ക് പുറമെ പാകിസ്താനെതിരെയുള്ള മത്സരത്തിൽ മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരും രണ്ട് വിക്കറ്റുകൾ വീതം സ്വന്തമാക്കി. ഇന്ത്യയുടെ ബോളിങ് ആക്രമണത്തിൽ പാകിസ്താന്റെ ഇന്നിങ്സ് 191ൽ അവസാനിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.