Wrestler Nisha Dahiya : ദേശീയ ഗുസ്തിതാരവും സഹോദരനും വെടിയേറ്റു മരിച്ചു എന്ന വാർത്ത വ്യാജം, താൻ സുരക്ഷിതയാണെന്ന് വീഡിയോയുമായി നിഷ ദഹിയ
Wrestler Nisha Dahiya സഹോദരൻ സൂരജും ഹരിയാന സോനപറ്റിലെ സുശീൽ കുമാർ വൃസെലിങ് അക്കാദമിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയെന്നായിരുന്നു വാർത്ത.
New Delhi : ദേശീയ ഗുസ്തിതാരവും സഹോദരനും ഹരിയാനയിൽ വെടിയേറ്റ് മരിച്ച നിലയിൽ എന്ന വാർത്ത വ്യാജം (Fake News). ദേശീയ താരമായ നിഷാ ദഹിയയും (Wrestler Nisha Dahiya) സഹോദരൻ സൂരജും ഹരിയാന സോനപറ്റിലെ സുശീൽ കുമാർ വൃസെലിങ് അക്കാദമിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയെന്നായിരുന്നു വാർത്ത. എന്നാൽ ഈ വാർത്ത നിഷേധിച്ച് നിഷാ തന്നെ രംഗത്തെത്തുകയായിരുന്നു
"ഞാൻ നിഷയാണ്. ഇപ്പോൾ ഗോണ്ടയിൽ ദേശീയ സീനയർ താരങ്ങളുടെ ടൂർണമെന്റിൽ പങ്കെടുക്കാൻ എത്തിയതാണ്. എനിക്ക് കൊഴപ്പമൊന്നുമില്ല. പുറത്ത് വന്നിരിക്കുന്നത് വ്യാജ വാർത്തയാണ്. ഞാൻ സുരക്ഷിതമയാണ്" താരം തന്റെ വീഡിയോ പങ്കുവെക്കുകയും ചെയ്തു. വീഡിയോയിൽ നിഷയ്ക്കൊപ്പം ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവായ സാക്ഷി മാലിക്കും ഉണ്ട്.
ALSO READ : Tokyo Olympics 2020 : ഗുസ്തിയിൽ ഇന്ത്യക്ക് രണ്ടാം മെഡൽ, Bajarang Punia ക്ക് വെങ്കലം
നേരത്തെ സെർബിയയിൽ വെച്ച് നടന്ന അണ്ടർ 23 ലോക ചാമ്പ്യൻഷിപ്പിൽ 65 കിലോ വിഭാഗത്തിൽ നിഷ ഇന്ത്യക്കായി വെങ്കലം നേടിയിരുന്നു. നിഷയുടെ വെങ്കല നേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിക്കുകയും ചെയ്തിരുന്നു.
ALSO READ : Tokyo Olympics 2020 : രവികുമാർ ദഹിയക്ക് വെള്ളി മാത്രം, ഗുസ്തി ഫൈനലിൽ റഷ്യൻ ഒളിമ്പിക് താരത്തിനെതിരെ തോൽവി
2014ൽ നടന്ന ദേശീയ കാഡെറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയാണ് നിഷ അന്തരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യൻ പ്രതിനിധീകരിക്കാൻ തുടങ്ങിയത്. 49 കിലോ വിഭാഗം ഏഷ്യ ചാമ്പ്യൻഷിപ്പിലും താരത്തിന് വെങ്കലം നേടിട്ടുണ്ട്. 2016 ഡോപ്പ് ടെസ്റ്റിൽ പരാജയപ്പെട്ട താരത്തിന്റെ നാല് വർഷത്തെ ബാൻ ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...