മഹേന്ദ്ര സിങ് ധോണി ആരാധകരുടെ മഹിയായിരുന്നു,ക്രിക്കറ്റ് ഇതിഹാസങ്ങളില്‍ ഒരാളായിരുന്നു ധോണി,


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വിജയ വഴിയില്‍ എത്തിച്ച ധോണി കാട്ടിയ പോരാട്ട വീര്യം,2004 ഡിസംബറില്‍
ബംഗ്ലാദേശിനെതിരെ ഏക ദിന മത്സരത്തിലൂടെ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ധോണി തന്‍റെ 16 വര്‍ഷം 
നീണ്ട അന്താരാഷ്‌ട്ര ക്രിക്കറ്റ് കരിയറില്‍ നിരവധി വിജയങ്ങളാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്.
2004 ല്‍ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ ധോണി ഒരുവര്‍ഷം കഴിഞ്ഞ് ശ്രീലങ്കയ്ക്ക് എതിരെ ടെസ്റ്റ്‌ മത്സരത്തില്‍ അരങ്ങേറി,


ധോണിയുടെ ടി-20 യിലെ ആദ്യ മത്സരം മഞ്ചെസ്റ്ററില്‍ ന്യൂസിലാന്‍ഡിനെതിരെ ആയിരുന്നു,


ധോണി 90 ടെസ്റ്റ്‌ മത്സരങ്ങളില്‍ നിന്നും 4876 റണ്‍സ് സ്വന്തമാക്കി,
350 ഏകദിനങ്ങളില്‍ നിന്നും 10,773 റണ്‍സ് നേടി,അതും 50 റണ്‍സ് ശരാശരിയില്‍,
ടി-20 യില്‍ 98 മത്സരങ്ങളില്‍ നിന്നും 1617 റണ്‍സും ധോണി സ്വന്തമാക്കി.


2007 ല്‍ ടീം ഇന്ത്യന്‍ നായകനായി ധോണി എത്തി,അന്നത്തെ ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങളായ 
സച്ചിന്‍ ടെണ്ടുല്‍ക്കര്‍,വിരേന്ദര്‍ സേവാങ്,സഹീര്‍ ഖാന്‍,ഹര്‍ഭജന്‍ സിങ്,യുവരാജ് സിങ്,രാഹുല്‍ ദ്രാവിഡ് 
എന്നിവരുണ്ടായിരുന്നു.


2007 ല്‍ ഇന്ത്യയുടെ ടി-20 ലോകകപ്പ്‌ വിജയം ധോണിയുടെ നായകത്വത്തിലായിരുന്നു.


നായകന്‍ എന്ന നിലയില്‍ ടീം ഇന്ത്യയ്ക്ക് പ്രചോദനം ആകുന്നതിന് ധോണിക്ക് കഴിഞ്ഞു.


28 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യ ലോകകപ്പ്‌ നേടിയത് ധോണിയുടെ കീഴിലായിരുന്നു.
ധോണിയുടെ വിക്കറ്റിന് പിന്നിലെ പ്രകടനവും ഹെലികോപ്റ്റര്‍ ഷോട്ടുകളിലൂടെ നേടിയ റണ്‍സും ഒക്കെ പലപ്പോഴും 
ഇന്ത്യയുടെ വിജയത്തിന് നിര്‍ണ്ണായക ഘടകമായി,2011 ല്‍ ലോകകപ്പ്‌ സ്വന്തമാക്കുകയും 
2013 ല്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും ധോണിയുടെ കീഴില്‍ ടീം ഇന്ത്യ നേടി,


Also Read:മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു!


 


ഏകദിനങ്ങളില്‍ ധോണി ഇന്ത്യയെ 199 മത്സരങ്ങളില്‍ നയിച്ചു,110 വിജയവും 74 പരാജയങ്ങളുമാണ് 
ടീം ഇന്ത്യയ്ക്കുണ്ടായത്,60 ടെസ്റ്റ്‌ മത്സരങ്ങളില്‍ നായകനായി ഇതില്‍ 27 വിജയങ്ങളാണ് നേടിയത്.
ടി-20 യില്‍ 72 മത്സരങ്ങളില്‍ ധോണിയുടെ കീഴില്‍ 41 വിജയങ്ങള്‍ നേടി, 2019 ലെ ലോകകപ്പില്‍ 
സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ പരാജയപെട്ട് ഇന്ത്യ പുറത്തായതിന് ശേഷം ധോണി ക്രിക്കറ്റിന്റെ 
ഇടവേളയിലായിരുന്നു,ഐപിഎല്ലില്‍ ധോണി ചെന്നൈ സൂപ്പര്‍ കിങ്ങ്സിനെ നയിച്ച് കൊണ്ട് കളിക്കളത്തിലേക്ക് 
മടങ്ങിവരുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു,എന്നാല്‍ അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.