FIFA Awards 2023 Ceremony Live Streaming : ആഗോള ഫുട്ബോൾ സംഘടനായയ ഫിഫയുടെ 2022 സീസണിലെ മികച്ച താരങ്ങൾ ആരെല്ലാമെന്ന് ഇന്ന് പ്രഖ്യാപിക്കും. പാരിസിൽ ഇന്ത്യൻ സമയം ഇന്ന് അർധ രാത്രിയിൽ നടക്കുന്ന ചടങ്ങിൽ കഴിഞ്ഞ സീസണിലെ മികച്ച താരങ്ങൾ ആരെല്ലാമെന്ന് പ്രഖ്യാപിക്കുന്നതാണ്. റിപ്പോർട്ടുകൾ പ്രകാരം പിഎസ്ജി താരങ്ങളായ ലയണൽ മെസിയും കില്യയൻ എംബാപ്പെയുമാണ് മികച്ച പുരുഷ താരങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുള്ളത്. കൂടാതെ ബാലൺ ഡി ഓർ പുരസ്കാരം നേടിയ റയൽ മാഡ്രിഡ് താരം കരീം ബെൻസിമയും പിഎസ്ജി താരങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. അർജന്റീനയെ ലോകകപ്പ് കിരീടം നേടുന്നതിന് സഹായിച്ച ലയണൽ മെസിക്കാണ് കൂടുതൽ സാധ്യതയെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഖത്തർ ലോകകപ്പിലെ എംബാപ്പെയുടെ പ്രകടനവും ഫ്രഞ്ച് താരത്തിന്റെ സാധ്യതയെ തള്ളി കളയുന്നില്ല. ലോകകപ്പിൽ ഗോൾഡൻ ബൂട്ട് നേടിയതാണ് എംബാപ്പെ മെസിക്ക് വെല്ലുവിളി നൽകുന്നത്. അതായത് ഇത്തവണ ലോകകപ്പ് ഗോൾഡൻ ബോൾ-ഗോഡൻ ബൂട്ട് പുരസ്കാര ജേതാക്കൾ തമ്മിലാകും ഫിഫ അവാർഡിൽ ഏറ്റുമുട്ടുക.


ALSO READ : ISL 2022-23 Final : ഇത്തവണയും കലാശപ്പോരാട്ടം ഗോവയിൽ; ഐഎസ്എൽ ഫൈനലിനുള്ള വേദി പ്രഖ്യാപിച്ചു


ഫിഫ പുരസ്കാരദാന ചടങ്ങ് എപ്പോൾ എവിടെ കാണാം?


ഫെബ്രുവരി 27ന് ഇന്ന് അർധ രാത്രിയിൽ പാരിസിലെ തിയേറ്റർ ഡു ഛാറ്റ്ലെറ്റിൽ വെച്ചാണ്  പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യൻ സമയം അർധ രാത്രി 1.30നാണ് ഫിഫ അവാർഡ്ദാന ചടങ്ങ് ആരംഭിക്കുക. അവാർഡ്ദാന ചടങ്ങിന് ടെലിവിഷൻ സംപ്രേഷണമില്ല. ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും യുട്യൂബ് ചാനലിലൂടെയും മത്സരം പുരസ്കാര ദാന ചടങ്ങ് കാണാൻ സാധിക്കുന്നതാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ