ന്യൂ ഡൽഹി : ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ വിലക്കി കൊണ്ട് ഫിഫ ഉത്തരവിറക്കിയതോടെ രാജ്യം ആതിഥേയത്വം വഹിക്കുന്ന അണ്ടർ-17 വനിതാ ലോകകപ്പാണ് വെള്ളത്തിൽ വരച്ച വര പോലെയായിരിക്കുന്നത്. സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് എഐഎഫ്എഫിന്റെ നടത്തിപ്പ് കമ്മറ്റ് ഓഫ് അഡ്മിനിസ്ട്രേഷനെ ഏൽപ്പിച്ചതാണ് ഫിഫയുടെ വിലക്കിന്റെ പ്രധാന ആധാരം. അടിയന്തരമായി ഫെഡറേഷന്റെ തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിയെ നിയമിക്കാതെ എഐഎഫ്എഫിന്റെ വിലക്ക് മാറാൻ സാധ്യതയുള്ളൂ. 


COMMERCIAL BREAK
SCROLL TO CONTINUE READING

അണ്ടർ 17 വനിതാ ലോകകപ്പ് മത്സരം മാത്രമല്ല വിലക്ക് കൊണ്ട് ഇന്ത്യൻ ഫുട്ബോളിന് നേരിടേണ്ടി വരുന്ന തിരിച്ചടികൾ. ലോകകപ്പിന് തടസ്സമുണ്ടെങ്കിലും ഇന്ത്യയിലെ ആഭ്യന്തര ലീഗുകൾ നടത്തുന്നതിനെ ബാധിക്കില്ല ഈ വിലക്ക്. എന്നാൽ ഐഎസ്എൽ ഐ-ലീഗ് ടീമുകളെ ബാധിക്കുന്നത് മറ്റൊന്നാണ് താരങ്ങളുടെ സൈനിങ്ങാണ്. ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ആറാമത്തെ വിദേശ താരത്തിനായിട്ടുള്ള അവസാനഘട്ട ചർച്ച പുരോഗമിക്കുന്നതിനിടെയാണ് ഫിഫയുടെ ഈ വിലക്ക്.


ALSO READ : FIFA World Cup 2022: നിയമങ്ങൾ ലംഘിച്ചു; ഇന്ത്യയെ വിലക്കി ഫിഫ; രാജ്യാന്തര മത്സരം കളിക്കാനാകില്ല


വിദേശ താരങ്ങളുടെ സൈനിങ്ങിലാണ് ലീഗ് ടീമുകളെ വിലക്ക് കൊണ്ട് ബാധിക്കുന്നത്. താരങ്ങളുമായി കരാറിൽ ഏർപ്പെടാം, പക്ഷേ രജിസ്ട്രേഷൻ നടപടികൾ നടത്താൻ സാധിക്കില്ല. വിദേശ സൈനിങ് ഒന്നും ആരംഭിക്കാത്ത നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഇത് ബാധിച്ചിരിക്കുന്നത്. ഐഎസ്എല്ലിന്റെ ട്രാൻസ്ഫർ വിൻഡോ ഓഗസ്റ്റ് 31ന് അവസാനിക്കുകയും ചെയ്യും. നിലവിലെ സാഹചര്യത്തിൽ അതിന് മുമ്പ് വിലക്ക് മാറ്റുക എന്ന് പറയുന്നത് അൽപം സാഹസികമായിരിക്കും. ഓഗസ്റ്റ് 31ന് ട്രാൻസ്ഫർ വിൻഡോ അടച്ചാലും ഫ്രീ ഏജന്റ് താരങ്ങളെ സ്വന്തമാക്കാം. 


ഇതിന് പുറമെ എഎഫ്സി മത്സരങ്ങളിൽ നിന്നും ഗോകുലം കേരളത്തിന്റെ വനിത ടീമിനെയും എടികെ മോഹൻ ബഗാനെയും ഒഴിവാക്കി. വിലക്ക് നീക്കം ചെയ്തെങ്കിൽ  അടുത്ത എ എഫ് സി കാപ്പിലേക്ക് ഇന്ത്യൻ ക്ലബിലേക്ക് യോഗ്യത ഉണ്ടാകില്ല. സാഫ് വനിതാ കപ്പിൽ നിന്നും ഇന്ത്യയുടെ വനിതാ ടീമിനെയും ഒഴിവാക്കി. വിയറ്റ്നാമെതിരെ ഇന്ത്യയുടെ മത്സരവും റദ്ദാക്കി. കൂടാതെ ഫിഫയുടെയും എ എഫ് സിയുടെ പക്കൽ നിന്നും എഐഎഫ്എഫിന് ലഭിക്കുന്ന ഗ്രാൻഡും ഇതോടെ നഷ്ടമാകും. അടിസ്ഥാന തലത്തിലുള്ള ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയെ ഇത് ബാധിച്ചേകും


ALSO READ :  Viral Video : ഇത് ആശാന്റെ ദേവദൂതർ പാടി വേർഷൻ ; കുഞ്ചാക്കോ ബോബൻ വൈറലാക്കിയ ഗാനത്തിന് ചുവടുവെച്ച് ഇവാൻ വുകോമാനോവിച്ച്


അതേസമയം വിലക്ക് ഏത് വിധേനയും നീക്കം ചെയ്യാനുള്ള നടപടികൾക്കൊരുങ്ങുകയാണ് ഇന്ത്യ. വിലക്ക് സംബന്ധിച്ചുള്ള പുതിയ സാഹചര്യം പരിഗണിക്കാമെന്ന് നാളെ സുപ്രീം കോടതി അറിയിച്ചു. ഫിഫ നിർദേശിക്കുന്നത് പോലെ തിരഞ്ഞെടുപ്പ് നടത്തി ഫെഡറേഷൻ ഭാരവാഹികളെ നിയമിച്ചേക്കും. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.