സൂറിച്ച്: FIFA World Cup 2022: ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് ഫിഫയുടെ വിലക്ക്. നിയമങ്ങള്‍ ലംഘിച്ചതിനാലാണ് നടപടിയെന്നാണ് വെബ്സൈറ്റിലെ വാർത്താക്കുറിപ്പിൽ ഫിഫ അറിയിച്ചിരിക്കുന്നത്. ഈ വിലക്ക് നീങ്ങുന്നതുവരെ ഇന്ത്യയ്ക്ക് ഒരു രാജ്യാന്തര മത്സരവും കളിക്കാനാകില്ല. ഇതോടെ ഇന്ത്യയ്ക്ക് ഒക്ടോബറിൽ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന അണ്ടര്‍17 വനിതാ ലോകകപ്പും നഷ്ടമാകുന്ന സ്ഥിതിയാണുള്ളത്. ഫിഫ വിലക്ക് ഏർപ്പെടുത്തിയതോടെ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍റെ അംഗീകാരം നഷ്ടമാകുകയും അത് സാധുതയില്ലാത്ത സംഘടനയായി മാറുകയും ചെയ്തു.
Indian National Team will not be able to play any international games until the ban is removed!
FIFA has banned the AIFF because of third party intervention. #AIFF #FIFA #IFTWC #IndianFootball pic.twitter.com/zLyyRuJXvD
— Indian Football Team for World Cup (@IFTWC) August 15, 2022
അസോസിയേഷന്‍ ഭരണത്തില്‍ പുറത്ത് നിന്നുള്ള ഇടപെടല്‍ ഉണ്ടായതാണ് വിലക്കിന് കാരണമെന്നാണ് റിപ്പോർട്ട്. ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സ്വതന്ത്രമായി തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിയെ നിയമിച്ചശേഷം ഫിഫയെ സമീപിച്ചാല്‍ വിലക്ക് മാറിക്കിട്ടും. അതുവരെ വിലക്ക് തുടരും. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഭരണസമിതിയിൽ (എഐഎഫ്എഫ്) ഉടൻ തിരഞ്ഞെടുപ്പ് നടത്താനുള്ള സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഫിഫ ഇടപെട്ടിരുന്നു. കോടതി ഉത്തരവിന്റെ പൂർണരൂപം അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ട രാജ്യാന്തര ഫുട്ബോൾ ഭരണസമിതി ഇതു വിശദമായി പരിശോധിച്ച ശേഷം നടപടി പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചത്.
Also Read: FIFA World Cup 2022 : ഖത്തറിന് ആദ്യ മത്സരം കളിക്കണം; ഫിഫാ ലോകകപ്പ് മത്സരക്രമങ്ങളിൽ മാറ്റം വന്നേക്കും
ഫിഫയുടെ നയങ്ങൾക്കു വിരുദ്ധമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഫുട്ബോൾ ഫെഡറേഷനെ വിലക്കുകയും ഒക്ടോബറിൽ ഇന്ത്യ ആതിഥ്യം വഹിക്കേണ്ട അണ്ടർ17 വനിതാ ലോകകപ്പ് വേദി ഇവിടെനിന്നു മാറ്റുകയും ചെയ്യുമെന്നായിരുന്നു മുന്നറിയിപ്പ്. ഈ മാസം 28ന് തിരഞ്ഞെടുപ്പു നടത്താനാണ് സുപ്രീം കോടതിയുടെ വിധി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...