Fifa World Cup 2022: ലോകകപ്പ് ചൂട് കേരളത്തിലും, പുള്ളാവൂരിലെ കട്ടൗട്ടുകള്‍ ഫിഫയും കണ്ടു, സാമൂഹിക മാധ്യമങ്ങളില്‍ വൈറൽ
നെയ്മർ,ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, എന്നീ താരങ്ങളുടെ കട്ടൗട്ടുകളാണ് പുഴയിൽ സ്ഥാപിച്ചിരിക്കുന്നത്
പുള്ളാവൂരിലെ ഫുട്ബോൾ പ്രമികളുടെ ആവേശം ഒടുവിൽ ഫിഫയും കണ്ടു. പുള്ളാവൂരിൽ പുഴയിൽ സ്ഥാപിച്ച് കട്ടൗട്ടുകള്‍ ഫിഫ തൻറെ തങ്ങളുടെ ഔദ്യോഗിക സാമൂഹിക മാധ്യമ പേജുകളിലും പങ്ക് വെച്ചതോടെയാണ് സംഭവം ലോക ശ്രദ്ധയിലേക്ക് എത്തുന്നത്.
നെയ്മർ,ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, എന്നീ താരങ്ങളുടെ കട്ടൗട്ടുകളാണ് പുഴയിൽ സ്ഥാപിച്ചിരിക്കുന്നത്. 30 അടിയോളം ഉയരത്തിലുള്ള മെസിയുടെ കൂറ്റൻ കട്ടൗട്ടാണ് അർജന്റീനയുടെ ആരാധകർ പുള്ളാവൂർ പുഴയിൽ ആദ്യം നാട്ടിയത്.ഫോക്സ് സ്പോർട്സ് അർജന്റീന, ടിഎൻടി സ്പോർട്സ് അർജന്റീന തുടങ്ങിയ കായിക മാധ്യമങ്ങൾ കോഴിക്കോട്ടെ മെസിയുടെ കൂറ്റൻ കട്ടൗട്ടിന്റെ ചിത്രം വാർത്തയാക്കുകയും ചെയ്തിരുന്നു.
അതെ ഇടത്ത് മെസിക്ക് മുന്നിലായി നെയ്മർ ജൂനിയറിന്റെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചാണ് കാനറിപ്പടയുടെ ആരാധകക്കൂട്ടം അർജന്റീനിയിൻ ഫാൻസിന് മറുപടിയുമായി എത്തിയത്. അർജന്റീനയുടെ ആരാധകർ എങ്ങനെയാണോ മെസിയുടെ 30 അടി കൂറ്റൻ കട്ടൗട്ട് ചെറുപുഴയുടെ നടുവിൽ സ്ഥാപിച്ചത്. അധികം താമസിക്കാതെ റൊണാൾഡോയുടെ കട്ടൗട്ടും പുഴയിൽ ഉയർന്നു.
എന്നാൽ കട്ടൗട്ടുകൾ സ്ഥാപിക്കുന്നത് പുഴയുടെ സ്വഭാവിക ഒഴുക്കിന് തടസ്സമാകുമെന്ന് കാണിച്ച് അധികൃതരും രംഗത്ത് എത്തിയതോടെ സംഭവം മറ്റൊരു തലത്തിലേക്ക് കൂടി എത്തുകയായിരുന്നു. ഫിഫ കൂടി ചിത്രങ്ങൾ പങ്ക് വെച്ചതോടെ വിഷയം വേൾഡ് വൈഡ് വൈറൽ എന്ന രീതിയിലേക്ക് എത്തി കഴിഞ്ഞു.ഫിഫ ലോകകപ്പ് ചൂട് കേരളത്തിലും' എന്ന തലക്കെട്ടോടെയാണ് ഫിഫ ചിത്രം പങ്കുവെച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...