സെന്റ്‌ പീറ്റേഴ്സ് ബെര്‍ഗ്: ആദ്യ മൽസരത്തിൽ സ്വിറ്റ്സർലൻഡുമായി സമനില വഴങ്ങേണ്ടി വന്ന ബ്രസീലിന് കോസ്റ്റാറിക്കയ്ക്കെതിരെ തകര്‍പ്പന്‍ ജയം. വമ്പൻമാർ വരെ അടിപതറിയ റഷ്യ ലോകകപ്പില്‍ ബ്രസീൽ കോസ്റ്റാറിക്കയുമായി രണ്ടാം മൽസരത്തിന് ഇറങ്ങിയപ്പോള്‍ ആദ്യ പകുതിയില്‍ ഗോളൊന്നും നേടാനായില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

കളിയുടെ രണ്ടാം പകുതിയില്‍ കുടീഞ്ഞോയും, നെയ്മറും ഇഞ്ച്വറി ടൈമില്‍ നേടിയ ഗോളിലാണ് ബ്രസീല്‍ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയത്. കളി തുടങ്ങിയപ്പോള്‍ മുതല്‍ ലഭിച്ച ഓരോ അവസരങ്ങളും ഫ്രീക്കിക്കും പാഴാക്കിയ ബ്രസീല്‍ രണ്ടാം പകുതിയിലെ ഇഞ്ച്വറി ടൈമില്‍ തിരികെ വരികയായിരുന്നു.


ആദ്യ മത്സരത്തിൽ സെർബിയയോടേറ്റ തോൽവിയുടെ ക്ഷീണം മാറ്റാനായി ഇറങ്ങിയ കോസ്റ്ററിക്ക ബ്രസീലിന്‍റെ മുന്നില്‍ മുട്ടുമടക്കി.


ഇന്നത്തെ ജയത്തോടെ ബ്രസീല്‍ നാല് പോയിന്‍റുമായി ഗ്രൂപ്പ് ഇയില്‍ ഒന്നാമതായിരിക്കുകയാണ്. പ്രീക്വാര്‍ട്ടര്‍ സാധ്യത ബ്രസീല്‍ ഉറപ്പിച്ചുകഴിഞ്ഞു. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം പരാജയം ഏറ്റുവാങ്ങിയ കോസ്റ്ററിക്ക ലോകകപ്പില്‍ നിന്ന് പുറത്തായി.