ദോഹ: ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടറിൽ പ്രവേശിച്ചു. 35-ാം മിനിറ്റിൽ ലയണൽ മെസിയിലൂടെയാണ് അർജന്റീന ആദ്യ ​ഗോൾ നേടിയത്. അമ്പത്തിയേഴാം മിനിറ്റിൽ ജൂലിയൻ അൽവാരസ് രണ്ടാമത്തെ ​ഗോൾ നേടി. എഴുപത്തിയേഴാം മിനിറ്റിൽ ക്രെയ്​ഗ് അലക്സാണ്ടർ ​ഗുഡ്വിൻ ഓസ്ട്രേലിയക്കായി ആശ്വാസ ​ഗോൾ നേടി.



COMMERCIAL BREAK
SCROLL TO CONTINUE READING

കരിയറിലെ ആയിരാമത്തെ മത്സരമായിരുന്നു ലയണൽ മെസിയുടേത്. ലോകകപ്പ് നോക്കൗട്ടിലെ ആദ്യ ​ഗോളും താരം നേടി. അർജന്റീനയ്ക്കായി ലോകകപ്പിലെ ഒൻപതാമത്തെ ​ഗോളാണ് മെസി നേടിയത്. ഇതോടെ മെസി മറഡോണയെ മറികടന്നു. എട്ട് ​ഗോളുകളാണ് മറഡോണയ്ക്കുള്ളത്. ​ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട മാത്രമാണ് ഇനി മെസിക്ക് മുന്നിലുള്ളത്. ഡിസംബർ ഒൻപതിന് ലുസൈൽ സ്റ്റേഡിയത്തിൽ ക്വാർട്ടർ മത്സരത്തിൽ അർജന്റീന നെതർലൻഡ്സിനെ നേരിടും. യുഎസ്എക്കെതിരെ ഒന്നിനെതിരെ മൂന്ന് ​ഗോളുകളുടെ ജയവുമായാണ് നെതർലൻഡ്സ് ക്വാർട്ടറിൽ പ്രവേശിച്ചത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.