FIFA World Cup 2022: ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ ലക്ഷ്യമിട്ട് ബ്രസീലും പോർച്ചുഗലും; നാളെ മുതൽ നോക്കൗട്ട്
നോക്കൗട്ട് സാധ്യത എല്ലാ ടീമുകൾക്കും നിലനിൽക്കുന്നതിനാൽ മത്സരങ്ങൾ തീപാറുമെന്ന കാര്യത്തിൽ സംശയമില്ല
ഖത്തര്‍ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഇന്നത്തോടെ അവസാനിക്കും. പ്രീ ക്വാർട്ടർ സ്ഥാനം നേരത്തെ ഉറപ്പിച്ച ബ്രസീലും പോർച്ചുഗലും ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ ലക്ഷ്യമിട്ട് ഇന്ന് പോരിനിറങ്ങും. രാത്രി എട്ടരയ്ക്ക് തുടങ്ങുന്ന മത്സരത്തിൽ പോർച്ചുഗലിന് എഷ്യൻ കരുത്തരായ ദക്ഷിണ കൊറിയയാണ് എതിരാളികൾ. പ്രീ ക്വാർട്ടർ പ്രതീക്ഷയുമായി ഇറങ്ങുന്ന ഘാനയ്ക്ക് ഉറുഗ്വൊയെ നേരിടണം. രാത്രി പന്ത്രണ്ടരയ്ക്ക് തുടങ്ങുന്ന അടുത്ത മത്സരങ്ങളിൽ ബ്രസീൽ ആഫ്രിക്കൻ ശക്തികളായ കാമറൂണിനെയും സ്വിറ്റ്സർലൻഡ് സെർബിയയെയും നേരിടും. നോക്കൗട്ട് സാധ്യത എല്ലാ ടീമുകൾക്കും നിലനിൽക്കുന്നതിനാൽ മത്സരങ്ങൾ തീപാറുമെന്ന കാര്യത്തിൽ സംശയമില്ല.
Also read: Fifa World Cup 2022 : പാറിപറക്കാൻ കാനറികൾ; ടിറ്റെ ടീമിൽ മാറ്റങ്ങൾ കൊണ്ടുവന്നേക്കും
ഗ്രൂപ്പ് ജിയില്‍ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ടീമാണ് ബ്രസീല്‍. സെര്‍ബിയയെ എതിരില്ലാത്ത രണ്ട് ഗോളിനും സ്വിറ്റ്‌സര്‍ലന്‍ഡിനെ 1-0നും ബ്രസീല്‍ പരാജയപ്പെടുത്തിയിരുന്നു.പരിക്ക് കാരണം ഇന്നത്തെ മത്സരത്തിൽ സൂപ്പർ താരം നെയ്മർ കളിക്കുന്നില്ല. ആറ് പോയിന്‍റുമായി ബ്രസീല്‍ തന്നെയാണ് ജി ഗ്രൂപ്പില്‍ തലപ്പത്ത്. കാമറൂണിനെതിരെ ഇന്ന് ജയിച്ചാല്‍ സമ്പൂര്‍ണ ജയവുമായി ഗ്രൂപ്പ് ചാമ്പ്യന്‍മാരാകാം ടിറ്റെയുടെ കാനറികൾക്ക്. ഒരു ജയമുള്ള സ്വിസ് പടയാണ് ഗ്രൂപ്പിൽ രണ്ടാമത്.ഒരു സമനില വീതമായി കാമറൂണും സെര്‍ബിയയും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലും നില്‍ക്കുന്നു.
അതേസമയം ഗ്രൂപ്പ് എച്ചില്‍ രണ്ട് ജയവുമായി പോര്‍ച്ചുഗല്‍ തലപ്പത്താണ്. ഒരു ജയമുള്ള ഘാന രണ്ടാമത് നില്‍ക്കുന്നു.അതിനാൽ ഒരു സമനില മതി പോർചുഗലിന് ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ.കൊറിയക്കും ഉറുഗ്വായക്കും മുന്നേറണമെങ്കിൽ ജയം അനിവാര്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...