പ്രീ ക്വാർട്ടർ ഉറപ്പിച്ചെങ്കിലും ബ്രസീൽ ഇപ്പോഴും വെല്ലുവിളിയുടെ വക്കിലാണ്. നെയ്മർ ഇല്ലാത്ത ബ്രസീലിയൻ ടീം എങ്ങനെയാണെന്ന് കഴിഞ്ഞ ദിവസത്തെ കളിയിലൂടെ നമ്മള്‍ കണ്ടതാണ്. സ്വിസര്‍ലന്റിനെ 1-0ന് പരാജയപ്പെടുത്തിയെങ്കിലും ഒരു ഫിനിഷറുടെ കുറവ് ബ്രസീലിനെ വേട്ടയാടുന്നുണ്ട്. നിലവിലെ കനാറിപ്പടയുടെ അത്മാവാണ് നെയ്മർ. കണങ്കാലിനേറ്റ പരിക്ക് മൂലം അവസാന മത്സരത്തിന് ഇറങ്ങാൻ  അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

നവംബർ 25ന് ബ്രസീൽ- സെര്‍ബിയ മത്സരത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. അന്ന് 2-0ന് കനാറികൾ സെർബിയയെ പരാജയപ്പെടുത്തിയിരുന്നു. പക്ഷ ആ മത്സരത്തിനിടെ ഉണ്ടായ പരിക്കാണ്  ബ്രസീല്‍ ടീമിനെ ആശങ്കയിലാക്കിയിരിക്കുന്നത്. ഇനി എന്ന് നെയ്മർ ടീമിന്റെ ഭാഗമാകുമെന്ന് ഔദ്യോ​ഗിക അറിയിപ്പൊന്നും വന്നിട്ടില്ല. എങ്കിലും എല്ലാവരും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. സെർബിയക്കെതിരായ മത്സരത്തിന് ശേഷം വലതുകാൽ നീര് വച്ചിരിക്കുന്ന ചിത്രം താരം പുറത്ത് വിട്ടിരുന്നു. ഇതാണ് ആരാധകരെ കൂടുതൽ സങ്കടത്തിലാക്കിയിരിക്കുന്നത്. 


ALSO READ: FIFA World Cup 2022 പോളണ്ടിനെ തോൽപ്പിച്ചാൽ മെസിയും കൂട്ടരും പ്രീ ക്വാർട്ടറിൽ എത്തും .തോറ്റാൽ അർജന്റീന പുറത്ത്. സമനില ആയാലോ. സാധ്യതകൾ ഇങ്ങനെ



അദ്യ മത്സരത്തില്‍ നമ്മൾ കണ്ടതാണ് നെയ്മർ എന്ന താരത്തെ ഭയക്കുന്ന എതിരാളികളെ. ഈ ലോകകപ്പ് മത്സരം വിലയിരുത്തിയാൽ എറ്റവും കൂടുതൽ ഫൗൾ ചെയ്യപ്പെട്ട താരം നെയ്മറാണ്.  എതിരാളികൾ എത്രത്തോളം അദ്ദേഹത്തെ ഭയക്കുന്നു എന്നതിന്റെ തെളിവാണിത്. നെയ്മറുടെ ട്രിബ്ലിങ്ങിലുള്ള കഴിവ് തന്നെയാണ് അതിന് കാരണം. എതിരാളികളെ ആശയക്കുഴപ്പത്തിലാക്കി ബോളുമായി മുന്നോട്ട് കുതിക്കാനുള്ള ആ മികവിനെയാണ് ഒരോ എതിര്‍ ടീമും ഭയക്കുന്നത്.


കഴിഞ്ഞ ലോകകപ്പ് മത്സരത്തിൽ നട്ടെല്ലിന് പരിക്കേറ്റ് കളത്തിൽ നിന്നും പിന്മാറേണ്ടി വന്ന നെയ്മറുടെ മുഖം ഒരു ഫുട്ബോൾ ആരാധകനും മറക്കാൻ കഴിയില്ല. അന്ന് അദ്ദേഹം വേദന കൊണ്ട് മൈതാനത്ത് കിടന്ന് പുളയുന്നത് ഒരോ ബ്രസീലിയൻ ആരാധകനും കണ്ണീരോടെയാണ് ഓർക്കുക. നെയ്മർ ഇല്ലാതെ അന്ന് ജർമ്മനിക്കെതിരെ പോരാടാൻ ഇറങ്ങിയ ബ്രസീലിന് ദയനീയ പരാജയമായിരുന്നു വിധി. എന്നാൽ ഇന്ന് ആ ടീം അല്ല. മാറ്റങ്ങൾ ഉണ്ട്. നെയ്മർ ഇല്ലാതെ കഴിഞ്ഞ കളിക്കിറങ്ങിയ ബ്രസീൽ വിജയികളായി.


ALSO READ: World cup 2022: ഖത്തറിൽ ഇനി ജീവന്മരണ പോരാട്ടങ്ങൾ; പ്രീ ക്വാർട്ടർ ഉറപ്പിച്ചത് മൂന്ന് ടീമുകൾ മാത്രം ;നിലനിൽപ്പിനായി പോരാടുന്നവരിൽ 5 മുൻ ചാമ്പ്യൻമാരും


പ്രീ ക്വാർട്ടറിൽ ഘാനയായിക്കും ബ്രസീലിന്‍റെ എതിരാളികൾ. നെയ്മർ പരിക്കു മാറി തിരിച്ചുവന്നില്ലെങ്കിൽ ഘാനയ്ക്ക് എതിരായുള്ള പോരാട്ടത്തിൽ ബ്രസീല്‍  അൽപം വിയർക്കും. ഘാനയുടെ ശക്തമായ പ്രതിരോധ നിര തന്നെയാണ് അതിന് കാരണം. നെയ്മറുടെ ട്രിബ്ലിങ്ങിന്റെ കഴിവ് പൂർണ്ണമായും പുറത്തെടുക്കേണ്ട മത്സരം കൂടി ആയിരിക്കും അത്. കണങ്കാലിന്റെ പരിക്കിൽ നിന്നും മുക്തിനേടി നെയ്മറിന് തിരിച്ചു വരാൻ കഴിയുമോയെന്ന ആശങ്കയിലാണ് ആരാ​ധകർ. എല്ലാ ബ്രസീല്‍ ആരധകർക്കും ഇപ്പോൾ ഒരു പ്രാർഥനയേ ഉള്ളൂ... നെയ്മർ നീ വേഗം തീരിച്ചുവരണം.....  ഡിസംബർ മൂന്നിനാണ് ബ്രസീലിന്റെ അടുത്ത മത്സരം... കാമറൂണുമായുള്ള ആ മത്സരത്തിൽ നെയ്മർ ഇറങ്ങിയിലെങ്കിലും പ്രീ ക്വാർട്ടറിൽ ഇറങ്ങിയേ മതിയാകൂ...


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക