World cup 2022: ഖത്തറിൽ ഇനി ജീവന്മരണ പോരാട്ടങ്ങൾ; പ്രീ ക്വാർട്ടർ ഉറപ്പിച്ചത് മൂന്ന് ടീമുകൾ മാത്രം ;നിലനിൽപ്പിനായി പോരാടുന്നവരിൽ 5 മുൻ ചാമ്പ്യൻമാരും

ഖത്തറിൽ നിലനിൽപ്പിനായി പോരാടുന്നവരിൽ 5 മുൻ ചാമ്പ്യൻമാരും

Written by - മഞ്ജുഷ് ഗോപാൽ | Edited by - ശാലിമ മനോഹർ ലേഖ | Last Updated : Nov 29, 2022, 03:18 PM IST
  • ഖത്തറിനും കാനഡയ്ക്കും പ്രീ ക്വാർട്ടറിലേക്കുള്ള മത്സരത്തിന് തീരെയും സാധ്യതയില്ല
  • രണ്ട് മത്സരവും സമനില ആയാൽ സ്പെയിനും ജപ്പാനും മുന്നേറാം
World cup 2022: ഖത്തറിൽ ഇനി ജീവന്മരണ പോരാട്ടങ്ങൾ; പ്രീ ക്വാർട്ടർ ഉറപ്പിച്ചത് മൂന്ന് ടീമുകൾ മാത്രം ;നിലനിൽപ്പിനായി പോരാടുന്നവരിൽ 5 മുൻ ചാമ്പ്യൻമാരും

ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ ടീമുകൾക്കും ഓരോ കളി കൂടി മാത്രം ബാക്കി നിൽക്കെ പ്രീ ക്വാർട്ടർ ഉറപ്പിച്ചത് മൂന്ന് ടീമുകൾ മാത്രം . അതായത് കളിച്ച രണ്ട് മത്സരവും ജയിച്ചത് ബ്രസീലും ഫ്രാൻസും പോർച്ചുഗലും മാത്രം . അവസാന മത്സരത്തിന് പോകുന്നതിന് മുൻപ് പ്രീ ക്വാർ്ടറിലെ എതിരാളി ആരെന്നേ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനും കൂടുതൽ തവണ കപ്പ് നേടിയ ബ്രസീലിനും റോണാൾഡോയുടെ പോർച്ചുഗലിനും അറിയേണ്ടതുള്ളൂ . പ്രീ ക്വാർട്ടറിലേക്കുള്ള മത്സരത്തിന് ഇനി സാധ്യത ഇല്ലാത്തത് ഖത്തർ, കാനഡ എന്നിവർക്കാണ് . പ്രീ ക്വാർട്ടറിലെ ബാക്കിയുള്ള 13 സ്ഥാനങ്ങളിലേക്ക് ശേഷിക്കുന്ന 27 ടീമുകൾക്കും നേരിയ സാധ്യതയെങ്കിലും ഇനിയുമുണ്ട് .

ഗ്രൂപ്പ് A
ഇക്വഡോർ vs സെനഗൽ
നെതർലൻഡ്സ്  vs ഖത്തർ

4 പോയിന്റുമായി നെതർലൻഡ്സും ഇക്വഡോറുമാണ് മുന്നിലെങ്കിലും ഇക്വഡോറിനെ തോൽപ്പിച്ചാൽ സെനഗലിന് പ്രീ ക്വാർട്ടറിൽ ഇടം കിട്ടും .പുറത്തായെങ്കിലും ഖത്തറിന് മറ്റ് മൂന്ന് ടീമുകളുടെ വഴി മുടക്കാനാവും .
നെതർലൻഡ്സിനെ ഖത്തർ തോൽപ്പിക്കുകയോ സമനിലയിൽ പിടിക്കുകയോ ചെയ്താൽ കാര്യങ്ങൾ തകിടം മറിയും . 

ഗ്രൂപ്പ് B
ഇംഗ്ളണ്ട് vs വെയിൽസ് 
ഇറാൻ vs അമേരിക്ക

വെയിൽസിനോട് വലിയ മാർജിനിൽ തോറ്റാൽ മാത്രമേ പോയിംന്റിലും ഗോൾ ശരാശരിയിലും മുന്നിലുള്ള ഇംഗ്ളണ്ട് പുറത്താവൂ . സമനില മതി ഇംഗ്ളണ്ടിന് .ഇറാൻ-അമേരിക്ക മത്സരത്തിൽ ജയിക്കുന്നവർക്ക് പ്രീ ക്വാർട്ടർ ഉറപ്പാണ് .

WORLDCUP

ഗ്രൂപ്പ് C
അർജന്റീന vs പോളണ്ട്
സൗദി അറേബ്യ vs മെക്സിക്കോ 

ആദ്യ കളിയിൽ സൗദിയോട് തോറ്റ അർജന്റീനക്ക് പോളണ്ടിനെ തോൽപ്പിച്ചാൽ പ്രീ ക്വാർട്ടർ ഉറപ്പാണ് . തോറ്റാൽ അർജന്റീന പുറത്താവും .പോളണ്ടുമായി സമനില പാലിച്ചാൽ സൗദി-മെക്സിക്കോ മത്സരമാവും മെസിയുടേയും കൂട്ടരുടേയും വിധി നിർണയിക്കുക. രണ്ട് കളികളും സമനില ആയാൽ അർജന്റീനക്ക് മുന്നോട്ടുള്ള യാത്രക്ക് തടസം കുറവാണ് .

ഗ്രൂപ്പ് D
ഫ്രാൻസ് vs ടുണീഷ്യ
ഡെന്മാർക്ക് vs ഓസ്ട്രേലിയ

ഫ്രാൻസ് ഉറപ്പിച്ചതിനാൽ ഒരാൾക്ക് മാത്രമേ ഇനി പ്രീ ക്വാർട്ടറിലേക്ക് അവസരം ഉള്ളൂ. ഡെന്മാർക്ക്-ഓസ്ട്രേലിയ മത്സരത്തിലെ വിജയിക്കാവും അവസരം . കളി സമനില ആയാൽ ഓസ്ട്രേലിയ പ്രീ ക്വാർട്ടറിൽ എത്തും. ഫ്രാൻസിനെ തോൽപ്പിച്ചാൽ പോലും ടുണീഷ്യയുടെ കാര്യം ഉറപ്പില്ല.

GROUPCHART

ഗ്രൂപ്പ് E
സ്പെയിൻ vs ജപ്പാൻ 
ജർമനിvs കോസ്റ്ററിക്ക

ആർക്കു വേണമെങ്കിലും പ്രീ ക്വാർട്ടറിൽ എത്താം . സ്പെയിൻ-ജപ്പാൻ മത്സരത്തിലെ വിജയിക്കും ,ജർമ്മനി-കോസ്റ്ററിക്ക കളിയിൽ ജയിക്കുന്നവർക്കും പ്രീ-ക്വാർട്ടർ ഉറപ്പാണ് . എന്നാൽ സമനില കാര്യങ്ങൾ മാറ്റി മറിക്കും .സ്പെയിന് ഒരു സമനില മതി മുന്നേറാൻ.എന്നാൽ ജയിച്ചില്ലെങ്കിൽ ജർമ്മനി പുറത്താണ് .രണ്ട് മത്സരവും സമനില ആയാൽ സ്പെയിനും ജപ്പാനും മുന്നേറാം.

ഗ്രൂപ്പ് F
ക്രൊയേഷ്യvs ബെൽജിയം 
മൊറോക്കോ vs കാനഡ

ക്രൊയേഷ്യക്കും മൊറോക്കോക്കും സമനില മതി പ്രീ ക്വാർട്ടറിൽ എത്താൻ. എന്നാൽ ബെൽജിയത്തിന് ക്രൊയേഷ്യയെ തോൽപ്പിക്കേണ്ടിവരും .അതല്ലെങ്കിൽ കാനഡ വലിയ മാർജിനിൽ മൊറോക്കോയെ തോൽപ്പിക്കണം .

ഗ്രൂപ്പ് G
ബ്രസീൽ vs കാമറൂൺ
സെർബിയ vs സ്വിറ്റ്സർലണ്ട് 

സെർബിയ-സ്വിറ്റ്സർലണ്ട് മത്സര വിജയി ബ്രസീലിനൊപ്പം പ്രീ ക്വാർട്ടറിൽ എത്തും . ബ്രസീലിനെ തോൽപ്പിച്ചാൽ പോലും കാമറൂണിന്റെ മുന്നേറ്റം ഉറപ്പല്ല. ബ്രസീൽ കാമറൂണിനോട് തോറ്റില്ലെങ്കിൽ സെർബിയയെ സമനിലയിൽ പിടിച്ചാലും സ്വിറ്റ്സർലണ്ട് മുന്നേറും.

ഗ്രൂപ്പ് H
പോർച്ചുഗൽ vs ദക്ഷിണ കൊറിയ
ഘാന vs ഉറുഗ്വേ

പോയിന്റിലും ഗോൾ ശരാശരിയിലും പിന്നിലാണെങ്കിലും ഉറുഗ്വേക്ക് ഇനിയും സാധ്യതയുണ്ട്.പക്ഷേ മൂന്ന് പോയിന്റുമായി രണ്ടാമതുള്ള ഘാനയെ തോൽപ്പിക്കണം . അത് മാത്രമല്ല പോർച്ചുഗൽ ദക്ഷിണകൊറിയയോട് തോൽക്കരുത് .പോർച്ചുഗൽ തോറ്റാൽ ഗോൾ ശരാശരി ഉറുഗ്വേക്ക് എതിരാകും . രണ്ട് മത്സരവും സമനില ആയാൽ പോർച്ചുഗലിനൊപ്പം ഘാന മുന്നേറും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News