FIFA World Cup 2022 : 2018 ആവർത്തിക്കുമോ? ഖത്തർ ലോകകപ്പ് സെമിയൽ നടക്കാൻ പോകുന്നത് `LM10` പോരാട്ടം
FIFA World Cup 2022 Semi Final Croatia vs Argentina : ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 12.30നാണ ് ക്രൊയേഷ്യ അർജന്റീന മത്സരം
FIFA World Cup 2022 Semi Final : ഖത്തർ ലോകകപ്പിന്റെ ആദ്യ സെമി ഫൈനൽ ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് ഇന്ന് നടക്കും. നിലവിലെ റണ്ണേഴ്സപ്പായ ക്രൊയേഷ്യയും ലാറ്റിൻ അമേരിക്കൻ വമ്പന്മാരായ അർജന്റീനയും തമ്മിലാണ് കലാശപ്പോരാട്ടത്തിന് മുന്നോടിയായിട്ടുള്ള സെമിയിൽ ഏറ്റമുട്ടുക. ഇന്ത്യൻ സമയം അർധ രാത്രി 12.30നാണ് ക്രൊയേഷ്യ അർജന്റീന മത്സരം. അക്ഷരാർഥത്തിൽ ഒരു എൽ ക്ലാസിക്കോ മത്സരത്തിനാകും ലുസൈൽ സ്റ്റേഡിയം ഇന്ന് സാക്ഷ്യം വഹിക്കുക. അതും നേർക്കുനേരെയെത്തുന്നത് രണ്ട് ടീമുകളുടെയും LM10കളാണ്. മുൻ ബാഴ്സലോണ താരം ലയണൽ മെസിയും റയൽ മാഡ്രിഡിന്റെ ലൂക്കാ മോഡ്രിച്ചുമാണ് ഇന്ന് തമ്മിൽ ഏറ്റമുട്ടുക.
മെസിയും അർജന്റീയും
ഏത് പ്രതിരോധ കോട്ടയും തകർക്കനുള്ള ആക്രമണ നിരയുണ്ട് ലയണൽ സ്കോലണിയുടെ മെസി പടയ്ക്ക്. എല്ലാവരും വിമർശനം ഉന്നയിക്കുന്ന മെസി കേന്ദ്രീകൃതം ആക്രമണം തന്നെയാണ് നീലപ്പടയുടെ മുതൽക്കൂട്ട്. ടൂർണമെന്റിൽ ഉടനീളമായി അഞ്ച് മത്സരങ്ങളിൽ മെസിയും സംഘവും ഇതിനോടകം 9 ഗോളുകൾ നേടിട്ടുണ്ട്. അത് തന്നെയാണ് ലാറ്റിൻ അമേരിക്കൻ ടീമിന്റെ നൂനതയും. ഗോൾ നേടി ലീഡ് എടുത്ത് വിജയത്തിലേക്ക് നീങ്ങുമ്പോൾ തന്നെ ഗോൾ വഴങ്ങുന്നതാണ് അർജന്റീനയുടെ ഏറ്റവും വലിയ പോരാഴ്മ. ഇത് തന്നെയാകും യൂറോപ്യൻ ടീം മുതലെടുക്കാൻ ശ്രമിക്കുക.
മോഡ്രിച്ചും ക്രൊയേഷ്യയും
മധ്യനിരയുടെ പ്രകടനമാണ് ക്രൊയേഷ്യയുടെ ഏറ്റവും വലിയ മുതൽക്കൂട്ട്. മധ്യനിരയിൽ റയൽ മാഡ്രിഡ് താരം മോഡ്രിച്ചും സംഘവും ചേർന്ന് നടത്തുന്ന പ്രകടനമാകും ക്രൊയേഷ്യയുടെ വിധി നിർണിയക്കുക. ഒപ്പം ഷോട്ട് സ്റ്റോപ്പർ ഡൊമിനിക് ലിവാകോവിച്ചിനെയും ലാറ്റിൻ അമേരിക്കൻ രാജ്യം മറികടക്കാൻ ബദ്ധപ്പെടേണ്ടി വരും. ഒരുതരത്തിൽ പറഞ്ഞാൽ ഇന്ന് നടക്കുക ഗോൾ കീപ്പർമാരുടെ കൂടെ പോരാട്ടമാകും. ടൂർണമെന്റിലെ ഏറ്റവും മികച്ച് ഷോട്ട് സ്റ്റോപ്പർമാരാണ് ഇന്ന് ലുസൈൽ സ്റ്റേഡിയത്തിൽ നേർക്കുനേരെയെത്തുന്നത്.
ക്രൊയേഷ്യ അർജന്റീന മത്സരം
ലാറ്റിൻ അമേരിക്കൻ രാജ്യത്തിന്റെ ഫുൾ ബാക്ക് താരങ്ങളായ മാർക്കോസ് അക്കുന, ഗോൺസാലോ മോൺടിയേൽ എന്നിവരെ തുടർച്ചയായ മത്സരങ്ങളിൽ മഞ്ഞ കാർഡ് കണ്ടതിനാൽ ഇന്നത്തെ മത്സരത്തിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇത് ഒരേപോലെ തന്നെ അർജന്റീനയുടെ പ്രതിരോധത്തെയും ആക്രമണത്തെയും ബാധിച്ചേക്കാം. ലോകകപ്പിൽ രണ്ട് തവണയാണ് ഇതിന് മുമ്പ് ക്രൊയേഷ്യയും അർജന്റീനയും നേർക്കുനേരെയെത്തിയത്. ഇരു ടീമും ഓരോ തവണ ജയം സ്വന്തമാക്കിട്ടുണ്ട്. ഏറ്റവും അവസാനമായി 2018 ലോകകപ്പിലാണ് അർജന്റീന ക്രൊയേഷ്യയെ നേരിട്ടത്. അന്ന് യൂറോപ്യൻ രാജ്യത്തിന്റെ ആക്രമണത്തിൽ മെസിയും സംഘവും ഗ്രൂപ്പ് ഘട്ടത്തിൽ തകർന്നടിയുകയായിരുന്നു. ഏതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീനയുടെ തോൽവി.
ക്രൊയേഷ്യ അർജന്റീന സാധ്യത ഇലവൻ
അർജന്റീനയുടെ സാധ്യത പ്ലേയിങ് ഇലവൻ : എമിലിയാനോ മാർട്ടിനെസ്, നാഹുയേൽ മോളിന, നിക്കോളാസ് ഓറ്റമെൻഡി, ക്രിസ്റ്റിൻ റോമേറോ, നിക്കോളാസ് ടഗ്ലിയഫിക്കോ, എൻസോ ഫെർണാണ്ടസ്, മാക് അലിസ്റ്റർ, റോഡ്രിഗോ ഡി പോൾക, ആംഗെൽ ഡി മരിയ, ലയണൽ മെസി, ജൂലിയൻ അൽവാരെസ്
ക്രൊയേഷ്യയുടെ സാധ്യത പ്ലേയിങ് ഇലവൻ : ഡൊമിനിക് ലിവാകോവിച്ച്, ജോസ്കോ ഗ്വാർഡിയോൾ, ഡേജാൻ ലോവ്രെൻ, ജോസിപ് ജുർവാനോവിച്ച്, ബോർണ സോസാ, ലൂക്ക മോഡ്രിച്ച്, മാർസെലോ ബ്രോസോവിച്ച്, മാറ്റിയോ കൊവാസിച്ച്, മാരിയോ പാസലിച്ച്, ആന്ദ്രെ ക്രമാറിച്ച്, ഇവാൻ പെരിസിച്ച്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...