ദോഹ : ഖത്തർ ലോകകപ്പിൽ ഇംഗ്ലണ്ടിന് ആദ്യ മത്സരത്തിൽ ജയം. ഏഷ്യ ശക്തികളായി എത്തിയ ഇറാനെ രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് ഇംഗ്ലീഷ് ടീം തകർത്തത്. ബക്കായോ സാക്കയ്ക്ക് രണ്ട് ഗോൾ. മത്സരത്തിൽ ആകെ പിറന്നത് ഗോളുകളാണ്. കൌമാര താരം ജൂഡ് ബല്ലിങ്ങാം, റഹീം സ്റ്റെർലിങ്, മാർക്കസ് റാഷ്ഫോഡ്, ജാക്ക് ഗ്രീലിഷ് എന്നിവരാണ് ഇംഗ്ലണ്ടിനായി ഗോളുകൾ നേടിയത്. മഹ്തി തരേമിയാണ് ഏഷ്യൻ ടീമിനായി ആശ്വാസ ഗോൾ സ്വന്തമാക്കിയത്


COMMERCIAL BREAK
SCROLL TO CONTINUE READING

മത്സരത്തിൽ ഉടനീളം ഇംഗ്ലണ്ട് സർവാധിപത്യമായിരുന്നു. ആദ്യ അരമണിക്കൂറിൽ മെല്ലെ മത്സരത്തിന്റെ നിയന്ത്രണം ഇംഗ്ലീഷ് ടീം ഏറ്റെടുക്കുകയായിരുന്നു. 30-ാം മിനിറ്റിൽ ഇംഗ്ലീഷ് പ്രതിരോധ താരം ഹാരി മഗ്വെയറിന്റെ ഹെഡ്ഡർ ഗോളാണെന്ന് പ്രതീക്ഷിച്ചെങ്കിലും പോസ്റ്റിൽ തട്ടി അകലുകയായിരുന്നു. 35-ാം മിനിറ്റിൽ കൌമാര താരം ജീഡ് ബെല്ലിങ്ഹാം ഇറാന്റെ വല കുലുക്കിയതോടെയാണ് ഇംഗ്ലണ്ടിന്റെ ഗോൾ വേട്ടയ്ക്ക് തുടക്കം കുറിക്കുന്നത്. ബെല്ലിങ്ഹാമിന് പിന്നാലെ മറ്റൊരു യുവതാരം ബുക്കായോ സാക്ക ഇംഗ്ലണ്ടിന്റെ ലീഡ് ഉയർത്തി. തൊട്ടുപിന്നാലെ ചെൽസി മുന്നേറ്റ് താരം റഹീം സ്റ്റെർലിങ് ഇംഗ്ലണ്ടിന്റെ ലീഡ് ആദ്യ പകുതിയിൽ മൂന്നാക്കി ഉയർത്തി.


ആഴ്സ്നെൽ താരം സാക്കയുടെ രണ്ടാമത്തെ ഗോളിലൂടെയാാണ് മത്സരത്തിന്റെ രണ്ടാം പകുതിയിലെ ഗോൾ വേട്ടയ്ക്ക് തുടക്കമാകുന്നത്. എന്നാൽ 65-ാം മിനിറ്റിൽ മെഹ്തി തെരേമിയിലൂടെ ഇറാൻ തങ്ങളുടെ ആദ്യ ഗോൾ നേടുകയും ചെയ്തു. 70-ാം മിനിറ്റിൽ മാറ്റങ്ങൾ വരുത്തി സൌത്ത് ഗേറ്റ് ടീമിൽ വീണ്ടും ഉണർവ് വരുത്തി.  തൊട്ടുപിന്നാലെ സക്കൻഡുകളുടെ വ്യത്യാസത്തിൽ മാർക്കസ് റാഷ്ഫ്രഡ് ഇംഗ്ലണ്ടിന്റെ അഞ്ചാം ഗോൾ കണ്ടെത്തി. ശേഷം മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ജാക്ക് ഗ്രീലിഷും ഇറാന്റെ വല കുലുക്കി. പത്ത് മിനിറ്റോളം നീണ്ട് നിന്ന് അധിക സമയത്ത് ലഭിച്ച പെനാൽറ്റിയിലൂടെയാണ് ഇറാന്റെ രണ്ടാം ഗോൾ നേട്ടം. തരേമി തന്നെയാണ് ഗോൾ സ്വന്തമാക്കിയത്.


അതേസമയം ഇന്ന് മറ്റൊരു മത്സരത്തിൽ സെനെഗൽ നെതർലാൻഡ്സിനെയും യുഎസ്എ വെയിൽസിനെയും നേരിടും. രാത്രി 12.30നാണ് യുഎസ്എ വെയിൽസ് പോരാട്ടം. നാളെ മൂന്ന് മത്സരങ്ങളാണ് ടൂർണമെന്റിൽ നടക്കന്നത്. ലോകകപ്പ് ഫേവറേറ്റുകളായ അർജന്റീന സൌദി അറേബ്യയും ഡെൻമാർക്ക് ട്യുണേഷ്യയെയും മെക്സിക്കോ പോളണ്ടിനെയും നേരിടും



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.