Argentina vs France Playing XI : ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ വലിയ പരീക്ഷണങ്ങൾക്കോ, സർപ്രൈസിനോ, മാറ്റങ്ങൾക്കോ തയ്യറാകാതെ അർജന്റീനയുടെയും ഫ്രാൻസിന്റെയും കോച്ചുമാർ. സെമിയിൽ നിന്നും ഒരു മാറ്റം മാത്രമാണ് അർജന്റീനയുടെ കോച്ച് ലയണൽ സ്കലോണി വരുത്തിയിരിക്കുന്നത്. ഫ്രഞ്ച് കോച്ച് ദിദിയർ ഡെഷാമ്പ്സാകട്ടെ രണ്ട് മാറ്റങ്ങളാണ് ഫൈനൽ മത്സരത്തിനുള്ള തന്റെ പ്ലേയിങ് ഇലവനിൽ  വരുത്തിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അർജന്റീനുയുടെ പ്ലേയിങ് ഇലവൻ


ലയണൽ മെസിയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന അർജന്റീനയിൽ ഒരു മാറ്റം മാത്രമാണ് കോച്ച് സ്കലോണി വരുത്തിയിരിക്കുന്നത്. മധ്യനിര താരം ലിയാൻഡ്രോ പരേഡ്സിന് പകരം അഗളോ ഡി മരിയയെയാണ് സ്കലോണി പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 4-4-2 എന്ന ശൈലിയിലാണ് അർജന്റീന ഫ്രാൻസിനെതിരെ കലാശപോരാട്ടത്തിൽ ഇറങ്ങുന്നത്.


പ്ലേയിങ് ഇലവൻ - എമിലിയാനോ മാർട്ടിനെസ്, നാഹ്വേൽ മൊളീന, ക്രിസ്റ്റിൻ റൊമേറോ, നിക്കോളാസ് ഒറ്റമെൻഡ്, നിക്കോളാസ് ടഗ്ലിഫിക്കോ, അംഗലോ ഡി മരിയ, റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണണ്ടസ്, മാക് അലിസ്റ്റർ, ലയണൽ മെസി, ജൂലിയൻ അൽവാരസ്.


ALSO READ : FIFA World Cup 2022 Final Live : ആരാകും മൂന്നാമത്തെ കപ്പ് ഉയർത്തുക? അർജന്റീന-ഫ്രാൻസ് കലാശപോരാട്ടം ഉടൻ; ലോകകപ്പ് ഫൈനൽ മത്സരം തൽസമയം



ഫ്രാൻസിന്റെ പ്ലേയിങ് ഇലവൻ


രണ്ട് മാറ്റങ്ങളാണ് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന് വേണ്ടി കോച്ച് ദിദിയർ ദഷാമ്പ്സ് നടത്തിയിരിക്കുന്നത്. പനിയുടെ നിഴലിയിൽ നിൽക്കുന്ന പ്രതിരോധ താരം കൊനാട്ടെയ്ക്ക് പകരം ഉപമെക്കാനോയെ ടീമിൽ ഉൾപ്പെടുത്തി. മധ്യനിരയിൽ ഫൊഫാനയ്ക്ക് പകരം അഡ്രിയൻ റാബിയോ തിരികെ പ്ലേയിങ് ഇലവനിൽ എത്തി. 4-2-3-1 എന്ന ശൈലിയിലാണ് ലാറ്റിൻ അമേരിക്കൻ ശക്തികൾക്കെതിരെ ഇറങ്ങുന്നത്.


പ്ലേയിങ് ഇലവൻ - ഹ്യൂഗോ ലോറിസ്, ജ്യൂയിൽസ് കൂണ്ടെ, റാഫേൽ വരാനെ, ഡയോട്ട് ഉപമെക്കാനോ, തിയോ ഹെർണാണ്ടസ്, അഡ്രിയൻ റാബിയോ, ഔറിലേയിൻ ഷൂമേനി, ഒസ്മാൻ ഡെമ്പെല്ലേ, അന്റോണിയോ ഗ്രീസ്മാൻ, കില്യയൻ എംബാപ്പെ, ഒലിവിർ ജിറൂദ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.