ഫുട്ബോൾ ലോകകപ്പിനോളം ജനപ്രീതയാണ് ആ ടൂർണമെന്റിന്റെ ഔദ്യോഗിക ഗാനങ്ങൾക്ക്. ഇപ്പോൾ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമെന്ന് പറയുമ്പോൾ പെട്ടെന്ന് എല്ലാവരുടെ മനസ്സിൽ വരിക 2010 ആഫ്രിക്കൻ ലോകകപ്പിൽ പോപ് ഗായിക ഷക്കീറ ആലപിച്ച വക്കാ വക്കാ എന്ന ഗാനമായിരിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ അതിന് ശേഷം ബ്രസീൽ ലോകകപ്പിൽ പിറ്റ്ബുള്ളിന്റെ വീ ആർ വണ്ണും 2018ലെ റഷ്യൻ വേൾഡ് കപ്പിലെ നിക്കി ജാമിന്റെ ലീവ് ഇറ്റ് അപ്പും അത്രകണ്ട പ്രേക്ഷക പ്രീതി നേടിയെടുത്തില്ല. ഇത്തവണത്തെ ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക ഗാനത്തിനും വേണ്ടത്ര പ്രേക്ഷക പ്രീതി ലഭിച്ച് തുടങ്ങിട്ടുമില്ല. 


ALSO READ : FIFA World Cup 2022 : ലോകകപ്പ് ഇനി മലയാളി സ്പോൺസർ ചെയ്യും!; ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസറായി ബൈജൂസ്



2010ൽ ഷക്കീറയുടെ ഗാനത്തിനൊപ്പം ക്നാനന്റെ വേവിൻ ഫ്ലാഗ് ഈ ഗാനങ്ങൾക്കൊപ്പം തരംഗം സൃഷ്ടിച്ചിട്ടുമുണ്ട്. എന്നാൽ വേവിൻ ഫ്ലാഗ് ആഫ്രിക്കൻ ലോകപ്പിനോട് അനുബന്ധിച്ചുള്ള കൊക്ക-കോള കമ്പനിയുടെ പ്രചാരണാർഥം ഉപയോഗിച്ച ഗാനം മാത്രമായിരുന്നു.


എന്നാൽ ഫിഫാ ലോകകപ്പ്  ഗാനമെന്ന് കേൾക്കുമ്പോഴേ ഒരു യഥാർഥ ഫുട്ബോൾ ആരാധകമന്റെ മനസിലേക്ക് ഓടിയെത്തുന്നത് കപ്പ് ഓഫ് ലൈഫാണ്. 1998ലെ ഫ്രാൻസ് ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായിരുന്നു ‘ദ് കപ്പ് ഓഫ് ലൈഫ്’. സ്പാനിഷ് ഗായകൻ റിക്കി മാർട്ടിനായിരുന്നു അന്ന് ഗാനം ഒരുക്കിയത്. 


ALSO READ : Women's World Cup Final : വനിതാ ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ കൂറ്റൻ സ്കോർ; സെഞ്ചുറി നേടിയ ഭാര്യ അലീസ ഹെയ്ലിയെ അഭിനന്ദിച്ച് ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക്



ലോകകപ്പ് ഫുട്ബോൾ ഗാനങ്ങളിൽ നമ്പർ വണ്ണായി കരുതപ്പെടുന്നത് റിക്കി മാർട്ടിന്റെ ദ് കപ്പ് ഓഫ് ലൈഫ്’ ആണ്. ഡിജിറ്റൽ യുഗത്തിനും വളരെ മുൻപാണ് ഈ ഗാനം ഇറങ്ങിയതെങ്കിലും ഇതിന്റെ ഒരു ലക്ഷത്തിലധികം ഡിജിറ്റൽ കോപ്പികളാണു വിറ്റൊഴിഞ്ഞത്. 


റിക്കി മാർട്ടിന്റെ വേറിട്ട സ്വരവും ആവേശഭരിതമായ വരികളും നാടെങ്ങുമുള്ള കാൽപന്ത് കളി പ്രേമികളെ ഒന്നടങ്കം ലോകകപ്പിന്റെ ആവേശലഹരിയിലാക്കി. 98 ലെ ലോകകപ്പിലെ ഏറ്റവും മികച്ച ഗാനത്തിന്റെ പട്ടികയിൽ മാത്രമല്ല ഏറ്റവും ജനപ്രീതിയുള്ള ഗാനങ്ങളുടെ പട്ടികയിലും  ദ് കപ്പ് ഓഫ് ലൈഫ്’ ഇടം പിടിച്ചു. ഖത്തർ ലോകകപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ ആരാധക മനസിൽ ഇപ്പോഴും തങ്ങി നിൽക്കുന്നത് റിക്കി മാർട്ടിന്റെ ഈ പോപ്പുലർ ഗാനമാണ്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.