ദോഹ : ഫിഫ ലോകകപ്പിൽ സെനെഗൽ നെതർലാൻഡ്സ് മത്സരത്തിൽ ഡച്ച് ടീമിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് നെതർലാൻഡ്സ് ആഫ്രിക്കൻ ടീമിനെ തോൽപ്പിച്ചത്. 80 മിനിറ്റുകൾക്ക് ശേഷമാണ് രണ്ട് ഗോളുകളും പിറന്നത്. കോഡി ഗാക്പോ ഡാവി ക്ലാസ്സെൻ എന്നിവരാണ് ഡച്ച് ടീമിന് വേണ്ടി ഗോളുകൾ കണ്ടെത്തിയത്. നെതർലാൻഡ്സിന്റെ ഗോൾകീപ്പർ ആൻഡ്രി നൊപ്പേർട്ട് മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗോൾ രഹിത സമനിലയിലായിരുന്നു സെനെഗൽ നെതർലാൻഡ്സ് മത്സരത്തിന്റെ ആദ്യപകുതി അവസാനിച്ചത്. മത്സരം തുടക്കം മുതൽ തന്നെ സെനെഗൽ ആക്രമണം ഫുട്ബോൾ പുറത്തെടുത്തു. നിരവിധ തവണ ഡച്ച് ഗോൾ മുഖത്തേക്ക് സെനെഗലീസ് മുന്നേറ്റ നിര പാഞ്ഞെത്തി. എന്നാൽ ഫിനിഷിങ്ങിലെ പോരായ്മ ആഫ്രിക്കൻ ടീമിന് ഗോളെന്ന് ലക്ഷ്യത്തിലേക്കെത്തിച്ചേരാൻ സാധിച്ചില്ല. പരിക്കേറ്റ് ടീമിന് പുറത്തായ സാഡിയോ മാനെയുടെ അഭാവം വ്യക്തമാകുന്നത് ഇവിടെയാണ്.


രണ്ടാം പകുതിയിലും ഡച്ച് ടീം പ്രതിരോധം തുടർന്നു. ഇടയ്ക്ക് പ്രത്യാക്രണത്തിലൂടെ ആഫ്രിക്കൻ ഗോൾ മഖത്തേക്ക് ഓറഞ്ച് പടയുടെ വിങ് അറ്റാക്ക് പാഞ്ഞെത്താറുണ്ട്. തുടർന്ന് 84-ാം മിനിറ്റിൽ ഫ്രാങ്കി ഡിജോങ്ങിന്റെ ക്രോസ്സിൽ ഹെഡ് വെച്ച് ഗാക്പോ  നെതർലാൻഡ്സിന് ടൂർണമെന്റിലെ ആദ്യ ഗോൾ സമ്മാനിച്ചു. തുടർന്ന് മത്സരം അവസാനിക്കാൻ സക്കൻഡുകൾ മാത്രം ബാക്കി നിൽക്കവെ പകരക്കാരനായി എത്തിയ ക്ലാസെൻ ഡച്ച് ടീമിന്റെ ലീഡ് ഉയർത്തി. മെഫിസ് ഡെപായിയുടെ ഷോട്ട് ആദ്യം തടഞ്ഞ സെനെഗൽ ഗോൾകീപ്പർ എഡ്വേഡ് മെൻഡിക്ക് പിന്നാലെയെത്തിയ ക്ലാസന്റെ ഷോട്ട് തടയാൻ സാധിച്ചില്ല.


അതേസമയം ഇന്ന് മറ്റൊരു മത്സരത്തിൽ യുഎസ്എ വെയിൽസിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 9.30ന് ദോഹയിലെ അൽ റായൻ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ലോകകപ്പിൽ ഇന്ന് ആദ്യം നടന്ന മത്സരത്തിൽ ശക്തരായ ഇംഗ്ലണ്ട് ഇറാനെ രണ്ടിനെതിരെ ആറ് ഗോളുകൾക്ക് തകർത്തു. നാളെ മൂന്ന് മത്സരങ്ങളാണ് ടൂർണമെന്റിൽ നടക്കന്നത്. ലോകകപ്പ് ഫേവറേറ്റുകളായ അർജന്റീന സൌദി അറേബ്യയും ഡെൻമാർക്ക് ട്യുണേഷ്യയെയും മെക്സിക്കോ പോളണ്ടിനെയും നേരിടും



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.