FIFA World Cup 2022 Qatar vs Ecuacdor Live : ഖത്തർ ലോകകപ്പിന് ദോഹ അൽ ബയ്ത് സ്റ്റേഡിയത്തിൽ കൊടിയേറി. ഫിഫ ലോകകപ്പ് 2022 ന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ലാറ്റിൻ അമേരിക്കൻ രാജ്യമായ ഇക്വഡോറും തമ്മിലാണ് ഏറ്റുമുട്ടുക.ഇന്ത്യൻ സമയം രാത്രി 9.30നാണ് ഖത്തർ-ഇക്വഡോർ മത്സരം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഖത്തർ ഇക്വഡോർ മത്സരം എപ്പോൾ എവിടെ കാണാം?


ദോഹയിലെ അൽ ബയ്ത് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 9.30നാണ് മത്സരം. ഇന്ത്യയിൽ ഫിഫ ലോകകപ്പിന്റെ ടെലിവിഷൻ ഡിജിറ്റൽ സംപ്രേഷണ അവകാശം റിലയൻസ് ഗ്രൂപ്പിന്റെ നെറ്റ്വർക്ക് 18നാണ് സ്വന്തമാക്കിയിരിക്കുന്നത്. നെറ്റ്വർക്ക് 18ന്റെ കായിക ചാനലായ സ്പോർട്സ് 18നിലും ജിയോ സിനിമാസ് ആപ്ലിക്കേഷനിലുമാണ് ഖത്തർ ലോകകപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത്. ജിയോ സിനിമാസിൽ പൂർണമായും സൗജന്യമായിട്ടാണ് ലോകകപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത്.


ALSO READ : World Cup 2022 : ഖത്തറിനെ ആവേശത്തിലാക്കി ബിടിഎസിന്റെ ജങ് കുക്ക്; ഫുട്ബോൾ മാമാങ്കത്തിന് അൽ ബയ്തിൽ തുടക്കം


സ്പോർട്സ് 18 എസ്ഡി എച്ച്ഡി സർവീസുകളാണ് ഡി2എച്ച് കേബിൾ വിഷൻ നെറ്റ്വർക്കലൂടെ ഒരുക്കുന്നത്. വിവിധ ഡി2എച്ച് കേബിൾ വിഷൻ നെറ്റ്വർക്കിലെ സ്പോർട്സ് 18 ചാനലുകളുടെ നമ്പറുകൾ ഇങ്ങനെയാണ്.


കേബിൾ നെറ്റ്വർക്ക്


കേരള വിഷൻ - 777,863
ഏഷ്യനെറ്റ് കേബിൾ വിഷൻ - 309, 817


ഡിഷ് സർവീസുകൾ


ഡിഷ് ടിവി- 643, 644
ഡിടുഎച്ച് (വീഡിയോകോൺ) - 667,666
ടാറ്റ സ്കൈ - 488,487
എയർടെൽ ഡിജിറ്റൽ ടിവി - 293, 294
സൺ ഡയറെക്ട് - 505, 983
ജിയോ പ്ലസ് - 262, 261


450 കോടി രൂപയ്ക്കാണ് റിലയൻസ് ഫിഫ ലോകകപ്പിന്റെ ഇന്ത്യയിലെ സംപ്രേഷണ അവകാശം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷങ്ങളിൽ സോണി ചാനലുകൾക്കായിരുന്നു ഇന്ത്യയിലെ സംപ്രേഷണ അവകാശങ്ങൾ ഉണ്ടായിരുന്നത്. കൂടാതെ യാതൊരു സബ്സ്ക്രിപ്ഷനുമില്ലാതെയാണ് ജിയോ സിനമാസ് ആപ്പിൽ സൗജന്യമായി ലോകകപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യാൻ ഒരുങ്ങുന്നത്. മൊബൈലിന് പുറമെ ഡെസ്കോടോപ്പിലും ജിയോ സിനിമ വെബ്സൈറ്റിലൂടെ മത്സരങ്ങൾ സൗജന്യമായി കാണാൻ സാധിക്കുന്നതാണ്.


ഖത്തറിന്റെ ലോകകപ്പ് സ്ക്വാഡ് 


ഗോൾ കീപ്പർമാർ - സാദ് അൽ-ഷീബ്, മെഷാഷ ബാർഷാം, യൌസെഫ് ഹസ്സൻ


പ്രതിരോധം - പെട്രോ മിഗ്വെൽ, മുസാബ് ഖിദിർ, താരെക് സൽമാൻ, ബസാം അൽ-റാവി, ബൌലേം ഖൌഖി, അബ്ദെൽകരിം ഹസ്സൻ, ഹൊമാം അഹമ്മദ്, ജാസ്സെം ഗാബെർ


മധ്യനിര - അലി അസാദ്, അസിം മഡാബോ, മുഹമ്മെദ് വാഡ്, സിലീം അൽ-ഹാജ്രി, മുസ്തഫാ താരേക്ക്, കരിം ബൌഡൌയ്ഫ്, അബദെൽഅസിസ്സ് ഹതീം, ഇസ്മയിൽ മുഹമ്മദ്


മുന്നേറ്റ നിര - നെയ്ഫ് അൽ-ഹദരാമി, അഹമ്മെദ് അൽഎഇൽദിൻ, ഹസ്സൻ അൽ-ഹയദോസ്, ഖാലിദ് മുന്നീർ, അക്രം അഫിഫ്, അൽമോസ് അലി, മുഹമ്മദ് മുൻതാരി


ഇക്വഡോറിന്റെ ലോകകപ്പ് സ്ക്വാഡ് 


ഗോൾ കീപ്പർമാർ - മൊയ്സെസ് റാമിറെസ്, അലക്സാൻഡർ ഡൊമിൻഗ്വെസ്, ഹെർനാൻ ഗാലിഡെസ്


പ്രതിരോധ നിര - പിയറോ ഹിൻകാപ്പി, റോബേർട്ട് അർബോലേഡാ, പെർവിസ് എസ്ടുപിനാൻ, ആഞ്ചെലോ പ്രെഷ്യാഡോ, ജാക്ക്സൺ പൊറോസോ, സാവ്യർ അറ്യേഗാ, ഫെലിക്സ് ടോറസ്, ഡിഗോ പളാഷിയസ്, വില്യം പാച്ചോ


മധ്യനിര - കാർലോസ് ഗ്രൂസോ, ഹോസേ കിഫ്യെന്റസ്, അലൻ ഫ്രാങ്കോ, മൊയ്സെസ് കൈയ്ഷ്യേഡോ, എയ്ഞ്ചെൽ മെനാ, ജെറെമി സാർമ്യെന്റോ, അയർട്ടൺ പ്രെഷ്യാഡോ, സെബാസ്റ്റ്യാൻ മെഡിസ്, ഗോൺസാലോ പ്ലാറ്റ, റൊമാരിയോ ഇബാര


മുന്നേറ്റ നിര - ജോർക്കീഫ് റീസ്കോ, കെവിൻ റോഗ്രിഗെസ്, മിഖായേൽ എസ്ത്രാഡ, എന്നെർ വലൻസിയ



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.