ദോഹ : ഫിഫ ലോകകപ്പ് 2022ന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഇന്നും നാളെയുമായി നടക്കും. ക്രൊയേഷ്യ, ബ്രസീൽ, നെതർലാൻഡ്സ്, അർജന്റീന, മൊറോക്കോ, പോർച്ചുഗൽ, ഇംഗ്ലണ്ട്, ഫ്രാൻസ് എന്നീ ടീമുകളാണ് ഖത്തർ ലോകകപ്പിന് അവസാന എട്ടിൽ ഇടം നേടിയിരിക്കുന്നത്. ഇന്ന് നടക്കുന്ന മത്സരങ്ങളിൽ ലാറ്റിൻ അമേരിക്കൻ ശക്തികളായ ബ്രസീലും അർജന്റീനയും ഇറങ്ങും. 


COMMERCIAL BREAK
SCROLL TO CONTINUE READING

2018 റഷ്യൻ ലോകകപ്പിലെ റണ്ണേഴ്സപ്പായ ക്രൊയേഷ്യയാണ് ബ്രസീലിന്റെ എതിരാളി. ഇന്ത്യൻ സമയം രാത്രി 8.30ന് എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വച്ചാണ് ക്രൊയേഷ്യ ബ്രസീൽ പോരാട്ടം. ഏഷ്യൻ ശക്തികളായ ജപ്പാനെ പ്രീക്വാർട്ടറിൽ പെനാൽറ്റിയിലൂടെ മറികടന്നാണ് ക്രൊയേഷ്യ അവസാന എട്ടിൽ ഇടം നേടിയത്. ബ്രസീലാകട്ടെ മറ്റൊരു ഏഷ്യൻ ടീമാ ദക്ഷിണ കൊറിയയെ തകർത്താണ് ക്വാർട്ടറിലേക്ക് എത്തിയത്. പ്രതിരോധത്തിൽ ഊന്നി മധ്യനിരയിൽ കളി നിയന്ത്രിക്കുന്നതാണ് ക്രൊയേഷ്യയുടെ മികവ്. അത് മറികടന്നാൽ മാത്രമെ കാനറികൾക്ക് സെമി ഫൈനൽ പ്രതീക്ഷ വെക്കാൻ സാധിക്കു.


ALSO READ : FIFA World Cup 2022 : പോരാട്ടം മുറുകുന്നു; ഖത്തർ ലോകകപ്പിൽ ഇനി എട്ട് ടീമുകൾ മാത്രം; ക്വാർട്ടർ ലൈനപ്പ് ഇങ്ങനെ


മറ്റൊരു യൂറോപ്യൻ ശക്തികളായ നെതർലാൻഡ്സാണ് അർജന്റീയുടെ ക്വാർട്ടറില എതിരാളി. ഇന്ത്യൻ സമയം ഇന്ന് അർധ രാത്രി 12.30ന് ലുസൈൽ സ്റ്റഡിയത്തിൽ വെച്ചാണ് ലയണൽ മെസിയുടെ അർജന്റീന ഡച്ച് ടീമിനെ നേരിടുക. യുഎസ്എ തകർത്താണ് നെതർലാൻഡ്സിന്റെ ക്വാർട്ടർ പ്രവേശനം. ഓസ്ട്രേലിയയെ മറികടന്നാണ് മെസിയും സംഘവും അവസാന എട്ടിൽ നേടിയത്. ഇന്ന് ഖത്തറിൽ നടക്കുന്നത ലാറ്റിൻ അമേരിക്കയും യുറോപ്പും തമ്മിലുള്ള പോരാട്ടമാണ്.


സ്വപ്ന സെമി ഉണ്ടാകുമോ?


ഇന്ന് ബ്രസീൽ ക്രൊയേഷ്യയെയും അർജന്റീന നെതർലാൻഡ്സിനെയും തോൽപ്പിച്ചാൽ ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന സ്വപ്ന പോരാട്ടം ലുസൈൽ സ്റ്റേഡിയ സാക്ഷ്യം വഹിച്ചേക്കാം. അങ്ങനെ സംഭവിച്ചാൽ മൂന്ന ദശകങ്ങൾക്ക് ശേഷമാണ് ഫുട്ബോളിലെ ബദ്ധവൈരികളായ ബ്രസീലും അർജന്റീനയും തമ്മിൽ ഏറ്റമുട്ടുക. ഇതുവരെ ലോകകപ്പിൽ നാല് തവണയാണ് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. അതിൽ രണ്ട് തവണ ബ്രസീൽ ജയിക്കുകയും അർജന്റീന ഒരു പ്രാവിശ്യം ജയം നേടി. ഏറ്റവും അവസാനം നടന്ന മത്സരത്തിൽ അർജന്റീ ബ്രസീലിനെ ഒരു ഗോളിന് തോൽപ്പിക്കുകയും ചെയ്തിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.