ദോഹ: ​​ഗ്രൂപ്പ് ജിയിൽ കാമറൂണിനെതിരെ എതിരില്ലാത്ത ഒരു ​ഗോളിന് ജയം സ്വന്തമാക്കി സ്വറ്റ്സർലന്റ്. 48-ാം മിനിറ്റില്‍ ബ്രീല്‍ എംബോളയാണ് സ്വിറ്റ്‌സര്‍ലന്‍ഡിനായി വിജയ​ഗോൾ നേടിയത്. കളം നിറഞ്ഞ് കളിച്ചത് കാമറൂണായിരുന്നെങ്കിലും വിജയം സ്വിറ്റ്സർലന്റിനൊപ്പമായി. ആദ്യം മുതൽ ആക്രമിച്ച് കളിച്ചത് കാമറൂണായിരുന്നു. നിരവധി അവസരങ്ങളും സൃഷ്ടിച്ചു. എന്നാൽ, ​ഗോളിലേക്കെത്തിയില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

പത്താം മിനിറ്റിലാണ് കാമറൂണ്‍ ആദ്യ അവസരം തുറന്നത്. ബൗമോ ഷോട്ടുതിര്‍ത്തെങ്കിലും ഗോള്‍ കീപ്പര്‍ യാന്‍ സോമര്‍ തടഞ്ഞിട്ടു. റീബൗണ്ടില്‍ ടോകോ എകാംബിയുടെ ഷോട്ട് ലക്ഷ്യം കണ്ടില്ല. മുപ്പതാം മിനിറ്റില്‍ ബൗമോയും ചൗപോ മോട്ടിംഗും നടത്തിയ മുന്നേറ്റം ഗോള്‍ കീപ്പര്‍ തട്ടിയകറ്റി. ആദ്യ ​ഗോളുകളില്ലാതെ അവസാനിച്ചു.



ALSO READ: FIFA World Cup 2022 : ഖത്തറിൽ വീണ്ടും ഏഷ്യൻ അട്ടിമറി; ജർമനിയെ തകർത്ത് ജപ്പാൻ


എന്നാല്‍ രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിറ്റുകള്‍ക്കകം സ്വിറ്റ്സർലന്റ് ആദ്യ ഗോള്‍ നേടി. സെദ്രാന്‍ ഷാക്കിരിയുടെ പാസ് സ്വീകരിച്ച എംബോളോ ബോക്‌സിനകത്ത് വച്ച് അനായാസം ​പന്ത് കാമറൂണിന്റെ വലയിലെത്തിക്കുകയായിരുന്നു. പിന്നീട് സ്വിറ്റ്‌സര്‍ലന്റ് കളിയിൽ മുൻതൂക്കം നേടി. പിന്നീട് സ്വിറ്റ്സർലന്റ് പ്രതിരോധം ശക്തിപ്പെടുത്തി. ​ഗോൾ മടക്കുന്നതിന് കാമറൂണിന് വലിയ അവസരങ്ങൾ ലഭിച്ചില്ല.


ജയത്തോടെ ബ്രസീലൂം സെര്‍ബിയയും അടങ്ങുന്ന ഗ്രൂപ്പ് ജിയിൽ സ്വിറ്റ്‌സര്‍ലന്‍ഡ് ഒന്നാമതായി. ബ്രസീല്‍ ഇന്ന് രാത്രി 12.30ന് സെര്‍ബിയയെ നേരിടും. എച്ച് ​ഗ്രൂപ്പിൽ ഘാന- പോര്‍ച്ചുഗല്‍ മത്സരം ഇന്ന് രാത്രി 9.30ന് നടക്കും. പോർച്ചു​ഗലിൽ ക്രിസ്റ്റ്യാനോയുടെ വരവിനായി ഫുട്ബോൾ ലോകം അക്ഷമയോടെ കാത്തിരിക്കുകയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.