FIFA World Cup 2022 : ഖത്തറിൽ വീണ്ടും ഏഷ്യൻ അട്ടിമറി; ജർമനിയെ തകർത്ത് ജപ്പാൻ

FIFA World Cup 2022 Germany vs Japan സൗദി അറേബ്യ അർജന്റീനയെ തോൽപ്പിച്ച അതെ സ്കോർ ലൈനിലാണ് ജപ്പാന്റെ ജർമനി അട്ടിമറി

Written by - Jenish Thomas | Last Updated : Nov 23, 2022, 09:24 PM IST
  • ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജപ്പാൻ ജർമനിയെ അട്ടിമറിച്ചത്.
  • ആദ്യ പകുതിൽ ഒരു ഗോളിന് പിന്നിൽ നിന്നതിന് ശേഷമാണ് ജപ്പാന്റെ വിജയം
  • കഴിഞ്ഞ ദിവസം സൗദി അറേബ്യയോട് ഇതെ സ്കോർ ലൈനിലാണ് അർജന്റീന തോറ്റത്.
FIFA World Cup 2022 : ഖത്തറിൽ വീണ്ടും ഏഷ്യൻ അട്ടിമറി; ജർമനിയെ തകർത്ത് ജപ്പാൻ

ദോഹ : ഫിഫ ലോകകപ്പ് 2022ൽ വീണ്ടും അട്ടിമറി. മുൻ ചാമ്പ്യന്മാരും യൂറോപ്യൻ വമ്പന്മാരായ ജർമനിയെ തോൽപ്പിച്ച് ജപ്പാൻ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജപ്പാൻ ജർമനിയെ അട്ടിമറിച്ചത്. പകരക്കാരായി എത്തിയ റിറ്റ്സു ഡോൻ, ടക്കുമാ അസാനോ എന്നിവരാണ് ജപ്പാനായി വിജയ ഗോൾ നേടിയത്. ആദ്യ പകുതിൽ ഒരു ഗോളിന് പിന്നിൽ നിന്നതിന് ശേഷമാണ് ജപ്പാന്റെ വിജയത്തിലേക്കുള്ള തേരോട്ടം. ഇൽക്യെ ഗോൺഡോഗനാണ് ജർമനിക്കായി ആശ്വാസ ഗോൾ നേടിയത്. കഴിഞ്ഞ ദിവസം സൗദി അറേബ്യയോട് ഇതെ സ്കോർ ലൈനിലാണ് അർജന്റീന തോറ്റത്.

ഖത്തർ ലോകകപ്പിലെ രണ്ടാമത്തെ അട്ടിമറിയാണ് ഇന്ന് ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ അരങ്ങേറിയത്. ആദ്യ പകുതിയിൽ സമ്പൂർണ ആധിപത്യമായിരുന്നു ജർമനി ജപ്പാനെതിരെ നേടിയത്. എന്നാൽ രണ്ടാം പകുതിയിലേക്കെത്തുമ്പോൾ ജപ്പാൻ താരങ്ങളുടെ വേഗതയിലും കൃത്യതയിലും ജർമൻ പ്രതിരോധ നിര വിഷമിക്കുകയായിരുന്നു. മികച്ച ഒരു സ്ട്രൈക്കർ ഇല്ലാത്തതിന്റെ അഭാവം ജർമൻ നിരയിൽ മുഴച്ച് നിൽക്കുന്നുണ്ട്.

ജർമൻ നിര വരുത്തി വെച്ച പിഴവുകളെ മുൻനിർത്തിയിരുന്നു ജപ്പാന്റെ പ്രത്യാക്രമണങ്ങൾ മെനഞ്ഞിരുന്നത്. 75-ാം മിനിറ്റിൽ റിറ്റ്സു ഡോവനിലൂടെയാണ് ഏഷ്യൻ രാജ്യം സമനില ഗോൾ നേടിയത്. തുടർന്ന് എട്ട് മിനിറ്റുകൾക്ക് ശേഷം ടക്കുമോ അസാനോയിലൂടെ ലീഡ് ഉയർത്തുകയായിരുന്നു ജപ്പാൻ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News