ദോഹ: ഖത്തറിൽ പന്തുരുണ്ട് മൂന്നാം മിനിറ്റ് മുതൽ ഫുട്ബോൾ ലോകം തിരഞ്ഞ പേരാണ് എന്നർ വലൻസിയ. ഇക്വഡോറിന്റെ 13-ാം നമ്പർ താരവും ക്വാപ്റ്റനുമായ വലൻസിയയുടെ ഹെഡറ്റിലൂടെ ഖത്തറിന്റെ വലകുലുക്കിയപ്പോൾ അൽ ബയ്ത് സ്റ്റേഡിയം ഒന്നടങ്കം നിശബ്ദതയിലാഴ്ന്നു. എങ്കിലും വാറിലൂടെ (വീഡിയോ അസിസ്റ്റന്റെ റഫറിങ്) ഓഫ്സൈഡ് കണ്ടെത്തിയതോടെ ഖത്തർ ലോകകപ്പ് ആദ്യം പിറന്ന് ഗോളിന് അധിക നേരത്തേക്ക് ആയുസ്സുണ്ടായിരുന്നില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ വൈകാതെ തന്നെ വലൻസിയയെ ഖത്തർ ഗോൾകീപ്പർ കാലിൽ പിടിച്ച് വീഴ്ത്തിയതിലൂടെ പെനാൽട്ടി നേടിയെടുക്കുകയും ചെയ്തു. വളരെ സാവധാനം ഓടിയടുത്ത് വലൻസിയ വീണ്ടും വല ഖത്തറിന്റെ കുലുക്കി. ഖത്തർ ലോകകപ്പിലെ ആദ്യ ഗോൾ അവിടെ പിറന്നു.ശേഷം 31-ാം മിനിറ്റിൽ വീണ്ടും വലൻസിയയുടെ ക്ലിയർ ഹെഡർ. ഖത്തർ ഗോൾകീപ്പർക്ക് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ.


ALSO READ : FIFA World Cup 2022 : ഖത്തറിനെ ആവേശത്തിലാക്കി ബിടിഎസിന്റെ ജങ് കുക്ക്; ഫുട്ബോൾ മാമാങ്കത്തിന് അൽ ബയ്തിൽ തുടക്കം


ആരാണ് വലൻസിയെ? 


ഇക്വഡോറിൽ ഏറ്റവും വിലമതിപ്പുള്ള താരം. ഖത്തറിനെതിരായ രണ്ടാം ഗോൾ ലോകകപ്പിൽ വലൻസിയയുടെ അഞ്ചാം ഗോൾ ആണ് പിറന്നത്. 33 കാരനായ വലൻസിയ 2012 ലാണ് സീനിയർ ടീമിലെത്തിയത് 2014ലെ റിയോ ലോകകപ്പിൽ അരങ്ങേറ്റം. ആദ്യ കളിയിൽ സ്വിറ്റ്സർലണ്ടിനെതിരെ ഗോളടിച്ചു. എന്നാൽ ആ മത്സരത്തിൽ ഇക്വഡോറിന് ജയിക്കാനായില്ല. വലൻസിയയുടെ രണ്ട് ഗോൾ മികവിൽ രണ്ടാം കളിയിൽ ഇക്വഡോർ ഹോണ്ടുറാസിനെ തകർത്തു.


ലോകകപ്പിന് ശേഷവും വലൻസിയ ഇക്വഡോറിനായി നിരവധി മത്സരങ്ങൾ കളിച്ചു. സൗഹൃദ മത്സരങ്ങൾ, കോപ്പ അമേരിക്ക, ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ തുടങ്ങിയവയിൽ കരുത്ത് തെളിയിച്ചു . തുടർച്ചയായി 4 കോപ്പ അമേരിക്ക ടൂർമെന്റിൽ കളിച്ചു. ഇത്തവണത്തെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ബൊളിവിയ, വെനിസ്വേല,അർജന്റീന എന്നിവർക്കെതിരെ ഗോളടിച്ചു. 


മാർച്ചിൽ നടന്ന ലോകകപ്പ് ക്വാളിഫയർ മത്സരത്തിൽ അർജന്റീനയെ ഇക്വഡോർ സമനിലയിൽ തളച്ചത് വലൻസിയയുടെ ഗോളിലാണ്. ഇക്വഡോറിന്റെ എക്കാലത്തേയും മികച്ച ഗോളടി വീരനാണ് വലൻസിയ. 74 മത്സരങ്ങളിലായി 35 ഗോളുകൾ. ക്ലബ് ഫുട്ബോളിൽ വെസ്റ്റ്ഹാം യുണൈറ്റഡ്, എവർട്ടൺ ഉൾപ്പെടെ 6 ക്ലബുകൾക്കായി ബൂട്ടണിഞ്ഞു. നിലവിൽ ടർക്കിഷ്  ക്ലബായ ഫെന്നർബാച്ചെയുടെ മുന്നേറ്റ താരമാണ്. 


ഇക്വഡോറിന്റെ മുൻ ഫുട്ബോൾ താരമായ അന്റോണിയോ വലൻസിയയുടെ വഴിയിലൂടെ തന്നെയായിരുന്നു എന്നർ വലൻസിയയുടെ തുടക്കവും. സീനിയർ വലൻസിയയുടെ ആദ്യ ക്ലബായ എമിലക്കിലൂടെ തന്നെയാണ് ജൂനിയർ വലൻസിയയും തുടക്കമിട്ടത്. ഏറ്റവും കൂടുതൽ കളിച്ചതും എമിലക്കിന് വേണ്ടി.


കളിക്കളത്തിന് പുറത്തെ വിവാദം 


ദരിദ്ര കുടുംബത്തിൽ ജനിച്ച വലൻസിയ ഇക്വഡോർ ക്ലബ് ഫുട്ബോളിൽ കളിക്കുമ്പോൾ പോലും ആഹാരത്തിന് ബുദ്ധിമുട്ടിയിരുന്നു. എന്നാൽ ഇംഗ്ലീഷ് ക്ലബുകൾ അദ്ദേഹത്തിന് ഗുണകരമായി. പ്രശസ്തിയിൽ എത്തി നിൽക്കുമ്പോഴാണ് ഭാര്യയുമായി കുട്ടിക്ക് ചെലവ് നൽകാത്തതിനായുള്ള കേസ് . 2016ൽ ചിലിക്കെതിരെ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ നാടകീയമായ ചില സംഭവങ്ങളുമുണ്ടായി. കളിയുടെ അവസാന മിനിറ്റുകളിൽ വലൻസിയ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടി. ചികിത്സക്കായി വലൻസിയയെ പുറത്തേക്ക് കൊണ്ടുവരികയും, മെഡിക്കൽ വാഹനത്തിൽ മൈതാനത്തിന്റെ വശങ്ങളിലൂടെ ആംബുലൻസിലേക്ക് മാറ്റാൻ ശ്രമിക്കുകയും ചെയ്തു. അതേസമയത്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ പോലീസുകാരും പിന്നാലെ കൂടി. കളിക്ക് ശേഷമുള്ള അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ശ്വാസംമുട്ട് അഭിനയിച്ചതാണ് വലൻസിയ എന്ന ആരോപണവുമുണ്ടായി. 2020ൽ വലൻസിയയുടെ സഹോദരിയെ പണത്തിനായി മാഫിയ സംഘം തട്ടിക്കൊണ്ടു പോവുകയും 10 ദിവസം തടവിൽ പാർപ്പിച്ച ശേഷം വിട്ടയയ്ക്കുകയും ഉണ്ടായി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.