ദോഹ: ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീന-ഫ്രാൻസ് മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ. മെസ്സിയുടെ പ്രകടനമാണ്  നടക്കാനിരിക്കുന്ന കളിയുടെ ഏറ്റവും വലിയ ആകർഷണം. എന്നാൽ, ഹാംസ്ട്രിംഗ് പേശിക്കുണ്ടായ പരിക്ക് കാരണം മെസ്സിക്ക് ഫൈനൽ കളിക്കാനാകില്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ക്രൊയേഷ്യയ്‌ക്കെതിരെ സെമിഫൈനൽ മത്സരത്തിനിടെ പല തവണ മെസിയ്ക്ക് ഹാംസ്ട്രിംഗ് പേശിക്ക് വേദന അനുഭവപ്പെട്ടിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫൈനലിനായുള്ള പരിശീലനത്തിൽ പങ്കെടുക്കാൻ മെസ്സിയെത്താതിരുന്നതും ആരാധകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, പരിക്ക് മാറാനുള്ള വിശ്രമത്തിലാണ് മെസ്സിയെന്നും ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ താരം പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മറുവശത്ത്, ഫ്രഞ്ച് ടീമിനെ ആശങ്കയിലാക്കി പനി പടർന്നു പിടിക്കുകയാണ്. വിങ്ങര്‍ കിങ്സ്ലി കോമാൻ, മധ്യനിര താരം അഡ്രിയന്‍ റാബിയോട്ട്, പ്രതിരോധനിരതാരം ഡാലോട്ട് ഉപമെക്കാനോ എന്നിവർക്ക് പനി ബാധിച്ചത് ടീമംഗങ്ങളിലും ആരാധകരിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പനി മാറിയില്ലെങ്കിൽ മൂന്ന് പേർക്കും ഫൈനൽ മത്സരത്തിൽ കളിക്കാനാകില്ല എന്നാണ് റിപ്പോർട്ടുകൾ. 


ALSO READ: Neymar: കേരളത്തിലെ ആരാധകർക്ക് നന്ദി പറഞ്ഞ് ബ്രസീൽ സൂപ്പർ താരം നെയ്മർ


ഇത്തവണ ഗോൾഡൻ ബൂട്ട് നേടാൻ സാധ്യതയുള്ള താരങ്ങളുടെ പട്ടികയിൽ മെസ്സിയുമുണ്ട്. ഫൈനലിൽ ഏറ്റുമുട്ടുന്ന അർജന്റീനയുടെ ജൂലിയന്‍ അല്‍വാരെസ്, ഫ്രാൻസിന്റെ കിലിയൻ എംബാബെ, ഒലിവർ ജിറൂഡ് എന്നിവരാണ് സാധ്യതാ പട്ടികയിലുള്ള മറ്റ് താരങ്ങൾ. ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരന് നൽകുന്ന ഗോൾഡൻ ബൂട്ട് പുരസ്കാരം ഇംഗ്ലണ്ടിന്റെ ഹാരി കെയ്‌നാണ് കഴിഞ്ഞ തവണ സ്വന്തമാക്കിയത്. ഫുട്‍ബോൾ ലോകകപ്പ് ചരിത്രത്തിൽ ഇത് ആറാം തവണയാണ് അർജന്റീന ഫൈനൽ മത്സരം കളിക്കുന്നത്. ഫ്രാൻസിന്റെ നാലാം ലോകകപ്പ് ഫൈനൽ മത്സരവുമാണിത്. ഇരു ടീമുകളും രണ്ട് തവണ വീതം ലോകകപ്പുകൾ നേടി എന്നതും ആവേശം വർധിപ്പിക്കുന്നതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.