ഷ്യന്‍ ലോകകപ്പില്‍ നിന്ന് അര്‍ജന്‍റീന പുറത്തായാല്‍ ലയണല്‍ മെസി വിരമിക്കുമെന്ന് മുന്‍ സഹതാരം പാബ്ലോ സബലെറ്റ. ക്രൊയേഷ്യയ്ക്കെതിരെ 3-0ന് ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് പാബ്ലോയുടെ വെളിപ്പെടുത്തല്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

'സ്വന്തം രാജ്യത്തിനുവേണ്ടി കളിച്ച് കിരീടം സ്വന്തമാക്കാനുള്ള താരത്തിന്റെ അവസാന അവസരമായിരുന്നു ഇത്. അത് കൈവിട്ടാല്‍ രാജ്യാന്തര ഫുട്ബോളില്‍ അദ്ദേഹം തുടരുമെന്ന് എനിക്ക് തോന്നുന്നില്ല. ആരാധകരുടെ പ്രതീക്ഷ നിര്‍വ്വഹിക്കാന്‍ ഇനി കഴിയില്ല. അദ്ദേഹം വിരമിക്കുമെന്നുതന്നെയാണ് സൂചന. അതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല'. പാബ്ലോ വ്യക്തമാക്കി.


സ്വന്തം രാജ്യത്ത് ആരാധകര്‍ വളരെ ദു:ഖത്തിലും ദേഷ്യത്തിലുമാണ്. ഇത്രയും ദാരുണമായ ഒരു പ്രകടനം താന്‍ ഇതിന് മുന്‍പ് കണ്ടിട്ടില്ലെന്നും പാബ്ലോ സബലെറ്റ പറഞ്ഞു.


കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പായ അര്‍ജന്‍റീന ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന്‍ ഗോളുകള്‍ക്കാണ് തകര്‍ന്നടിഞ്ഞത്. രണ്ടാം പകുതിയിലാണ് ക്രൊയേഷ്യ മൂന്ന്‍ ഗോളുകളും അടിച്ചത്.


ക്രൊയേഷ്യയുമായുള്ള തോല്‍വിയോടെ അര്‍ജന്‍റീനയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്കാണ് മങ്ങലേറ്റിരിക്കുന്നത്. നൈജീരിയയുമായാണ് അര്‍ജന്‍റീനയുടെ അടുത്ത കളി. അതില്‍ ജയിക്കുകയും, ഐസ്ലാന്‍ഡ്‌ അടുത്ത രണ്ട് മത്സരങ്ങളിലും തോല്‍ക്കുകയോ സമനിലയാവുകയോ ചെയ്താല്‍ മാത്രമേ അര്‍ജന്‍റീനയ്ക്ക് പ്രതീക്ഷിക്കാന്‍ വകയുള്ളൂ.