സിഡ്നി: ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം (Former Australia Cricketer) ​മൈക്കൽ സ്ലേറ്റർ (Michael Slater) ഗാർഹിക പീഡനത്തിന് (Domestic Violence) അറസ്റ്റിലായതായി റിപ്പോർട്ട്. ഒരു ഓസ്ട്രേലിയൻ മീഡിയ (Australian media) ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സിഡ്നിയിലെ (Sydney) വസതിയിൽനിന്നാണ് താരത്തെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച നടന്ന ഒരു സംഭവത്തെ തുടര്‍ന്നാണ് മുന്‍ ക്രിക്കറ്റ് താരത്തെ അറസ്റ്റ് ചെയ്യുന്നത് എന്ന് വ്യക്തമാക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു പറയാന്‍ തയ്യാറായില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

51 കാരനായ സ്ലേറ്റര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം കമന്റേറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 1993 ഓസ്ട്രേലിയയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ശേഷം 10 വര്‍ഷത്തോളം ടീമിലെ സജീവസാന്നിധ്യമായിരുന്നു സ്ലേറ്റര്‍. ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ പ്രതാപകാലത്ത് ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഓപ്പണറായ മൈക്കൽ സ്ലേറ്റർ. 1993 മുതൽ 2001 വരെയുള്ള കാലയളവിൽ ഓസീസ് ജഴ്സിയിൽ 74 ടെസ്റ്റുകൾ കളിച്ചു. ഓസ്ട്രേലിയയിൽ ചാനൽ സെവന്റെ ഭാഗമായിരുന്ന സ്ലേറ്റർ കഴിഞ്ഞയാഴ്ചയാണ് അവിടം വിട്ടത്.


Also Read: UEFA Champions League 2021-2022 : മെസിയുടെ ഇരട്ട ഗോളിൽ ചാമ്പ്യൻസ് ലീഗിൽ PSG ക്ക് ജയം, സിറ്റിക്കും റയലിനും അയാക്സിനും തകർപ്പൻ ജയങ്ങൾ


ഐപിഎല്‍ മത്സരത്തിന് ഇന്ത്യയില്‍ വന്ന ഓസ്ട്രേലിയന്‍ താരങ്ങളെ തിരികെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കാത്തതിന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസനെതിരെ കടുത്ത വിമർശനമുയർത്തി സ്ലേറ്റർ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ കൈകളിൽ ചോരക്കറയുണ്ടെന്നായിരുന്നു സ്ലേറ്ററിന്റെ പരാമർശം.


Also Read:  Scotland Cricket Jersey: ലോകകപ്പ് ജഴ്‌സി ഡിസൈന്‍ ചെയ്ത 12കാരിയെ പരിചയപ്പെടുത്തി സ്കോട്ലാൻഡ് ക്രിക്കറ്റ് ടീം


കോവിഡ് (Covid 19) വ്യാപനം അതിരൂക്ഷമായതിനെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. IPLനെത്തിയ ഓസീസ്​ താരങ്ങളും സപോര്‍ടിങ്​ സ്റ്റാഫുകളും ആസ്​ട്രേലിയയുടെ യാത്രാവിലക്കിനെ തുടര്‍ന്ന്​ ഇന്ത്യയില്‍ കുടുങ്ങിയിരുന്നു. പിന്നീട്​ മാലദ്വീപ്​ വഴിയാണ്​ പലരും സ്വന്തം രാജ്യത്തേക്ക്​ മടങ്ങിയത്​.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.