Kochi : മുൻ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ (Indian Football Team) നായകനും പ്രതിരോധ താരവമായിരുന്ന ഒളിമ്പ്യൻ ചന്ദ്രശേഖരൻ (Olympian Chandrashekharan) അന്തരിച്ചു. 86 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വന്തം വസതിയിൽ വെച്ചായിരുന്നു അന്ത്യം. 


COMMERCIAL BREAK
SCROLL TO CONTINUE READING

പീറ്റർ തങ്കരാജ്, അടുത്തിടെ മരിച്ച പി.കെ ബാനർജി. ജർണെയ്ൽ സിങ്, ചുനി ഗോസ്വാമി സൈമൺ സുന്ദർ രാജ്, എസ് എസ് നാരയൺ എന്നിവക്കൊപ്പം ഇന്ത്യക്കായി പ്രതിരോധ കോട്ട കെട്ടിയ താരമായിരുന്നു ചന്ദ്രേശഖർ.


ALSO READ : OM Nambiar: ഉഷയെ ഉഷയാക്കിയ പ്രിയപ്പെട്ട കോച്ചിന് വിട, ഒ.എം നമ്പ്യാർ അന്തരിച്ചു


1960ലെ റോം ഒളിമ്പിക്സിൽ ഇന്ത്യക്കായി പ്രതിരോധ കാത്ത താരങ്ങളിൽ പ്രമുഖനായിരുന്നു ചന്ദ്രശേഖർ. ടൂർണമെന്റിൽ യുറോപ്യൻ കരുത്തന്മാരായ ഇറ്റലിയെ ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിരോധ നിര സമനിലയിൽ തളച്ചിരുന്നു.


ALSO READ : Tokyo Olympics 2020 : രവികുമാർ ദഹിയക്ക് വെള്ളി മാത്രം, ഗുസ്തി ഫൈനലിൽ റഷ്യൻ ഒളിമ്പിക് താരത്തിനെതിരെ തോൽവി


തുടർന്ന് 1962ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ ചന്ദ്രശേഖരൻ പ്രധാനിയായിരുന്നു. തുടർന്ന് നടന്ന ഏഷ്യ കപ്പിൽ ഇതെ ടീം ഫൈനലിൽ വരെ എത്തുകയും ചെയ്തിരുന്നു. 


1958 മുതൽ 1966 കാലഘട്ടം  വരെയായിരുന്നു ചന്ദ്രശേഖരൻ ഇന്ത്യക്കായി ബുട്ട് അണിഞ്ഞത്. ഈ കാലഘട്ടങ്ങളിൽ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ പ്രതിരോധ താരമായിരുന്നു അദ്ദേഹം.


ALSO READ : Olympic Games Tokyo 2020 Neeraj Chopra: അന്ന് അഭിനവ്, ഇന്ന് നീരജ് 13 വർഷത്തിൽ ചരിത്രമെഴുതിയ ഇന്ത്യയുടെ തങ്കക്കുടങ്ങൾ


പിന്നീട് അന്തരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച അദ്ദേഹം സ്റ്റേറ്റ് ബാങ്കിന് വേണ്ടി പ്രദേശിക കളത്തിൽ തുടർന്നു. അതിനും ശേഷം കളിക്കളം പൂർണമായി വിട്ട ചന്ദ്രശേഖരൻ 1994ൽ എഫ്സി കൊച്ചിന്റഎ ജനറൽ മാനേജറായി ചുമതല ഏൽക്കുകയും ചെയ്തു.


Updating.....


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.