SBI Platinum Deposit Scheme: കൂടുതല്‍ പലിശ നിരക്കുമായി എസ്ബിഐയുടെ പുതിയ നിക്ഷേപ പദ്ധതി, അറിയാം നേട്ടങ്ങള്‍

75 ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഉപയോക്താക്കള്‍ക്കായി പുതിയ നിക്ഷേപ പദ്ധതി അവതരിപ്പിച്ച് SBI.  

Written by - Zee Malayalam News Desk | Last Updated : Aug 17, 2021, 03:54 PM IST
  • 75 ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഉപയോക്താക്കള്‍ക്കായി പുതിയ നിക്ഷേപ പദ്ധതി അവതരിപ്പിച്ച് SBI.
  • വളരെ ചുരുങ്ങിയ സമയത്തേയ്ക്ക് മാത്രമേ ഈ പദ്ധതികളുടെ ആനുകൂല്യം നേടുവാന്‍ സാധിക്കൂ.
  • സെപ്റ്റംബര്‍ 14 വരെയാണ് എസ്ബിഐ പ്ലാറ്റിനം ഡെപ്പോസിറ്റ് പദ്ധതിയുടെ നേട്ടങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുക.
SBI Platinum Deposit Scheme: കൂടുതല്‍ പലിശ നിരക്കുമായി എസ്ബിഐയുടെ  പുതിയ നിക്ഷേപ പദ്ധതി,  അറിയാം നേട്ടങ്ങള്‍

Mumbai: 75 ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഉപയോക്താക്കള്‍ക്കായി പുതിയ നിക്ഷേപ പദ്ധതി അവതരിപ്പിച്ച് SBI.  

വളരെ ചുരുങ്ങിയ സമയത്തേയ്ക്ക് മാത്രമേ ഈ പദ്ധതികളുടെ ആനുകൂല്യം നേടുവാന്‍ സാധിക്കൂ. സെപ്റ്റംബര്‍ 14 വരെയാണ്  എസ്ബിഐ പ്ലാറ്റിനം ഡെപ്പോസിറ്റ് പദ്ധതിയുടെ  നേട്ടങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുക.  

എസ്ബിഐ പ്ലാറ്റിനം ഡെപ്പോസിറ്റ് സ്കീം  (SBI Platinum Deposit Scheme)

SBI Platinum Deposit Scheme രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ  എസ്ബിഐ  75 ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിയ്ക്കുകയാണ്. 2021 ആഗസ്റ്റ് 15 മുതല്‍  സെപ്റ്റംബര്‍ 14 വരെ ഈ നിക്ഷേപ പദ്ധതിയില്‍ ചേരാന്‍  അവസരമുണ്ടാകും. 

75 ദിവസങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍...!! പ്ലാറ്റിനം ഡെപ്പോസിറ്റ്  പദ്ധതിയുടെ  കാലാവധിയും ആകര്‍ഷണീയം 
 
SBI Platinum Deposit Scheme ഉപയോക്താക്കള്‍ക്ക് 0.15% അധിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.  കൂടാതെ, ഈ പദ്ധതി മൂന്ന് പ്രത്യേക കാലയളവാണ്  ഉപയോക്താക്കള്‍ക്ക്  നല്‍കുന്നത്.  പ്ലാറ്റിനം 75 ഡെയ്‌സ്, പ്ലാറ്റിനം 525 ഡെയ്‌സ്, പ്ലാറ്റിനം 2250 ഡെയ്‌സ് എന്നിങ്ങനെ 75 ദിവസങ്ങള്‍, 525 ദിവസങ്ങള്‍, 2250 ദിവസങ്ങള്‍ എന്നിങ്ങനെയാണ് പുതിയ  നിക്ഷേപ പദ്ധതിയുടെ കാലാവധി. അതായത് പ്ലാറ്റിനം 75 ദിവസങ്ങള്‍, പ്ലാറ്റിനം 75 ആഴ്ചകള്‍,  പ്ലാറ്റിനം 75 മാസങ്ങള്‍ എന്നിങ്ങനെയുള്ള ഈ പദ്ധതിയിലൂടെ  നിക്ഷേപകര്‍ക്ക്  0.15% അധിക പലിശ നിരക്ക്  ലഭിക്കും.

Also Read: SBI Special Loan Scheme: കോവിഡ് വ്യക്തിഗത വായ്പാ പദ്ധതിയുമായി SBI

പലിശ നിരക്കില്‍ വരുന്ന വ്യത്യാസം (Change in Interest Rate)
നിലവില്‍  SBIയുടെ 75 ദിവസ കാലയളവുള്ള  പ്ലാറ്റിനം നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് 3.90% ആണ്.  പുതിയ SBI Platinum Deposit Scheme അനുസരിച്ച്  നിക്ഷേപകര്‍ക്ക് 3.95% പലിശ നിരക്കാണ് ലഭിക്കുക.

Also Read: SBI Yono New Rule: എസ്ബിഐ ഉപഭോക്താക്കൾ ശ്രദ്ധിക്കുക.. ബാങ്ക് ഈ നിയമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്

525 ദിവസത്തെ നിക്ഷേപങ്ങള്‍ക്ക് മുന്‍പ്  ലഭിച്ചിരുന്നത്  5% പലിശ നിരക്ക് ആയിരുന്നു.  പുതിയ ഓഫര്‍ പ്രകാരം  അത് 5.10 ശതമാനമായി ഉയരും. 2250 ദിവസം കാലയളവുള്ള നിക്ഷേപങ്ങള്‍ക്ക് 5.40% പലിശ നിരക്കാണ് നിക്ഷേപകര്‍ക്ക് ലഭിച്ചു കൊണ്ടിരുന്നത്. പുതിയ ഓഫര്‍ പ്രകാരം അത് 5.55% ആയി വര്‍ധിക്കും.  

മുതിര്‍ന്ന പൗരന്‍മാര്‍ക്കും  ഈ പദ്ധതി ഏറെ പ്രയോജനപ്പെടും.  പുതിയ ഓഫര്‍ പ്രകാരം മുതിര്‍ന്ന പൗരന്മാര്‍ക്ക് 75 ദിവസത്തെ നിക്ഷേപങ്ങള്‍ക്ക് 4.45% പലിശ നിരക്ക് ലഭിക്കും. നേരത്തേ ഇത് 4.40% ആയിരുന്നു.  525 ദിവസത്തെ നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 5.60% പലിശ നിരക്കാണ് ലഭിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News