ഫ്രഞ്ച് ഓപ്പണ്‍ സുപ്പര്‍ സിരീസ്: എച്ച് എസ് പ്രണോയി ക്വാര്‍ട്ടറില്‍
21-11 21-12.
ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍സീരീസ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയി ക്വാര്‍ട്ടറില്‍. മുപ്പത്തിയൊന്ന് മിനിറ്റ് നീണ്ട മത്സരത്തില്‍ ഡെന്മാര്‍ക്കിന്‍റെ ഹാൻസ് ക്രിസ്റ്റിയൻ വിറ്റിംഗ്ഹസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് പ്രണോയി ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍: 21-11 21-12.
കഴിഞ്ഞ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപണ്‍ ഫൈനലിസ്റ്റായ ജപ്പാന്‍റെ ജിയോണ്‍ ഹെയോക്ക്-ജിനാണ് ക്വാര്‍ട്ടറില്‍ പ്രണോയിയുടെ എതിരാളി. ലോക ബാഡ്മിന്റ്ണ്‍ റാങ്കിംഗില്‍ 31ാം സ്ഥാനത്തുള്ള ജിയോണിനോട് ഈ വര്‍ഷത്തെ കാനഡ ഓപ്പണില്‍ പ്രണോയി തോറ്റിരുന്നു.
അതേസമയം, മറ്റൊരു മത്സരത്തില്‍ ഇന്ത്യയുടെ ബി സായ് പ്രണീത് ജപ്പാന്‍റെ കെന്റ നിഷിമോട്ടോയിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റ് പുറത്തായി. സ്കോര്‍: 13-21 17 -21.
അതേസമയം, ലോക ബാഡ്മിന്റ്ണ്‍ റാങ്കിംഗില്‍ 32ാം സ്ഥാനത്തുള്ള ഇന്ത്യയുടെ സാത്വിക്സെയ്രാജ് റാങ്കി റെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവര്‍ പുരുഷ ഡബിള്‍സില്‍ ലോക ബാഡ്മിന്റ്ണ്‍ റാങ്കിംഗില്‍ ആറാം സ്ഥാനത്തുള്ള ഡെന്മാര്‍ക്കിന്‍റെ മാഡ്സ് കോൺറാഡ്-പീറ്റേഴ്സൻ, മാഡ്സ് പിയെലർ കോൾഡിംഗ് എന്നിവരെ അട്ടിമറിച്ച് ക്വാര്‍ട്ടറില്‍ പ്രവേശനം നേടി.
നേരത്തെ, പിവി സിന്ധുവും, കിഡംബി ശ്രീകാന്തും ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. വനിതാ സിംഗിള്‍സില്‍ സിന്ധു ജപ്പാന്‍റെ സയക തകഹഷിയെ 21-14, 21-13 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ക്വാര്‍ട്ടറില്‍ എത്തിയത്. പുരുഷ സിംഗിള്‍സില്‍ ഹോങ്കോംഗിന്‍റെ വോംഗ് വിംഗ് കി വിന്‍സന്റിനെ 21-19, 21-17 എന്ന സ്‌കോറിന് കെട്ടുകെട്ടിച്ചാണ് ശ്രീകാന്ത് ക്വാര്‍ട്ടറില്‍ കടന്നത്.