ഗൾഫ് ബാഡ്മിന്റൺ അക്കാദമി സൗദിയിലേക്കും; പ്രവർത്തനം വ്യാപിപ്പിക്കുന്നുയെന്ന് അധികൃതർ
യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളില്‍ കുറഞ്ഞത് 15 അക്കാദമികളെങ്കിലും തുറക്കാനാണ് ലക്ഷ്യമിടുന്നത്.
ദുബായ് : ഇന്ത്യയുടെ ദേശീയ ബാഡ്മിന്റൺ ടീമിന്റെ മുഖ്യ പരിശീലകനുമായ പുല്ലേല ഗോപി ചന്ദിന്റെ മേൽനോട്ടത്തിൽ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗൾഫ് ബാഡ്മിന്റൺ അക്കാദമി (ജിബിഎ) സൗദിയിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. ജിദ്ദ യുണൈറ്റഡ് സ്പോർട്സ് ക്ലബിന്റെ കീഴിൽ സൗദിയിലെ വിവിധ കേന്ദ്രങ്ങളിൽ ബാഡ്മിന്റൺ അക്കാദമി സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
വേൾഡ് ട്രേഡ് സെന്ററിൽ ദുബായ് സ്പോർട്സ് വേൾഡ് ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന പരിപാടിയിൽ ജെബിഎ അക്കാദമി ചെയർമാൻ കൂടിയായ പുല്ലേല ഗോപീചന്ദും ജിദ്ദ യുണൈറ്റഡ് സ്പോർട്സ് ക്ലബ് സഹസ്ഥാപകനുമായ ലിന അൽ മഈനയും ഇത് സംബന്ധിച്ച ധാരണാ പാത്രത്തിൽ ഒപ്പുവച്ചു. ഗള്‍ഫ് രാജ്യങ്ങളെ ബാഡ്മിന്‍റണ്‍ ഹബ്ബ് ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള ഈ ചുവടു വെപ്പ്. അക്കാദമിയുടെ സൗദി അറേബ്യയിലെ ആദ്യ സെന്റർ ജിദ്ദയിൽ ഈ വർഷാവസാനം തുറക്കും.
ALSO READ : Saudi Arabia Traffic Penalty Update: സൗദിയിൽ വാഹന നിയമലംഘനങ്ങൾക്ക് പിഴ 500 റിയാൽ മുതൽ 5000 റിയാൽ വരെ
പുതുതലമുറയില്‍ നിന്ന് ബാഡ്മിന്റൺ പ്രതിഭകളെ കണ്ടത്തൊനും നിരവധി പ്രശസ്ത മത്സര വിജയങ്ങള്‍ക്ക് നിദാനമായി പ്രവര്‍ത്തിച്ച ഗോപീചന്ദിന്റെ ശിക്ഷണത്തിൽ അറബ് യുവാക്കളെയും കുരുന്നു പ്രതിഭകളെയും രാജ്യത്തിനായി ലോകോത്തര കളിക്കാരാക്കി വാർത്തെടുക്കാനും ബാഡ്മിന്റൺ രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമാവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ലിനാ അൽ മഈന പറഞ്ഞു.
യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളില്‍ കുറഞ്ഞത് 15 അക്കാദമികളെങ്കിലും തുറക്കാനാണ് ലക്ഷ്യമിടുന്നത്. അക്കാദമികളില്‍ 100 കോച്ചുമാരുടെ നേതൃത്വത്തിൽ 2000 ഓളം കളിക്കാര്‍ക്ക് പരിശീലനം നൽകുമെന്ന് അക്കാദമി മാനേജിംഗ് ഡയറക്ടർ തൗഫീഖ് വലിയകത്ത് പറഞ്ഞു. ചടങ്ങിൽ ബാഡ്മിന്റൺ വേൾഡ് ഫെഡ്റേഷൻ ദുബായ് ബാഡ്മിന്റൺ ഡവലപ്മെന്റ് ഹെഡ് ജാഫർ ഇബ്രാഹിം, മാനേജിംഗ് ഡയറക്ടർ തൗഫീഖ് വലിയകത്ത്, ഡയറക്ടർമാരായ ഡോ. എം.എ. ബാബു, ജെയിൻ മാത്യു, പ്രസാദ് മാങ്ങുപടി തുടങ്ങിയവർ സംബന്ധിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.