Saudi Arabia Traffic Penalty Update: സൗദിയിൽ വാഹന നിയമലംഘനങ്ങൾക്ക് പിഴ 500 റിയാൽ മുതൽ 5000 റിയാൽ വരെ

പബ്ലിക്ക് ട്രാൻസ്പോർട്ട് അതോറിറ്റി നൽകിയ സമൻസ് തീയതി മുതൽ 10 പ്രവൃത്തി ദിവസത്തിനുള്ളിൽ ബന്ധപ്പെടാതിരിക്കുക, കാലഹരണപ്പെട്ട വർക്ക പെർമിറ്റ് അല്ലെങ്കിൽ ഓപ്പറേറ്റിങ് കാർഡ് ഉപയോഗിച്ച് പൊതു ടാക്സി പ്രവർത്തനം പരിശീലിക്കുക എന്നിവയ്ക്ക് 3000 റിയാലും പിഴ ചുമത്തും.

Written by - നിമിഷ ഹരീന്ദ്രബാബു | Edited by - Priyan RS | Last Updated : Jun 30, 2022, 01:08 PM IST
  • വാഹനം ഓടിക്കുമ്പോഴോ വാഹനങ്ങളിൽ സഞ്ചരിക്കുമ്പോഴോ പുകവലിച്ചാൽ 500 റിയാൽ പിഴ ഈടാക്കും.
  • കാലഹരണപ്പെട്ട ഓപ്പറേറ്റിങ് കാർഡ് ഉപയോഗിച്ച് പൊതു ടാക്സി പ്രവർത്തനം പരിശീലിപ്പിച്ചാൽ 3000 റിയാലും പിഴ ചുമത്തും.
  • വാഹനത്തിൽ കയറുമ്പോഴോ ഇറങ്ങുമ്പോഴോ വൈകല്യമുള്ളവരെ സഹായിക്കാതിരുന്നാൽ 5000 റിയാലാണ് പിഴ.
Saudi Arabia Traffic Penalty Update: സൗദിയിൽ വാഹന നിയമലംഘനങ്ങൾക്ക് പിഴ 500 റിയാൽ മുതൽ 5000 റിയാൽ വരെ

റിയാദ്: സൗദി അറേബ്യയിൽ വാഹനങ്ങളുടെ നിയമലംഘനങ്ങൾക്ക് 500 റിയാൽ മുതൽ 5000 റിയാൽ വരെ പിഴ ചുമത്തുമെന്ന് പൊതുഗതാഗത അതോറിറ്റി. പൊതു ടാക്സികൾക്കും സ്വകര്യ വാഹനങ്ങൾക്കും നിയമം ബാധകമാണ്. ടാക്സി വാഹനങ്ങൾ യാത്രയുടെ തുടക്കത്തിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ 3000 റിയാലാകും പിഴ ഈടാക്കുക. അംഗീകാരം ഇല്ലാത്ത വ്യക്തി വാഹനം ഓടിച്ചാൽ 5000 റിയാലാണ് പിഴ. വാഹനം ഓടിക്കുമ്പോഴോ വാഹനങ്ങളിൽ സഞ്ചരിക്കുമ്പോഴോ പുകവലിച്ചാൽ 500 റിയാൽ പിഴ ഈടാക്കും. പബ്ലിക്ക് ട്രാൻസ്പോർട്ട് അതോറിറ്റി നൽകിയ സമൻസ് തീയതി മുതൽ 10 പ്രവൃത്തി ദിവസത്തിനുള്ളിൽ ബന്ധപ്പെടാതിരിക്കുക, കാലഹരണപ്പെട്ട വർക്ക് പെർമിറ്റ് അല്ലെങ്കിൽ ഓപ്പറേറ്റിങ് കാർഡ് ഉപയോഗിച്ച് പൊതു ടാക്സി പ്രവർത്തനം പരിശീലിക്കുക എന്നിവയ്ക്ക് 3000 റിയാലും പിഴ ചുമത്തും. 

നഗരങ്ങൾക്കകത്തോ അതിനിടയിലോ അല്ലെങ്കിൽ റജിസ്ട്രേഷൻ ചെയ്ത രാജ്യത്തിനല്ലാത്ത മറ്റൊരു രാജ്യത്തേക്കോ യാത്രക്കാരെ കൊണ്ടുപോകൽ,  ഒരു വാഹനം അതിൻറെ അംഗീകൃത ആയുസ്സ് കവിയുന്ന കാലയളവിൽ ഉപയോഗിക്കൽ, അംഗീകൃത ഉപകരണ സേവന ദാതാക്കളിൽ ഒരാൾ സാങ്കേതികമായി സജ്ജീകരിച്ച ശേഷം വാഹനത്തിൽ എന്തെങ്കിലും മാറ്റം വരുത്തുക, പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി അല്ലെങ്കിൽ മറ്റേതെങ്കിലും  ബന്ധപ്പെട്ട ഏജൻസികൾ വ്യക്തമാക്കിയ ഇലക്ട്രോണിക് സംവിധാനങ്ങള്‍ ശരിയാക്കുന്നതിൽ പരാജയപ്പെടൽ എന്നീ ലംഘനങ്ങൾക്ക് പരമാവധി 5000 റിയാൽ പിഴ ചുമത്തും.

Read Also: Fifa Cup 2022: ലോകകപ്പിനായി ക്രൗഡ് മാനേജ്മെന്റ് സംവിധാനവുമായി ഖത്തർ യൂണിവേഴ്സിറ്റി

പബ്ലിക്ക് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ നിർദേശമുണ്ടെങ്കിൽ വാഹനം സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കാതിരിക്കുക നഷ്ടപ്പെട്ട വസ്തുക്കൾ ഉടമയ്ക്കോ സുരക്ഷാ കേന്ദ്രത്തിനോ കൈമാറാതിരിക്കുക  എന്നിവയ്ക്ക് 2000 റിയാലാണ് പിഴ. വാഹനത്തിനുള്ളിൽ പുകവലിക്കുകയോ യാത്രക്കാരെ പുക വലിക്കാൻ അനുവദിക്കുകയോ ചെയ്യുക, യാത്രക്കാരുടെ സ്വകാര്യതയുടെ ലംഘനം നടത്തുക, കാർ ക്യാബിനിൽ ബാഗുകളും നോൺ-ഹാൻഡ് ലഗേജുകളും അല്ലെങ്കിൽ അതിനായി അനുവദിച്ചിരിക്കുന്ന സ്ഥലത്തേക്കാള്‍ കൂടുതലോ അല്ലെങ്കിൽ യാത്രക്കാരില്ലാതെ ബാഗുകൾ കയറ്റുകയോ ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് 5000 റിയാലാണ് പിഴ.

ജോലി സമയത്തോ യാത്ര ആരംഭിച്ചതിന് ശേഷമോ സേവനം നൽകുന്നതിൽ നിന്നും വിട്ടുനിൽക്കുക, ഓപ്പറേറ്റിങ് കാർഡ് പുതുക്കുന്നതിനുള്ള കാലതാമസം, റോഡുകളിൽ കാൽനടയാത്രക്കാർക്കായി നിശ്ചയിച്ചിട്ടില്ലാത്ത നടപ്പാതകളിൽ നിന്ന് യാത്രക്കാരെ കയറ്റുക, ആവശ്യപ്പെടുമ്പോൾ ലൈസൻസ് രേഖകൾ ഹാജരാകാത്തിരിക്കുക നിയന്ത്രണങ്ങൾക്കനുസൃതമായി കാറിനുള്ളിൽ ആവശ്യമായ വാചകങ്ങളോ പ്ലേറ്റുകളോ സൈൻ ബോർഡുകളോ സ്ഥാപിക്കാനുള്ള നിർദ്ദേശങ്ങൾ പാലിക്കാത്തതിരിക്കുക എന്നിവയ്ക്ക് 1000 റിയാലും പിഴ ചുമത്തും.

Read Also: വിസിറ്റ് വീസ അനുവദിക്കുന്നത് നിർത്തി കുവൈത്ത്; പുതിയ നിയമം പ്രാബല്യത്തിൽ

പൊതു ധാർമ്മികത പാലിക്കാത്തതും യാത്രക്കാരോട് നന്നായി പെരുമാറാതിരിക്കുക , വ്യക്തിശുചിത്വത്തിൽ വീഴ്ച വരുത്തുക,കാറിന്റെ പ്രവർത്തന കാലയളവിലുടനീളം കാറിന്റെ അകവും പുറവും ശുചിത്വം പാലിക്കുന്നതിൽ പരാജയപ്പെടുക, വാഹനത്തിൽ കയറുമ്പോഴോ ഇറങ്ങുമ്പോഴോ വൈകല്യമുള്ളവരെ സഹായിക്കാതിരിക്കുക എന്നീ നിയമലംഘനങ്ങൾക്ക് 5000 റിയാലാണ് പിഴ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News