മുംബൈ : ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർക്ക് ഇന്ന് 49-ാം ജന്മദിനം. ഐപിഎൽ ബയോ ബബിളിൽ തുടരുന്ന ഇതിഹാസം താരം മുംബൈ ഇന്ത്യൻസിനൊപ്പമാണ് തന്റെ 49-ാം പിറന്നാൾ ദിനം ആഘോഷിക്കാൻ ഒരുങ്ങുന്നത്. മറാത്തി മാധ്യമ പ്രവർത്തകനായ രമേശ് ടെൻഡൽക്കറുടെ മകനായി ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് രണ്ട് ദശകങ്ങൾ കൊണ്ട് ക്രിക്കറ്റിലെ റിക്കോർഡുകളുടെ കൊടുമുടി താണ്ടിയാണ് സച്ചിൻ തന്റെ ഔദ്യോഗിക കരിയറിന് വിശ്രമം അനുവദിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

16-ാം വയസിൽ പാകിസ്ഥാനെതിരെയാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം തന്റെ കരിയറിനെ തുടക്കമിടുന്നത്. ഇന്ത്യൻ ജനത സച്ചിന്റെ ബാറ്റിൽ വിശ്വാസം അർപ്പിച്ചതോടെ ആരാധകർ അദ്ദേഹത്തിന് 'ക്രിക്കറ്റിന്റെ ദൈവം' എന്ന വിശേഷണം നൽകുകയും ചെയ്തു. ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതൽ വ്യക്തഗത റൺസ്, ഇരുഫോർമാറ്റുകളിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരം അങ്ങനെ എണ്ണി തിട്ടപ്പെടുത്താൻ സാധിക്കാത്ത നിരവധി റിക്കോർഡുകളാണ് ഈ അഞ്ചടി അഞ്ചിഞ്ചുകാരൻ സ്വന്തമാക്കിട്ടുള്ളത്. 


അന്താരാഷ്ട്ര ഏകദിന മത്സരത്തിൽ ആദ്യമായി ഒറ്റയ്ക്ക് 200 റൺസെടുത്ത താരം രണ്ട് ദശകങ്ങൾ ബാറ്റേന്തിയതിന് ശേഷമാണ് ലോകകപ്പ് എന്ന ആഗ്രഹത്തെ സഫലമാക്കുന്നത്. 1985ൽ കരിയർ ആരംഭിച്ച സച്ചിന് ലോകകപ്പിൽ ആദ്യമായി മുത്തിമിടുന്നത് 2011ലാണ്.  2013 മുംബൈയിലെ വാങ്കെഡെ സ്റ്റേഡിയത്തിൽ കരിയറിലെ 200-ാം മത്സരം പൂർത്തിയാക്കി സച്ചിൻ അന്തരാഷ്ട്ര ക്രിക്കറ്റിനോട് ഔദ്യോഗികമായി വിട ചൊല്ലുകയായിരുന്നു.



ക്രിക്കറ്റ് ലോകം ഒന്നടങ്കമായിട്ടാണ് മാസ്റ്റർ ബ്ലാസ്റ്ററിന്റെ ജന്മദിനാശംസകൾ അറിയിച്ചിരിക്കുന്നത്.







ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.